Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

വാക്ക് പാലിച്ചു, സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് തുടക്കമിട്ട് ബംഗാള്‍ സര്‍ക്കാര്‍- VIDEO

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി. സര്‍ക്കാര്‍ ബസുകളിലാണ് സ്ത്രീകള്‍ക്ക് യാത്രാ സൗജന്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ സംസ്ഥാനത്തെങ്ങും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. പശ്ചിമ ബംഗാളിലെ എല്ലാ സംസ്ഥാന ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കും. പദ്ധതി 2026 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തിലാകുമെന്നും ഗതാഗത വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ബംഗാളില്‍ താമസക്കാരായ സ്ത്രീകള്‍ക്കാണ് യാത്രാസൗജന്യം ലഭിക്കുക. ഹ്രസ്വ ദൂര- ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ സൗജന്യം ലഭിക്കും. […]
Read more

ലഖ്നൗവിൽ ഇൻഫ്ലുവൻസർ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം

ലഖ്നൗ: ഉത്തർപ്രദേശിലെ കാണ്‍പൂർ സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മാൻസിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ സ്ത്രീധന പീഡനത്തെ തുടർന്ന കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീർക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. 2024-ലാണ് മാൻസിയും സാഗർ രജ്പുത്തും വിവാഹിതരായത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സാഗർ രജ്പുത്തിന് ഇൻസ്റ്റഗ്രാമിൽ ഏകദേശം 8 ലക്ഷം ഫോളോവേഴ്സുണ്ട്. വിവാഹസമയത്ത് 7 ലക്ഷം രൂപയും വീട്ടുപകരണങ്ങളും നൽകിയിരുന്നുവെങ്കിലും, പിന്നീട് കൂടുതൽ സ്ത്രീധനമായി കാർ ആവശ്യപ്പെട്ടിരുന്നതായും കുടുംബം ആരോപിക്കുന്നു. ആവശ്യങ്ങൾ നിറവേറ്റാത്തതിനെ തുടർന്ന് മാൻസിയെ നിരന്തരം […]
Read more

യുപിയിലെ ക്ഷേത്രത്തില്‍ ബിജെപി വനിതാ നേതാവും പൂജാരിയുടെ ഭാര്യയും തമ്മിൽ ഏറ്റുമുട്ടി

ഝാന്‍സി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചതായി റിപ്പോർട്ട്. ശ്രീ ഝർനാ പതി ധാം ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷയും ബിജെപി മഹിളാ മോർച്ച നേതാവുമായ കവിത ശർമ്മയും ക്ഷേത്ര പൂജാരിയുടെ ഭാര്യ പൂനം റാവത്തും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ക്ഷേത്രത്തിനുള്ളിൽ ഇരുവരും തമ്മിൽ മുടി പിടിച്ചും ശാരീരികമായി ഏറ്റുമുട്ടുന്നതും വീഡിയോയിൽ കാണാം. ശനിയാഴ്ച നടന്ന സംഭവത്തിനിടെ ശിവപുരാണ പാരായണം നടക്കുന്നതിനിടെയാണ് സംഘർഷം ആരംഭിച്ചതെന്നാണ് […]
Read more

ഗവർണർക്ക് പോകാൻ ഗതാഗത നിയന്ത്രണം; ഗർഭിണിയായ ഭാര്യയുമായി യുവാവ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ബെംഗളൂരു: ഗർഭിണിയായ ഭാര്യയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനായി ഇറങ്ങി. കാർ കുടുങ്ങിയത് വിഐപി വാഹന വ്യൂഹത്തിനെ കടത്തിവിടാനുള്ള ഗതാഗത നിയന്ത്രണത്തിൽ. അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയതോടെ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധവുമായി യുവാവ്. സാധാരണക്കാരുടെ ജീവനും സുരക്ഷയും വിഐപി സൗകര്യത്തിനു മുൻഗണന നൽകപ്പെടുന്നത് എങ്ങനെ നീതിവിട്ടതാണെന്ന് ചോദിച്ചു. പിന്നീട്, ഗവർണറുടെ വാഹനത്തിന് വഴി നൽകിയാണ് യുവാവ് റോഡിൽ നിന്ന് എഴുന്നേറ്റ്, ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായതോടെ, വിഐപി സംസ്‌കാരത്തെയും സാധാരണക്കാരുടെ സുരക്ഷയെ അവഗണിക്കുന്ന നടപടികളെയുംതിരെയായി വലിയ […]
Read more

സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരെ നിയമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ രംഗത്ത് നിർണ്ണായക ചുവടുവെപ്പായി സുപ്രീം കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാരെ രാഷ്ട്രപതി നിയമിച്ചു. ചീഫ് ജസ്റ്റിസുമായി നടത്തിയ ഔദ്യോഗിക കൂടിയാലോചനകൾക്ക് ശേഷമാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) പ്രകാരം ഈ നിയമനങ്ങൾ പൂർത്തിയാക്കിയത്. കേന്ദ്ര നിയമ-ന്യായ മന്ത്രി അർജുൻ റാം മേഘ്‌വാൾ സോഷ്യൽ മീഡിയയിലൂടെ ഈ പ്രഖ്യാപനം നടത്തുകയായിരുന്നു. കേസുകളുടെ കെട്ടിക്കിടപ്പ് കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 2026 മെയ് 16-ന് രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതി ഭേദഗതി ഓർഡിനൻസ് പുറത്തിറക്കിയത്. ഈ ഓർഡിനൻസ് […]
Read more

പക്ഷാഘാതം ബാധിച്ച വയോധികന്റെ കൈയില്‍ മണിക്കൂറുകളോളം വിഷപ്പാമ്പ് ചുറ്റി

ബൗധ്: ഒഡീഷയിലെ ബൗധ് ജില്ലയില്‍ വയോധികന്റെ കൈയില്‍ മണിക്കൂറുകളോളം വിഷപ്പാമ്പ് ചുറ്റിയ നിലയില്‍ കണ്ടെത്തി. ഹരഭംഗ ബ്ലോക്കിന് കീഴിലുള്ള അഡെനിഗഡ് ഗ്രാമത്തില്‍, പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന വയോധികന്റെ കൈയിലാണ് പാമ്പിനെ കണ്ടെത്തിയത്. കൃഷ്ണ ചന്ദ്ര സാഹു എന്ന വയോധികനാണ് സംഭവത്തിന് ഇരയായത്. രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് വീട്ടിനുള്ളിലേക്ക് കയറിയത് എന്നാണ് പ്രാഥമിക നിഗമനം. തുറന്നിരുന്ന ജനല്‍ വഴിയാണ് പാമ്പ് വീട്ടില്‍ പ്രവേശിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഉറക്കത്തിനിടെ ശരീരത്തിലൂടെ എന്തോ ഇഴയുന്നതായി അനുഭവപ്പെട്ടെങ്കിലും, ചലനശേഷി കുറവായതിനാല്‍ സാഹുവിന് രക്ഷപ്പെടാന്‍ […]
Read more

ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിളമ്പി; ബെംഗളൂരുവില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു: ആട്ടിറച്ചിയെന്ന് പറഞ്ഞ് ഉപഭോക്താക്കൾക്ക് ബീഫ് വിളമ്പിയെന്ന ആരോപണത്തിൽ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി ബുഡിഗെരെ ക്രോസ് സമീപമുള്ള കായലോരം റസ്റ്ററന്റിലാണ് സംഭവം. മലയാളികളായ ജിജു, ഷിബു എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ അഭിലാഷ് ഒളിവിലാണ്. സംഭവത്തെ തുടർന്ന് റസ്റ്ററന്റ് പൊലീസ് സീൽ ചെയ്തു. ഏകദേശം 18 മാസമായി പ്രവർത്തിച്ചിരുന്ന റസ്റ്ററന്റിൽ മട്ടൺ മീൽസ് ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് ലഭിച്ചത് മട്ടൺ അല്ലെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പരാതി ഉയർന്നത്. തുടർന്ന് ഉപഭോക്താക്കൾ ആവലഹള്ളി […]
Read more

ഗില്ലിന്‍റെ സ്വപ്നം തകര്‍ന്നു; ഐപിഎല്‍ കിരീടം നിലനിര്‍ത്തി ആര്‍സിബി

അഹമ്മദാബാദ്: നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസ് അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് കിരീടം നിലനിർത്തി. ഇത് ആർസിബിക്ക് തുടർച്ചയായി രണ്ടാം തവണയാണ് ഐപിഎൽ കിരീടം നേടിയത്. ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ആർസിബി 18 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടമാക്കി ലക്ഷ്യം മറികടന്നു. 42 പന്തിൽ 75 റൺസ് നേടിയാണ് വിരാട് കോലി ടീമിനെ […]
Read more

നിയന്ത്രണ രേഖ മറികടന്ന് പാകിസ്താനിലേക്ക് കടക്കാൻ ശ്രമം; 3 പേർ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖ രഹസ്യമായി കടന്ന് പാകിസ്താനിലേക്ക് പോകാൻ ശ്രമിച്ച മൂന്ന് പേരെ സുരക്ഷാസേന പിടികൂടി. കരസേനയും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഹത്ലംഗ പ്രദേശത്ത് നിന്നാണ് അതിർത്തി കടക്കാനുള്ള ശ്രമം തടഞ്ഞത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിടിയിലായവരിൽ ഒരാൾ സസ്‌പെൻഷനിലായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർ സോപൂർ സ്വദേശികളാണെന്നും കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. […]
Read more

12കാരിയുടെ മൃതദേഹം മുതലകൾ തിന്ന നിലയിൽ; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

ഗ്വാളിയോർ: മധ്യപ്രദേശിലെ സിരോലിയിൽ കാണാതായിട്ട് അഞ്ച് ദിവസമായ 12കാരിയുടെ മൃതദേഹം ഭിണ്ടിലെ സിന്ധ് നദീ തീരത്ത് കണ്ടെത്തി. മൃതദേഹത്തിന്റെ വലിയൊരു ഭാഗം മുതലകൾ തിന്ന നിലയിലായിരുന്നു. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ മെയ് 25നാണ് കാണാതായതായി പൊലീസിൽ പരാതി ലഭിച്ചത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടി വീട്ടിൽ വെച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള രണ്ടാനച്ഛൻ മൊഴി നൽകിയിരുന്നു. ശേഷം സാമൂഹികനാണക്കേടും ഭയവും കാരണം മൃതദേഹം രഹസ്യമായി നദിയിൽ തള്ളിയെന്നും ആരോപണം ഉണ്ട്. പൊലീസ് മൃതശരീരം കുട്ടിയുടെ […]
Read more
Advertisement
WhiteswanTV Footer