Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

കൊൽക്കത്തയിൽ മെസിയുടെ കൂറ്റൻ പ്രതിമ നീക്കം ചെയ്തു; സുരക്ഷാ ഭീഷണി മൂലമെന്ന് അധികൃതർ

കൊല്‍ക്കത്ത: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസിയുടെ 70 അടി ഉയരമുള്ള കൂറ്റന്‍ പ്രതിമ ബംഗാള്‍ പൊതുമരാമത്ത് വകുപ്പ് നീക്കി. കഴിഞ്ഞവർഷം മമത ബാനർജി സർക്കാർ സ്ഥാപിച്ച 70 അടി ഉയരമുള്ള പ്രതിമയാണ് ഇളക്കി മാറ്റിയത്. പ്രതിമ കാറ്റില്‍ അപകടകരമായി തൂങ്ങുകയും, പ്രദേശവാസികള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ പ്രതിമയുടെ ചുറ്റും ബാരിക്കേഡുകളും കനത്ത നൈലോൺ കയറുകളും സ്ഥാപിച്ച് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. അടിത്തറ പൊളിച്ച് ഹൈഡ്രോളിക് ക്രെയ്ൻ ഉപയോഗിച്ച് പ്രതിമ നീക്കം ചെയ്തതായി […]
Read more

ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും തകര്‍ന്നു

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഏകദേശം 250 ചതുരശ്ര യാര്‍ഡ് വിസ്തീര്‍ണ്ണമുള്ള ഒരു നില വീടാണ് സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നത്. അപകടത്തിനു പിന്നാലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിരിക്കാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതിനിടെ, സമീപകാലത്ത് ഷഹ്ദാരയിലെ അജിത് നഗറില്‍ […]
Read more

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസ്; യുവതിക്ക് ജീവപര്യന്തം തടവ്

സംഭാല്‍: ഉത്തർപ്രദേശിലെ സംഭാല്‍ ജില്ലയിൽ ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ യുവതിക്ക് ജീവപര്യന്തം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കഹ്കാൻഷ (30) എന്ന യുവതിയെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. 2025 മാർച്ച് 7-ന് നഖാസ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവ് മുഫസറിന്റെ മുഖത്താണ് യുവതി ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ മുഖം ഗുരുതരമായി വികൃതമാവുകയും ഇരുകണ്ണുകളുടെയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തു. കോടതി രേഖകൾ പ്രകാരം, മുഫസർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ […]
Read more

സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണയം; പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷ നല്‍കാനുള്ള സൗകര്യം പോര്‍ട്ടല്‍ വഴി വീണ്ടും ലഭ്യമായി. ഇന്നലെ രാവിലെ മുതല്‍ അര്‍ധരാത്രി വരെ വെബ്‌സൈറ്റുകള്‍ പൂര്‍ണമായും പണിമുടക്കിയിരുന്നു. ഇപ്പോഴുള്ള ക്രമീകരണ പ്രകാരം, അപേക്ഷകള്‍ ഈ മാസം 6 വരെ സമര്‍പ്പിക്കാനാകും. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ സംഭവിച്ച പിഴവ് നേരത്തെ സമ്മതിച്ചതായും വിവരം ലഭിച്ചു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് (OSM) രീതിയില്‍ മൂല്യനിര്‍ണയം നടത്തുന്നതില്‍ പാളിച്ച ഉണ്ടായിരുന്നുവെന്ന് സിബിഎസ്‌ഇ വിശദീകരിച്ചു. കേന്ദ്ര […]
Read more

കേന്ദ്രസർക്കാരിന്റെ വൻ നീക്കം; എല്‍പിജിക്ക് ബദല്‍ ആയി എഥനോള്‍ സ്റ്റൗവുകള്‍ പുറത്തിറങ്ങിയേക്കും

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് പകരമായി എഥനോൾ അടിസ്ഥാനമാക്കിയുള്ള കുക്ക് സ്റ്റൗവുകൾ അവതരിപ്പിക്കാൻ സർക്കാർ നീക്കം. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഹോട്ടലുടമകൾക്കും ചെറുകിട ഭക്ഷണശാലകൾക്കും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഗ്രെയിൻ എഥനോൾ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ വിവരമനുസരിച്ച്, എഥനോൾ കുക്ക് സ്റ്റൗവുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള അസംസ്‌കൃത എണ്ണ വിതരണ പ്രതിസന്ധിയാണ് വാണിജ്യ എൽപിജി വില […]
Read more

മുഖ്യമന്ത്രി അല്ല മുഖ്യസേവകൻ; ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തിരുച്ചി ഈസ്റ്റ് തന്റെ ഹൃദയത്തിന്റെ ഭാഗമാണെന്നും തമിഴ്നാട്ടിലെ ജനങ്ങളാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിജയ് വികാരനിർഭരമായ പ്രതികരണം നടത്തിയത്. “ഞാൻ മുഖ്യമന്ത്രി അല്ല, മുഖ്യസേവകനാണ്. തമിഴ്നാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി. ‘എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ’,എന്നാണ് വിജയ് അഭിസംബോധന ചെയ്തത്. രാഷ്ട്രീയ എതിരാളികളെക്കുറിച്ചും വിജയ് പരാമർശിച്ചു. തനിക്ക് എതിരാളികൾ ഇല്ലെന്ന് പറയരുതെന്നും, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാന മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും […]
Read more

സിബിഎസ്ഇ പരീക്ഷാ വിവാദം: കോംപ്റ്റിന് കരാർ നൽകിയതിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ ശക്തമാക്കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കോംപ്റ്റിന് (COEMPT) കരാർ നൽകിയതിൽ വിശദമായ റിപ്പോർട്ട് തേടിയതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കരാർ നൽകുന്നതിനായി സ്വീകരിച്ച ടെൻഡർ നടപടികളുടെ വിശദാംശങ്ങളും മന്ത്രാലയം ശേഖരിച്ചുവരികയാണ്. നടപടിക്രമങ്ങളിൽ വീഴ്ചയോ ക്രമക്കേടുകളോ കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സിബിഎസ്ഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദേശീയ തലത്തിൽ ചർച്ചയായിരിക്കെ, വിഷയത്തിൽ […]
Read more

നേരിട്ട് കൈക്കൂലി കൈപറ്റിയില്ലെങ്കിലും കുറ്റവാളി തന്നെ; വ്യക്തമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ ഉദ്യോ​ഗസ്ഥൻ കൈക്കൂലി വാങ്ങുന്നതും വാങ്ങാൻ ശ്രമിക്കുന്നതും കുറ്റകരമെന്ന് സുപ്രിം കോടതി. അഴിമതി നിരോധന നിയമപ്രകാരം ഒരു ഉദ്യോ​ഗസ്ഥൻ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നതും മറ്റു ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തുന്നതും കുറ്റകരമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. കൈക്കൂലി കേസിൽ കുറ്റവാളിയാകാൻ ഒരു ഉദ്യോ​ഗസ്ഥൻ വ്യക്തിപരമായി കൈക്കൂലി വാങ്ങേണ്ടതില്ലെന്ന നിർണായത നിരീക്ഷണവും ബെഞ്ച് നടത്തി. നേരിട്ടോ വ്യക്തിപരമായി സ്വാധീനം ചെലുത്തിയോ കീഴുദ്യോഗസ്ഥർ മുഖേനയോ കുറ്റകൃത്യം ചെയ്യാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. […]
Read more

ഔട്ടെന്ന് അമ്പയര്‍, അല്ല നിലത്ത് തൊട്ടെന്ന് കൊഹ്ലി; ഒടുവില്‍…. കളി കിംഗിനോടോ! VIDEO

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തുടരെ രണ്ടാം കിരീട നേട്ടത്തിലേക്ക് നയിക്കുക മാത്രമല്ല, ഗ്രൗണ്ടില്‍ ആവേശകരമായ ചില നിമിഷങ്ങളും കൊഹ്ലി നല്‍കി. ഔട്ടായത് സമ്മതിക്കാതെ ഗ്രൗണ്ടില്‍ തുടര്‍ന്നതാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. മത്സരത്തിന്റെ 16ാം ഓവറിലാണ് സംഭവം. ഗുജറാത്ത് താരങ്ങള്‍ കോഹ്‌ലിയുടെ വിക്കറ്റ് ആഘോഷിക്കുമ്പോഴും സൂപ്പര്‍ താരം ഗ്രൗണ്ടില്‍ തുടര്‍ന്നു. 156 റണ്‍സ് ലക്ഷ്യത്തിലേക്ക് ആര്‍സിബി ബാറ്റ് ചെയ്യുമ്പോള്‍ 16ാം ഓവറിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. അര്‍ഷദ് ഖാന്റെ പന്തില്‍ വിരാട് […]
Read more

മോദി സർക്കാരിനെതിരെ വൻ നീക്കവുമായി കോക്രോച് ജനത പാർട്ടി നായകൻ

ന്യൂഡൽഹി: കോക്രോച് ജനത പാർട്ടി സ്ഥാപകനും സോഷ്യൽ മീഡിയ പ്രവർത്തകനുമായ അഭിജീത് ദിപ്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നു. നിലവിൽ അമേരിക്കയിലുള്ള അദ്ദേഹം ജൂൺ 6ന് ദില്ലിയിലെത്തി ജന്തർ മന്തറിൽ പ്രതിഷേധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് രാജ്യത്തെ യുവാക്കളോട് സമരത്തിൽ പങ്കുചേരാൻ അഭിജീത് ആഹ്വാനം ചെയ്തത്. നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിദ്യാർത്ഥി വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ധർമേന്ദ്ര പ്രധാന്റെ രാജി […]
Read more
Advertisement
WhiteswanTV Footer