Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ഒരു കുടുംബത്തിന് ‘ഒറ്റ എൽപിജി കണക്‌ഷൻ’; ജൂൺ മുതൽ നിയമം കടുപ്പിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ആഗോള ആശങ്കകൾക്കിടെ രാജ്യത്തെ എൽപിജി ഉപഭോഗം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ നടപടികൾക്ക് ഒരുങ്ങുന്നു. പൈപ്പ് വഴി പാചകവാതകം (PNG) ലഭ്യമായ വീടുകളിൽ എൽപിജി കണക്ഷൻ തുടരുന്നത് നിയന്ത്രിക്കാനാണ് തീരുമാനം. പുതിയ ചട്ടപ്രകാരം, ഒരേ വിലാസത്തിൽ എൽപിജി സിലിണ്ടർ കണക്ഷനും പിഎൻജി കണക്ഷനും ഒരുമിച്ച് നിലനിർത്തുന്നത് അനുവദിക്കില്ല. പിഎൻജി സൗകര്യമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾ നിർബന്ധമായും അതിലേക്ക് മാറേണ്ടതുണ്ടാകും. ഇതിനായി അനുവദിച്ചിരിക്കുന്ന സമയപരിധി ജൂൺ 30 വരെ ആയിരിക്കും. പിഎൻജി കണക്ഷൻ ലഭിച്ചാൽ […]
Read more

വിവാഹാഭ്യാർത്ഥന നിരസിച്ചു; യുവതിയുടെ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി; പ്രതിയെ പിടികൂടി

ഉത്തർപ്രദേശ്: ഫിറോസാബാദ് ജില്ലയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമായി യുവതിയുടെ രണ്ട് വയസുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി. പ്രതിയായ വിരാജ് എന്ന ജിതേന്ദ്ര പഥക് (24) പിന്നീട് പൊലീസിന്റെ പിടിയിലായി. കൊല്ലപ്പെട്ടത് അധ്യാപികയായ രതി ദേവിയുടെ മകൻ ആരവ് ആണ്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിച്ചിരുന്ന രതിയുമായി പ്രതി അടുത്ത ബന്ധം സ്ഥാപിക്കുകയും പലതവണ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. എന്നാൽ രതി ഇത് നിരസിക്കുകയായിരുന്നു. സംഭവദിവസം രതിയെയും കുടുംബത്തെയും പിന്തുടർന്ന് എത്തിയ പ്രതി, കുഞ്ഞിന് മിഠായി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. […]
Read more

പശുവിനെ ദേശീയമൃഗമായും, ഗോവധനിരോധനം ഏർപ്പെടുത്താനും ആലോചനയില്ല: കേന്ദ്രമന്ത്രി

ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുകയോ രാജ്യവ്യാപകമായി ഗോവധനിരോധനം ഏർപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള പദ്ധതികൾ നിലവിൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ വിഷയത്തിൽ ആവശ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും, നിലവിൽ മന്ത്രിസഭയുടെ അജണ്ടയിൽ ഇതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. “ഇപ്പോൾ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിൽ അത്തരമൊരു നിർദേശം ഇല്ല. ഭാവിയിൽ അങ്ങനെ ഒരു വിഷയമെത്തുകയാണെങ്കിൽ എല്ലാവരെയും അറിയിച്ച് മാത്രമേ തീരുമാനമെടുക്കൂ,” അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം ഗോവധനിരോധനം […]
Read more

ബിഹാറില്‍ SIR വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് മാത്രം റേഷന്‍ കാര്‍ഡ്

പാട്‌ന: റേഷൻ വിതരണ സംവിധാനത്തിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനായി ബിഹാർ സർക്കാർ നടത്തിയ പരിശോധനയിൽ 5.5 ലക്ഷത്തിലധികം റേഷൻ കാർഡുകൾ റദ്ദാക്കി. പ്രത്യേക പരിശോധനാ നടപടികളുടെ ഭാഗമായി അർഹരല്ലെന്ന് കണ്ടെത്തിയ ഗുണഭോക്താക്കളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി അശോക് ചൗധരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇതുവരെ 97.56 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്താകെ 8.19 ലക്ഷം റേഷൻ കാർഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 5.57 ലക്ഷം കാർഡുകൾ റദ്ദാക്കുകയും 2.59 ലക്ഷം കാർഡുകൾ നിലനിർത്തുകയും […]
Read more

ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സ്; വിനേഷ് ഫോഗട്ട് സെമിഫൈനലിൽ തോറ്റു

ന്യൂഡല്‍ഹി: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗോദയിലേക്ക് മടങ്ങിയ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് 2026-ലെ ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ നിരാശ. വനിതകളുടെ 50 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ മീനാക്ഷിയോട് 6-4 എന്ന സ്‌കോറിനാണ് വിനേഷ് പരാജയപ്പെടുന്നത്. ഇതോടെ ഗെയിംസ് ടീമില്‍ ഇടം നേടുമെന്ന താരത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു. ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ട്രയല്‍സില്‍ ആദ്യ റൗണ്ട്‌ മുതൽ മികച്ച പ്രകടനമാണ് വിനേഷ് പുറത്തെടുത്തത്. റൗണ്ട് ഓഫ് 16 മത്സരത്തില്‍ ജ്യോതിയെ […]
Read more

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; അസം അധ്യക്ഷന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തോൽവിക്ക് ശേഷം തൃണമൂല്‍ കോൺഗ്രസിലും മമതാ ബാനർജിക്കും തിരിച്ചടികൾ തുടരുന്നു. തൃണമൂല്‍ കോൺഗ്രസ് അസം സംസ്ഥാന അധ്യക്ഷൻ അഭിജിത് മജുംദാർ രാജിവെച്ചു. മമതാ ബാനർജിയ്ക്കും രാജിക്കത്ത് നൽകിയിട്ടുണ്ട്. അഭിജിത് മജുംദാർ പാർട്ടിക്ക് “അസമിലും മുസ്ലീകൾക്ക് മാത്രം പ്രവർത്തിക്കുന്ന ഒരു സംഘടന” എന്ന പ്രതിച്ഛായ മാറിയതിനെത്തുടർന്നാണ് രാജിവച്ചുവെന്ന് പറഞ്ഞു. രാജിക്കത്ത് പ്രകാരം, “അസമിൽ മുസ്ലീകൾക്ക് മാത്രം പ്രവർത്തിക്കുന്ന സംഘടന എന്ന തരത്തിലാണ് തൃണമൂല്‍ കോൺഗ്രസിന്റെ പ്രതിച്ഛായ മാറിയത്. പശ്ചിമബംഗാളിലും അതുതന്നെയാണ് സ്ഥിതി. ഈ […]
Read more

ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ; ദയാവധത്തിന് അനുമതി തേടി യുവാവ്

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാമരണത്തിന് അനുമതി തേടി ജില്ലാ കളക്ടറോട് അപേക്ഷ നൽകി. കിരിത് പട്ടേൽ എന്ന യുവാവാണ് അപേക്ഷ നൽകിയിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ തുടർച്ചയായ തർക്കങ്ങളും പീഡനങ്ങളും കാരണം ജീവിക്കാൻ താൽപര്യമില്ലെന്നും, പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും യുവാവ് ആരോപിക്കുന്നു. നിയമപരമായി നീതി ലഭിക്കാത്തതിനാലാണ് ദയാമരണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടേലിന്റെ മൂന്നാമത്തെ വിവാഹമാണ് ഇത്. 2024 നവംബർ 14നാണ് ഇപ്പോഴത്തെ വിവാഹം നടന്നത്. മുൻ […]
Read more

കോക്രോാച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജീത് ദീപകേയ്ക്ക് എതിരെ പൊതുതാത്പര്യ ഹർജി

ലഖ്നൗ: കോക്രോാച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജീത് ദീപകേയ്‌ക്കെതിരെ ഇഡി, എന്‍എഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി. കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകനായ എസ്. വിഘ്‌നേഷ് ശിശിരാണ് ഹര്‍ജിക്കാരൻ. ഹര്‍ജിയില്‍ കോക്രോാച്ച് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും, ചാനലുകളും, ഗ്രൂപ്പുകളും, പ്രൊഫൈലുകളും അടക്കമുള്ള എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ബ്ലോക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കണമെന്നും ആവശ്യമുണ്ട്. ഹര്‍ജിക്കാരന്റെ വാദപ്രകാരം, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പരാമര്‍ശങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് ഒരു “ഡിജിറ്റല്‍ ക്യാമ്പയിന്‍” […]
Read more

സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപണം; തമിഴ്‌നാട്ടിൽ ആൾക്കൂട്ടക്കൊല

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു. അസം സ്വദേശിയായ പ്രൊസന്‍ജിത്ത് ദാസ് (35) ആണ് മരിച്ചത്. അസമില്‍ നിന്ന് ജോലി തേടി തിരുവള്ളൂരിലെത്തിയ ആറ് പേരടങ്ങുന്ന സംഘത്തിലൊരാളായിരുന്നു ഇയാള്‍. മദ്യലഹരിയില്‍ പ്രൊസന്‍ജിത്ത് ദാസ് ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കുടിക്കാന്‍ വെള്ളം ചോദിച്ച് ഇയാള്‍ സ്ത്രീയുടെ വീട്ടിലെത്തി ബഹളം വെച്ചതോടെ സ്ത്രീ ഭയന്ന് വീടിനകത്ത് കയറി വാതില്‍ അടച്ചു. ഇതിന് ശേഷം ഇയാള്‍ ജനല്‍ തകര്‍ക്കാന്‍ ശ്രമിച്ചതായി പറയുന്നു. ഇതോടെ സ്ത്രീ ബന്ധുക്കളെ […]
Read more

ഡി കെ ശിവകുമാര്‍ ജൂണ്‍ 3ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബെംഗളുരു: കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രി ആയി ഡി കെ ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളും മന്ത്രിസഭാ അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും പങ്കെടുക്കും. ഹൈക്കമാന്റിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രിയുടെ സ്ഥാനത്ത് നിന്ന് രാജിവച്ചതിനു ശേഷം 64 കാരനായ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധരാമയ്യ രാജിവച്ചതിന് പിന്നാലെ അദ്ദേഹം തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള സന്ദേശവും, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായവും പങ്കുവെച്ചിരുന്നു. […]
Read more
Advertisement
WhiteswanTV Footer