Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപണം; തമിഴ്‌നാട്ടിൽ ആൾക്കൂട്ടക്കൊല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു. അസം സ്വദേശിയായ പ്രൊസന്‍ജിത്ത് ദാസ് (35) ആണ് മരിച്ചത്. അസമില്‍ നിന്ന് ജോലി തേടി തിരുവള്ളൂരിലെത്തിയ ആറ് പേരടങ്ങുന്ന സംഘത്തിലൊരാളായിരുന്നു ഇയാള്‍.

മദ്യലഹരിയില്‍ പ്രൊസന്‍ജിത്ത് ദാസ് ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കുടിക്കാന്‍ വെള്ളം ചോദിച്ച് ഇയാള്‍ സ്ത്രീയുടെ വീട്ടിലെത്തി ബഹളം വെച്ചതോടെ സ്ത്രീ ഭയന്ന് വീടിനകത്ത് കയറി വാതില്‍ അടച്ചു.

ഇതിന് ശേഷം ഇയാള്‍ ജനല്‍ തകര്‍ക്കാന്‍ ശ്രമിച്ചതായി പറയുന്നു. ഇതോടെ സ്ത്രീ ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചു. പിന്നാലെ എത്തിയ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് പ്രൊസന്‍ജിത്തിനെ മര്‍ദ്ദിച്ചതായാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ പ്രൊസന്‍ജിത്ത് ദാസ് പിന്നീട് മരണമടഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer