ന്യൂഡൽഹി: അധ്യാപക യോഗ്യതാ പരീക്ഷയായ ടെറ്റ് സംബന്ധിച്ച പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി. 2010ന് മുമ്പ് നിയമിതരായ അധ്യാപകർ ടെറ്റ് പാസാക്കണമെന്ന് നിർബന്ധമാക്കിയ മുൻ ഉത്തരവിലാണ് കോടതിയുടെ നിലപാട് തുടരുന്നത്.
എന്നാൽ, ടെറ്റ് പാസാകുന്നതിനുള്ള സമയപരിധിയിൽ ചെറിയ ഇളവ് അനുവദിച്ചു. മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി ഒരു വർഷം കൂടി നീട്ടി മൂന്ന് വർഷമാക്കി മാറ്റിയിട്ടുണ്ട്.
ജസ്റ്റിസ് ദീപങ്കർ ദത്തയുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ 45 കക്ഷികൾ സമർപ്പിച്ച ഹർജികളാണ് പരിഗണിച്ചത്. 2010ന് മുൻപ് നിയമിതരായ അധ്യാപകർക്ക് 2028 ഓഗസ്റ്റ് 31നകം ടെറ്റ് പാസാകണമെന്ന് മുൻ വിധിയിൽ വ്യക്തമാക്കിയിരുന്നു.
ഈ വിധി സംസ്ഥാന സർക്കാരുകൾക്കും അധ്യാപക സംഘടനകൾക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.






