ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ ശേഖരവും വിതരണവും തൃപ്തികരമാണെന്നും എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി, പ്രകൃതിവാതകം എന്നിവയുണ്ടെന്നും വ്യക്തമാക്കി. ആഗോള സംഘർഷങ്ങൾക്കിടയിലും പൗരന്മാരുടെ ഭാരം കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
ഏകദേശം 1.34 കോടി എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. ഇതിൽ വാണിജ്യ എൽപിജി വിൽപ്പന 23,588 ടൺ ആണെന്നും അറിയിച്ചു. പ്രകൃതിവാതക മേഖലയിൽ 7.99 ലക്ഷം പുതിയ ഉപഭോക്താക്കളെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു.






