ഏത് ആയുധമുപയോഗിച്ചാണ് പരിക്കേൽപ്പിച്ചത്; മന്ത്രിയുടെ മൊഴിയെടുക്കണമെന്ന് പോലീസ്
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ ഏത് ആയുധമുപയോഗിച്ചാണ് പരിക്കേൽപ്പിച്ചതെന്ന് കണ്ടെത്താനാവുകയുള്ളൂവെന്ന് പോലീസ്. കെ.എസ്.യു. പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്കേറ്റത് അന്വേഷിക്കുന്ന റെയിൽവേ പോലീസ്, കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ശാരീരിക അസ്വസ്ഥത കാരണം മന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ലെന്നും കെ.എസ്.യു. പ്രവർത്തകർ നൽകിയ ജാമ്യഹർജിയെ എതിർത്തുള്ള റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ കെ.എസ്.യു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ചും എന്തോ ആയുധം […]
Read more

