സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kannur

റിട്ട.അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി

കണ്ണൂര്‍ പാലയാട് റിട്ട. അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി.റിട്ട. അധ്യാപകനെ ശശീന്ദ്രനെ (58) യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം.ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ധര്‍മടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read more

മുഖ്യമന്ത്രി പറയണം കൊലക്കത്തി താഴെ വെക്കാന്‍ -മുല്ലപ്പള്ളി രാമചന്ദ്രന്‍

തലശ്ശേരി നഗരത്തിന്റെ ഹൃദയ ഭാഗത്ത് 1969 ഏപ്രില്‍ 28ന്ന് നടന്ന വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകത്തോടെയാണ് ഉത്തരമലബാര്‍ രാഷ്ട്രീയ കുരുതിക്കളങ്ങളായി മാറുന്നത്.അന്തരിച്ച സി.പി.എം.സംസ്ഥാന സെക്രട്ടറി യുവ നേതാവായ കാലത്ത് നടന്ന നിഷ്ഠൂര നരഹത്യ.ആ യുവ നേതാവുമായുണ്ടായ ഒരു ചെറിയ വഴക്കാണ് ഇന്നത്തെ മുഖ്യമന്ത്രി പ്രതിയായിട്ടുള്ള വാടിക്കല്‍ രാമകൃഷ്ണനെന്ന ജനസംഘം അനുഭാവിയുടെ ജീവനെടുത്ത സംഭവം. കണ്ണൂര്‍ പിന്നീട് സമാധാനത്തിലെക്ക് തിരിച്ചു പോയിട്ടില്ല.എത്രയെത്ര നിരപരാധികളാണ് കൊലക്കത്തിക്കിരയായത്.ഒരിടത്തുമില്ലാത്ത പാര്‍ട്ടി ഗ്രാമങ്ങള്‍ കണ്ണൂരില്‍ സൃഷ്ടിക്കപ്പെട്ടത് ഈ ഹീനമായ രാഷ്ട്രീയ കൊലപാതകങ്ങളൊടൊപ്പമാണ്.മറ്റ് രാഷ്ട്രീയ ആശയക്കാര്‍ ഭയവിഹ്വലരായാണ് […]
Read more

പ്ലസ് വണ്‍ സീറ്റ് വര്‍ധന ആവശ്യപ്പെട്ട് നടത്തിയ കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട്:മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാടും കണ്ണൂരും കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കണ്ണൂരില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അധിക ബാച്ചുകള്‍ അനുവദിച്ച് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഒഴിവാക്കണമെന്ന് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാരെ അറിയിച്ചിരുന്നു.അവസാനഘട്ട അലോട്ട്‌മെന്റ് ഫലം വരുമ്പോഴും പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളാണ് മലബാറില്‍ പ്ലസ് […]
Read more

ഇടതുപക്ഷത്തിനെതിരെ നവമാധ്യമങ്ങള്‍ നടത്തുന്നത് ബോധപ്പൂര്‍വ്വമുളള ആരോപണം

ഇടതുപക്ഷ ഗവണ്‍മെന്റിനെയും സിപിഎമ്മിനെയും തെരഞ്ഞെടുപ്പ് സമയത്തും,മറ്റ് സന്ദര്‍ഭങ്ങളിലും നവമാധ്യമങ്ങള്‍ വഴി ബോധപൂര്‍വ്വം നടത്തുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ നല്‍കാന്‍ കോണ്‍ഗ്രസ്സ് തങ്ങളുടെ നവമാധ്യമ ഗ്രൂപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് ജയരാജന്റെ ആരോപണം.നിര്‍ദേശത്തിന്റെ ഒരു പകര്‍പ്പും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.എല്ലാവരും സിപിഎമിന്റെ ഫ്രെയിമിട്ട് ഫെയ്ക്ക് ഐഡി ഉണ്ടാക്കി തന്ത്രപരമായ സര്‍ക്കാരിനെയും അഴിമതി ആരോപണത്തിനെയും കുറിച്ച് കമ്മിറ്റിടാനാണ് അതില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ […]
Read more

ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിയിലെത്തി സുരേഷ് ഗോപി

കണ്ണൂര്‍:മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി പത്നി ശാരദ ടീച്ചറെ സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി.സുരേഷ് ഗോപിയും കുടുംബവുമായി വര്‍ഷങ്ങളായുളള ബന്ധമാണെന്ന് ശാരദ ടീച്ചര്‍ പറഞ്ഞു.തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമേ പുരപ്പുറം തൂക്കാന്‍ പറ്റുമോ. നിലവില്‍ പ്ലാനുകള്‍ ഒന്നുമില്ലെന്നും വകുപ്പ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതികമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആദ്യം പഠിക്കും.ചെയ്യാന്‍ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി ആവാനില്ലെന്ന് തെരഞ്ഞെടുപ്പിന് […]
Read more

വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂര്‍:പിലാത്തറയില്‍ ദേശിയപാതയ്ക്ക് സമീപം വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.കുഞ്ഞിമംഗലം സ്വദേശി റിയാസ് ആണ് മരിച്ചത്.ഇന്നലെ രാത്രി എം.ജി.എം കോളേജ് കവലയില്‍ ഹൈവെ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സര്‍വ്വീസ് റോഡിലാണ് അപകടമുണ്ടായത്.ദേശീയപാതയ്ക്ക് സമീപമുളള വെളളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ റിയാസ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Read more

ടി പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍;ചട്ടവിരുദ്ധമെന്ന് കെ കെ രമ

കണ്ണൂര്‍:ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ച് കുറ്റവാളികള്‍ക്ക് പരോള്‍.ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന പതിനൊന്ന് പേരില്‍ അഞ്ച് കുറ്റവാളികള്‍ക്കാണ് പരോള്‍. രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവര്‍ വെളളിയാഴ്ച പുറത്തിറങ്ങി. ഒന്നിച്ച് പരോള്‍ കൊടുത്തതില്‍ അസ്വാഭാവികതയെന്ന് കെ കെ രമ എംഎല്‍എ ആരോപിച്ചു.ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ജയില്‍ വകുപ്പ് വിശദീകരണം. ജയില്‍ ഉപദേശക സമിതി ഇവരുടെ […]
Read more

കണ്ണൂരില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍:കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാലാട് പന്നേന്‍ പാറയിലെ ചെറുമണലില്‍ ഹൗസിലെ സബിന്‍ മോഹന്‍ദാസ്(41) ആണ് ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെ താഴെ ചൊവ്വ റെയില്‍വേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം.തലശേരി ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി എതിരേ വരികയായിരുന്ന സബിന്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സബിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു. ബിജെപി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യ […]
Read more

കണ്ണൂരില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍:കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാലാട് പന്നേന്‍ പാറയിലെ ചെറുമണലില്‍ ഹൗസിലെ സബിന്‍ മോഹന്‍ദാസ്(41) ആണ് ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെ താഴെ ചൊവ്വ റെയില്‍വേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം.തലശേരി ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി എതിരേ വരികയായിരുന്ന സബിന്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സബിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു. ബിജെപി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യ […]
Read more

ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലിത്തടിപ്പ്;യുവതിക്ക് നഷ്ടമായത് 1,65,000 രുപ

കണ്ണൂര്‍:ഓണ്‍ലൈനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.കണ്ണപുരം സ്വദേശിയായ യുവതിക്ക് 1,65,000 രൂപയാണ് നഷ്ടമായത്.ടെലഗ്രാമില്‍ ഓണ്‍ലൈന്‍ വഴി പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ് യുവതി പണം നിക്ഷേപിച്ചത്.നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയര്‍ന്ന ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പിനിരയാക്കുകയായിരുന്നു. പാര്‍ട്ട് ടൈം ജോലി എന്ന പേരില്‍ തുടക്കത്തില്‍ നല്‍കിയ പണം ലാഭത്തോടുകൂടി തിരികെ ലഭിക്കുന്നത് കൊണ്ട് പലരും ഇതില്‍ വിശ്വസിച്ച് തട്ടിപ്പുകാര്‍ ചോദിക്കുന്ന പണം നല്‍കുന്നു. പിന്നീട് ഒരു നല്ല തുക തട്ടിപ്പുകാരുടെ കൈകളിലെത്തി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.