സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ബാലരാമപുരത്ത് വീടിന് പിന്നിൽ 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടുകാൽ സ്വദേശി ശോഭനയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 11 മണിയോടെയാണ് വീടിനോടു ചേർന്ന പുരയിടത്തിൽ മൃതദേഹം അയൽവാസികൾ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ശോഭനയുടെ ഭർത്താവ് സുധാകരൻ കൂലിപ്പണിക്കാരനാണ്. ഇവർക്കു രണ്ട് മക്കളുണ്ട്. സംഭവത്തിന്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജീവനൊടുക്കാൻ കാരണമാകുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും ശോഭനയ്ക്കുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് […]
Read more

കേരള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം; നിയമസഭയിൽ കിഫയും മത്സരിക്കും

വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുള്ള കർഷക സംഘടനയായ കിഫ, കേരള ഇൻഡിപെൻഡൻഡ് ഫാർമേസ് അസോസിയേഷൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് സംഘടന സ്ഥാനാർത്ഥികളെ ഇറക്കുന്നത്. ഇതിൽ ആദ്യഘട്ടമായി 10 സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. കർഷകർ ഏറെ പ്രതിസന്ധി നേരിടുന്ന കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് കിഫ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. […]
Read more

2 ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിലേക്ക്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലേക്ക് പുറപ്പെട്ടു. രാവിലെ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മലേഷ്യയിലെത്തുന്നത്. മലേഷ്യന്‍ സമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വിമാനത്താവളത്തില്‍ നരേന്ദ്രമോദിക്ക് സ്വീകരണം നല്‍കും. ഇതിന് ശേഷം ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും. നാളെ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കും മലേഷ്യയ്ക്കും ഇടയില്‍ വ്യാപാര ബന്ധം ശക്തമാക്കുന്നതിനടക്കം ചര്‍ച്ചകള്‍ പ്രധാനമന്ത്രി നടത്തും.
Read more

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വിജയകുമാര്‍ വീണ്ടും റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് നീട്ടിയത്. എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ അംഗമായിരുന്നു വിജയകുമാര്‍. ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും നടപടികളില്‍ കൂട്ടുത്തരവാദിത്വം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ മൊഴി. അതിനിടെ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി കോടതിയെ സമീപിച്ചു. എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെ എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തന്ത്രിക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. […]
Read more

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ ദിവസം ഷിംജിതയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ചോദ്യാവലി തയ്യാറാക്കിയാണ് ഷിംജിതയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചത്. ഇക്കാര്യം ഉള്‍പ്പെടുത്തി പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ […]
Read more

ശബരി റെയില്‍പ്പാത: തുക അനുവദിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: അങ്കമാലി – എരുമേലി ശബരി റെയില്‍ പദ്ധതിക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1900 കോടിയാണ് അനുവദിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ക്കും അയച്ചു. കേരളം നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കും. കഴിഞ്ഞ മന്ത്രിസഭായോഗമാണ് പണം നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതിക്കുള്ള ആകെ ചെലവ് 3,800.9 കോടിയാണ്. ഇതില്‍ 1900.4 കോടിയാണ് സംസ്ഥാനം നല്‍കുന്നത്. റെയില്‍പ്പാതയ്ക്കായി ഇനി ഏറ്റെടുക്കേണ്ട 391.6 ഹെക്ടര്‍ ഭൂമിക്കായി 1361 കോടി രൂപ കിഫ്ബി വഴി അനുവദിച്ച് ഉടന്‍ […]
Read more

മകളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പിതാവ് 17വർഷത്തിനുശേഷം അറസ്റ്റിൽ

തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചകേസിൽ ഒളിവിലായിരുന്ന പിതാവിനെ 17വർഷത്തിനുശേഷം അറസ്റ്റുചെയ്തു. കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്ത്. 2009- ലായിരുന്നു സംഭവം നടന്നത്. പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇയാൾ പോലീസ് പിടിയിലാവുന്നത്. വലിയതുറ എസ്.എച്ച്.ഒ. അശോക കുമാറിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read more

പാലായിൽ ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിലുള്ള മത്സരം ആവര്‍ത്തിക്കും

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും മാണി സി. കാപ്പനും ജോസ് കെ. മാണിയും മത്സരിക്കും. ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി രംഗത്തെത്തുന്നതോടെ മണ്ഡലത്തിൽ ത്രികോണ മത്സരം ഉറപ്പാകുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും മൂന്ന് പേരും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. മൂന്ന് തവണ കെ.എം. മാണിയോട് പരാജയപ്പെട്ട എൻസിപി സ്ഥാനാർത്ഥിയായ മാണി സി. കാപ്പൻ എംഎൽഎയായി. കേരള കോൺഗ്രസ് എൽഡിഎഫിൽ ചേർന്നതോടെ, സിറ്റിങ് എംഎൽഎയായ മാണി സി. കാപ്പനെ മാറ്റി ജോസ് കെ. […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണ്ണായക നീക്കവുമായി SIT. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ SIT നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ശബരിമല സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ഡല്‍ഹി യാത്രയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പോറ്റിയുമായുള്ള […]
Read more

ബസ് കാത്തുനിന്ന യാത്രക്കാരനുനേരെ തെരുവുനായ ആക്രമണം

ആലപ്പുഴ: കുട്ടനാട് എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനുനേരെ തെരുവുനായ ആക്രമണം. എടത്വ തോട്ടുമാലിച്ചിറ വീട്ടിൽ ടി.കെ. നടരാജനാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രി ഒൻപതോടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോകാനായി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് നായ ഓടിയെത്തി നടരാജന്റെ കാലിൽ കടിച്ചത്. പരിക്കേറ്റ നടരാജനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്വ കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമായിരിക്കെ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഡിപ്പോയ്ക്കുള്ളിലും ബസുകൾക്കിടയിലും നായകൾ തമ്പടിക്കുന്നത് യാത്രക്കാരുടെയും […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.