സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

പാലായിൽ ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിലുള്ള മത്സരം ആവര്‍ത്തിക്കും

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും മാണി സി. കാപ്പനും ജോസ് കെ. മാണിയും മത്സരിക്കും. ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി രംഗത്തെത്തുന്നതോടെ മണ്ഡലത്തിൽ ത്രികോണ മത്സരം ഉറപ്പാകുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും മൂന്ന് പേരും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. മൂന്ന് തവണ കെ.എം. മാണിയോട് പരാജയപ്പെട്ട എൻസിപി സ്ഥാനാർത്ഥിയായ മാണി സി. കാപ്പൻ എംഎൽഎയായി. കേരള കോൺഗ്രസ് എൽഡിഎഫിൽ ചേർന്നതോടെ, സിറ്റിങ് എംഎൽഎയായ മാണി സി. കാപ്പനെ മാറ്റി ജോസ് കെ. […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണ്ണായക നീക്കവുമായി SIT. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ SIT നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ശബരിമല സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ഡല്‍ഹി യാത്രയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പോറ്റിയുമായുള്ള […]
Read more

ബസ് കാത്തുനിന്ന യാത്രക്കാരനുനേരെ തെരുവുനായ ആക്രമണം

ആലപ്പുഴ: കുട്ടനാട് എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനുനേരെ തെരുവുനായ ആക്രമണം. എടത്വ തോട്ടുമാലിച്ചിറ വീട്ടിൽ ടി.കെ. നടരാജനാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രി ഒൻപതോടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോകാനായി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് നായ ഓടിയെത്തി നടരാജന്റെ കാലിൽ കടിച്ചത്. പരിക്കേറ്റ നടരാജനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്വ കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമായിരിക്കെ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഡിപ്പോയ്ക്കുള്ളിലും ബസുകൾക്കിടയിലും നായകൾ തമ്പടിക്കുന്നത് യാത്രക്കാരുടെയും […]
Read more

ബലാത്സംഗ കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് മോണ്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: നിലവിലെ ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍. ഈ കേസിലെ പരാതിക്കാരിയെ പ്രായപൂര്‍ത്തിയാകാത്തപ്പോള്‍ പീഡിപ്പിച്ചെന്ന കേസില്‍ താന്‍ ശിക്ഷ അനുഭവിക്കുകയാണെന്നും അതേപരാതിക്കാരിയെ പ്രായപൂര്‍ത്തിയായപ്പോള്‍ പീഡിപ്പിച്ചെന്ന മറ്റൊരു കേസില്‍ ശിക്ഷ വിധിക്കാനാകില്ലെന്നുമാണ് മോണ്‍സണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം. ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Read more

ആശാന്റെ ഭാഗമായി മമ്മൂട്ടിയും; ഗംഭീര പ്രേക്ഷക പ്രതികരണം നേടി ജോണ്‍ പോള്‍ ജോര്‍ജ് – ഇന്ദ്രന്‍സ് ചിത്രം

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ ഗംഭീര പ്രേക്ഷക പ്രതികരണം നേടി കുതിപ്പ് തുടരുന്നു. ഇപ്പോഴിതാ തന്റെ ശബ്ദത്തിലൂടെ ഈ ചിത്രത്തിന്റെ ഭാഗമായി മാറിയ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ‘ ആശാന്‍’ ടീം. ചിത്രത്തിലെ ശബ്ദ സാന്നിധ്യമായ മമ്മൂട്ടി തന്നെയായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചും നിര്‍വഹിച്ചത്. വളരെ വ്യത്യസ്തമായ, മലയാളികള്‍ ഇത് വരെ കാണാത്ത അത്ഭുതകരമായ ഒരു ചിത്രമായി ‘ആശാന്‍’ മാറുമെന്ന പ്രതീക്ഷ മമ്മൂട്ടി ആ ചടങ്ങില്‍ […]
Read more

വികസനമുന്നേറ്റ ജാഥയ്ക്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം. മുക്കത്തെ സ്വീകരണത്തിനുശേഷം കൊടുവള്ളിയിലെത്തിയ ജാഥയെ മണ്ഡലാതിർത്തിയായ കൊടുവള്ളി നഗരസഭയിലെ കുറുങ്ങാട്ടക്കടവ് പാലത്തിന് സമീപം സ്വീകരിച്ച് ജില്ലാ മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരകേന്ദ്രമായ കൊടുവള്ളിയിലേക്ക് ആനയിച്ചു. കൊടുവള്ളി ടൗണിൽ നിന്നും നൂറ് മീറ്റർ അകലെ നിന്ന് ജാഥാ ക്യാപ്ടനെ തുറന്ന ജീപ്പിൽ ശിങ്കാരിമേളം, ബാൻ്റ് മേളം തുടങ്ങിയ വാദ്യമേളങ്ങളോടെ അകമ്പടിയോടെ […]
Read more

നിയമസഭാ തെരഞ്ഞെടുപ്പിൽ കർഷക സംഘടനയായ കിഫ മത്സരത്തിന്

കോഴിക്കോട്: വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുള്ള കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. വന്യമൃഗ ശല്യം അതിരൂക്ഷമായ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് കിഫ സ്ഥാനാർഥികളെ രംഗത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി 10 സ്ഥാനാർഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. കർഷകർ ഗുരുതര പ്രതിസന്ധി നേരിടുന്ന കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് കിഫ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെപിസിസി […]
Read more

ജാനുവിനെ തഴഞ്ഞ് കോൺ​ഗ്രസ്സ്

ആദിവാസി നേതാവ് സി കെ ജാനുവിന്റെ യുഡിഎഫ് പ്രവേശം മാധ്യമങ്ങൾ വളരെ വലിയ രീതിയിൽ ആഘോഷിച്ച സംഭവമായിരുന്നു. എൻഡിഎയുടെ ഭാ​ഗമായിരുന്ന സി കെ ജാനു പെട്ടന്നൊരു സുപ്രഭാതത്തിൽ യുഡിഎഫിൽ ചേരുകയും മത്സരരം​ഗത്തുണ്ടെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. UDF ജയിച്ചാൽ മന്ത്രികസേര ലക്ഷ്യം വെച്ചുള്ള ജാനുവിന്റെ നീക്കമായാണ് പാർട്ടിക്കുള്ളിലുള്ളവർപോലും അതിനെ കണ്ടത്. ആദ്യം സുൽത്താൻബത്തേരിയിൽ മത്സരിക്കുമെന്നും പിന്നീട് മാനന്തവാടിയിലായിരിക്കുമെന്നുമുള്ള ഊഹാപോഹങ്ങളും പിന്നീട് ജാനുവിന്റെ പ്രതികരങ്ങളും ഉണ്ടായി. ജാനുമത്സരിക്കാനെത്തിയാൽ എതിർക്കുമെന്നറിയിച്ച് ലീ​ഗ് ആദ്യമെ തന്നെ രം​ഗത്തെത്തിയിരുന്നു. ലീ​ഗിന്റെ നിലപാടിൽ ഭയന്ന കോൺ​ഗ്രസ്സ് നേതൃത്വം […]
Read more

ചിരിപ്പിച്ചും മനസ്സ് നിറച്ചും ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം “ആശാൻ”; ചിത്രത്തിന് ഗംഭീര പ്രതികരണം

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” നേടുന്നത് ഗംഭീര പ്രേക്ഷക പ്രതികരണം. ഇന്ന് ആഗോള റിലീസായെത്തിയ ചിത്രത്തിന് നിരൂപകരും വലിയ പ്രശംസയാണ് നൽകുന്നത്. പ്രേക്ഷകർക്ക് ഒരുപാട് ചിരിക്കാൻ വക നൽകുന്ന ചിത്രം, അതോടൊപ്പം അവരുടെ മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് […]
Read more

പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ്

കൊച്ചി: പാതിവിലയ്ക്ക സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ്. പറവൂര്‍ സ്വദേശിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ് രജസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുമേഷ് രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവരാണ് മറ്റു പ്രതികള്‍. രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയ്‌ക്കെതിരെയാണ് കേസ്. സന്നദ്ധ സംഘടനയുടെ പേരില്‍ പാതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ പരാതിക്കാരനെ സമീപിച്ചത്. 63,500 […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.