സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ടോക്സിക്കിന്റെ ടോക്സിക് ടീസർ പുറത്തുവിട്ട് നിർമ്മാതാക്കൾ

കെജിഎഫ് താരം യാഷിൻ്റെ 39-ാം ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിൻ്റെ ടീസർ പുറത്തുവിട്ട് നിർമ്മാതാക്കൾ. നിവിൻ പോളി നായകനായ മൂത്തോന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ഒരു ക്ലബ്ബിനുള്ളിൽ നടൻ സ്റ്റൈലിഷായി നടക്കുന്നതാണ് ടീസറിൽ കാണിക്കുന്നത്. യാഷിനൊപ്പം മലയാളി താരമായ സുദേവ് നായരെയും ടീസറിൽ കാണാം. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ല. നടി കിയാര അദ്വാനിയും നയൻതാരയും ചിത്രത്തിൽ നായികമാരായി […]
Read more

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

ശബരിമല : മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. ജനുവരി 8 മുതൽ 15 വരെ സ്പോട്ട് ബുക്കിംഗ് എണ്ണം അയ്യായിരമായി പരിമിതപ്പെടുത്തി. ദർശനത്തിന് ശേഷം ഭക്തർ സന്നിധാനത്ത് തങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലയ്ക്കൽ ക്ഷേത്ര നടപന്തലിന് സമീപത്തുള്ള കൗണ്ടറുകളിലേക്ക് മാറ്റും. ജനുവരി 12 നും 13 നും സ്പോട്ട് ബുക്കിങ് 5000 വും 14 ന് 1000 വുമാക്കി കുറച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് ജനുവരി 12-ന് 60,000, […]
Read more

അഗസ്ത്യാര്‍കൂടം ട്രെക്കിങ് : രജിസ്‌ട്രേഷൻ ഇന്ന് ആരംഭിച്ചു

ഈ വർഷത്തെ അഗസ്ത്യാർകൂടംട്രെക്കിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു. അഗസ്ത്യാർകൂടം സീസൺ ട്രെക്കിങ് ഈ മാസം 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ബുക്ക് ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം. സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ട്രെക്കിങും അതിന്റെ ബുക്കിങ്ങും മൂന്ന് […]
Read more

ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം; കെപിസിസി അന്വേഷണ കമ്മീഷൻ ഇന്ന് വയനാട്ടിൽ

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം അന്വേഷിക്കുന്നതിനായി കെപിസിസി ചുമതലപ്പെടുത്തിയ സമിതി ഇന്ന് കൽപ്പറ്റ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം അന്തരിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട്ടിലും സമിതി അംഗങ്ങൾ സന്ദർശനം നടത്തും. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ മുൻ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ […]
Read more

വയനാട്ടിലെ ആത്മഹത്യയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുറ്റക്കാർ…?

വയനാട്ടിലെ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ചോദ്യം ചെയ്യണമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്. വിജയൻ അയച്ച കത്ത് ഇരു നേതാക്കളും നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നുവെന്നും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എടുത്തത് മനസാക്ഷിയില്ലാത്ത നടപടിയാണെന്നുമാണ് കഴിഞ്ഞദിവസം സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. രാഹുൽ ഗാന്ധിയിലേക്കും പ്രിയങ്ക ഗാന്ധിയിലേക്കും എത്തിയില്ലെങ്കിലും കോൺഗ്രസിന്റെ വയനാട്ടിലെ പല നേതാക്കളെയും ഈ ആത്മഹത്യ ബാധിക്കുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. വിജയന്റെയും മകന്റെയും ആത്മഹത്യയിൽ എംഎൽഎയും […]
Read more

സ്ത്രീകളുടെ ശരീരഘടനയെ മോശമായി പരാമർശിക്കുന്നത് കുറ്റകരമെന്ന് ഹൈക്കോടതി

സ്ത്രീകളുടെ ശരീരഘടനയെ മോശമായി പരാമർശിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതും കുറ്റകരമെന്ന് ഹൈക്കോടതി. ഇത്തരം പരാമർശങ്ങൾ ലൈംഗിക അതിക്രമ പരിധിയിൽപ്പെടുമെന്ന് ഹൈക്കോടതി നീരിക്ഷിച്ചു. സഹപ്രവ‌ർത്തകയുടെ പരാതിയിൽ 2017 ൽ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി കോടതി തള്ളി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹര്‍ജി തള്ളിയത്. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ആര്‍ രാമചന്ദ്രന്‍ നായരാണ് ഹര്‍ജിക്കാരന്‍. സഹപ്രവർത്തകയുടെ ശരീരഘടനയെ പുകഴ്ത്തുകയും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു കേസ്‌. രാമചന്ദ്രൻനായർക്കെതിരെ യുവതി കെഎസ്ഇബി വിജിലൻസിനും മേലധികാരികൾക്കും […]
Read more

ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

കൊച്ചി: പ്രമുഖ നടി ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എറണാകുളം സെൻട്രൽ എസിപി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.സെൻട്രൽ എസ്എച്ച്ഒയ്ക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ലൈംഗികമായി അധിക്ഷേപിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ ഇന്നലെ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐ ടി ആക്റ്റും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
Read more

പെരിയ വധക്കേസിലും റിജിത്ത് കേസിലും മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പ്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പെരിയ വധക്കേസിലും റിജിത്ത് വധക്കേസിലും മാധ്യമങ്ങൾ സ്വീകരിച്ചത് ഇരട്ടാപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ആദ്യം മുതലേ ഈ കേസിൽ ശരിയായ നിലപാടാണ് സ്വീകരിച്ചത്. പാർട്ടിക്ക് ബന്ധമില്ല എന്നു തന്നെയാണ് പാർട്ടി പറഞ്ഞിട്ടുള്ളത്. വലിയ ഗൂഢാലോചന നടന്നു എന്ന് ഒരിടത്തും തെളിയിക്കാനായില്ല.പക്ഷേ ഇക്കാര്യങ്ങളിൽ നടക്കുന്ന രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ സിപിഐഎം നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം പ്രവർത്തകൻ റിജിത്ത് കൊല്ലപ്പെട്ട കേസിലെ വിധി വലിയ വാർത്തയാക്കാൻ മാധ്യമങ്ങൾക്ക് മനസ്സില്ല. കാരണം മരിച്ചത് സിപിഎമ്മുകാരനാണെന്നും […]
Read more

വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ

തിരുവനന്തപുരം: തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസമായി കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി കേരള സർക്കാർ. 20 ലക്ഷം വരെ വായ്പയിൽ തിരിച്ചടവ് മുടങ്ങിയവർക്കാണ് ഇളവ് ലഭ്യമാകുക. 20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കാനാണ് സർക്കാറിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
Read more

ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസിന്റെ പരാതി

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ആണ് നടി പരാതി നൽകിയത്. നിരന്തരം സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ഹണി റോസിന്റെ പരാതി. ബോബി ചെമ്മണൂർ തുടർച്ചയായി നടത്തിയ അശ്ലീല പരാമർശങ്ങൾ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും നടി വ്യക്തമാക്കി. താൻ ഭാരതത്തിലെ നിയമ വ്യവസ്ഥയെ വിശ്വസിക്കുന്നുണ്ടെന്നും നടി പറഞ്ഞു. ഹണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.