സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ സിഖ് വിവാഹം

കൊച്ചി: വധു കൊച്ചിയില്‍നിന്ന്. വരന്‍ കൊല്‍ക്കത്തയില്‍നിന്ന്. വധു ജോലിചെയ്യുന്നത് ഫ്രാന്‍സില്‍. വരൻ ഓസ്‌ട്രേലിയയിലും. മതാചാരപ്രകാരം വിവാഹം പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ ആറുമാസത്തിന് ശേഷം. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ സിഖ് വിവാഹത്തിന്റെ വിശേഷങ്ങളാണിതെല്ലാം. മെല്‍ബണില്‍ ആര്‍ക്കിടെക്ട് എന്‍ജിനീയറായ മന്‍തേജ് സിങ്ങിന്റെയും ഫ്രാന്‍സില്‍ ഡിസൈനറായ ഇന്ദര്‍പ്രീത് കൗറിന്റെയും വിവാഹമാണ് എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത്. വരന്റെ മാതാപിതാക്കളായ ദമന്‍ദീപ് സിങ്ങും മന്‍വിന്ദര്‍ കൗറും ഇന്ദര്‍പ്രീത് ബന്ധുക്കളായ പവന്‍ജീത് കൗര്‍, സുമിത കൗര്‍, സണ്ണി സേഥി, ബണ്ണി സേഥി, […]
Read more

കോൺഗ്രസിന്റെ ചെയ്തികൾ കാണാത്ത മാ.പ്രകൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് കോൺഗ്രസിനോട് ഒരു വല്ലാത്ത മമതയാണ്. അതിന് ദേശീയ പ്രസ്ഥാനം ഇല്ലാതാക്കരുത് എന്ന ചിന്ത കൊണ്ടാണോ, അതോ കോൺഗ്രസിന്റെ എതിരാളികൾ മാധ്യമങ്ങൾക്കും എതിരാളികൾ ആയതുകൊണ്ടാണോ എന്നതിൽ നിശ്ചയമില്ല. കോൺഗ്രസ് നേതാക്കൻമാർക്ക് അഴിമതി ആയാലും കൊലപാതകം ആയാലും വല്ലാത്തൊരു പ്രിവിലേജാണ് നമ്മുടെ മാധ്യമങ്ങൾ നൽകുന്നത്. ഇപ്പോൾ വയനാടിലെ കോൺഗ്രസ്സ് ജില്ലാ ട്രഷററും മകനും ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ ഏതൊരാളെയും ഞെട്ടിക്കേണ്ടതാണ്. പക്ഷേ, കോൺഗ്രസ് നേതാക്കൾക്ക് വിഷയം അറിഞ്ഞ മട്ടു പോലുമില്ല, അത്രത്തോളം തന്നെ മാധ്യമങ്ങൾക്കുമില്ല. ഇരട്ട […]
Read more

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ പോലീസ് പിടിയില്‍. യുവാവിനെ നടക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാകയിലേക്ക്‌ പോകുന്ന ബസ്സില്‍ വെച്ചായിരുന്നു അതിക്രമം.കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇന്ന് (ജനുവരി ഏഴ്) പുലര്‍ച്ചെ ആയിരുന്നു സംഭവം. ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

ജിദ്ദയിൽ ജാഗ്രത മുന്നറിയിപ്പ്: കനത്ത മഴയും വെള്ളക്കെട്ടും

ജിദ്ദ: സൗദി അറേബ്യയിൽ ഇടിയോട് കൂടിയ ശക്തമായ മഴ കാരണം പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജിദ്ദ നഗരത്തിന്‌റെ എല്ലാ ഭാഗങ്ങളിലും ഒരു മണിക്കൂർ വരെ നീണ്ടു നിന്ന മഴയിൽ നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി. ബുധനാഴ്ച വരെ മഴ തുടരുമെന്ന സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് ചില വിമാന സർവീസുകൾ വൈകിയേക്കും എന്ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.
Read more

ഇന്ത്യക്ക് പിന്നാലെ മലേഷ്യയിലും എച്ച്എംപിവി; കേസുകളിൽ ഗണ്യമായ വർധന

കോലാലംപൂർ: ഇന്ത്യക്ക് പിന്നാലെ മലേഷ്യയിലും സ്ഥിരീകരിച്ച് എച്ച്എംപിവി. കേസുകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ‘സ്‌ട്രെയിറ്റ് ടൈംസ്’ എന്ന മാധ്യമത്തിൻറെ റിപ്പോർട്ട് പ്രകാരം മലേഷ്യയിൽ എച്ച്എംപി കേസുകളിൽ ഗണ്യമായ വർധന. 2024ൽ 327 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മലേഷ്യൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എച്ച്എംപിവിയുടെ വ്യാപനം തടയാനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Read more

കെ കെ രമക്ക് പിന്നാലെ സിപിഎമ്മിന്റെ കണ്ണിലെ കരടാകാൻ നവീൻ ബാബുവിന്റെ ഭാര്യയും

കണ്ണൂരിലെ എഡിഎം നവീൻ ബാബുവിന്റെ മരണം കേരള ജനതയാകെ ചർച്ച ചെയ്ത ഒന്നാണ്. മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ഒരു ഘട്ടം വരെ സിപിഎം സംരക്ഷിച്ചുവെങ്കിലും ജനരോക്ഷം ശക്തമായതോടെ പാർട്ടി താത്കാലികമായെങ്കിലും തള്ളുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവന്റെ പാതിയായിരുന്ന ഭർത്താവിനെ മരണത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ പോരാട്ടത്തിന് ഒരുങ്ങുകയാണ് നവീൻ ബാബുവിന്റെ ഭാര്യ. ജീവിതകാലം മുഴുവൻ തന്റെ ഭർത്താവിനെ ഇല്ലായ്മ ചെയ്തവർക്കെതിരെ നിരന്തര രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് മഞ്ജുഷ തയ്യാറെടുക്കുന്നത്. അതിനായി കോൺഗ്രസിലേക്കോ മാണി സി കാപ്പൻ എംഎൽഎ […]
Read more

നടി ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ്

നടി ഹണി റോസിന്റെ ഫേസ്ബുക്കിൽ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസിൽ ആദ്യ അറസ്സ്റ്റ്. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടിയുടെ പരാതി. ഇതുപ്രകാരം 30 ഓളം പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. നടി കൈമാറിയ സ്ക്രീൻഷോട്ടുകൾ […]
Read more

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം തള്ളി ഹൈക്കോടതി

എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ സിബിഐ അന്വേഷണം ഉണ്ടാവില്ലെന്ന് ഹൈക്കോടതി . നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. വിധിയിൽ വീണ്ടും അപ്പീൽ പോകുമെന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും കേസിൽ നിന്ന് പിന്മാറില്ലെന്നും ഏതറ്റവരയും […]
Read more

ഇടുക്കിയിൽ ബസ് അപകടം; 4 മരണം

ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ സിന്ധു, അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരാണ് മരണപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 6.15 ഓടെയായിരുന്നു അപകടം. മാവേലിക്കരയിൽ നിന്ന് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴിയാണ് അപകടം നടന്നത്. അപകട സമയത്ത് ബസിൽ […]
Read more

ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സോണിയ(39)യെ ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടുറോഡ് കരിയില്‍ വൃന്ദാവന്‍ വീട്ടില്‍ ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയായിരുന്നു സോണിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിളിച്ചിട്ടും മുറി തുറക്കാത്തതിനാല്‍ സോണിയയുടെ മാതാപിതാക്കള്‍ കഴക്കൂട്ടം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമനസേനയെ വിവരമറിയിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്‌നിശമനസേനയാണ് വാതില്‍ തുറന്ന് അകത്തു കയറിയത്. ഉടന്‍ തന്നെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.