സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

എം ടി വാസുദേവൻ നായർ അന്തരിച്ചു

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ​ഗുരുതരാവസ്ഥയിലായിരുന്നു. തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി 1933 ജൂലൈ 15ന് പാലക്കാട്‌ ജില്ലയിലെ കൂടല്ലൂരിലായിരുന്നു ജനനം. അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ […]
Read more

2019 ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചു നൽകാൻ നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്

മലപ്പുറം: 2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് മലപ്പുറം തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ് അയച്ചു. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്ന് കാണിച്ചാണ് അഞ്ച് വർഷത്തിന് ശേഷം റവന്യൂവകുപ്പിന്റെ വിചിത്രമായ നടപടി. രണ്ട് തവണയായി പ്രളയബാധിതർക്ക് ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതിൽ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസ്. അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കും. സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതൽ ലഭിച്ചത് എന്നാണ് റവന്യൂ […]
Read more

ശബരിമല മണ്ഡലകാലതീർഥാടനത്തിനു നാളെ സമാപനം

പത്തനംതിട്ട: നാൽപത്തിയൊന്നുദിവസത്തെ ശബരിമല മണ്ഡലകാലതീർഥാടനത്തിനു നാളെ സമാപനം. മണ്ഡലപൂജ ദിനമായ വ്യാഴാഴ്ച രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. തുടർന്ന് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ വ്യാഴാഴ്ച (നാളെ ) നടക്കും. ഉച്ചക്ക് 12 നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
Read more

റിസോർട്ടിന് തീയിട്ട് ജീവനൊടുക്കിയ സംഭവം; ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷമം മൂലം

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ടതിനു ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷമം മൂലം. പാലക്കാട് സ്വദേശി പ്രേമൻ ആണ് ഉടമയുമായി പ്രശ്നമുണ്ടായതിനെ തുടർന്ന് റിസോർട്ടിന് തീയിട്ട് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കണ്ണൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നാല് വർഷമായി പാലക്കാട് സ്വദേശി പ്രേമൻ പയ്യാമ്പലത്തെ ബാനൂസ് ബീച്ച് റിസോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഉടമ പ്രേമനെ പിരിച്ചുവിടാൻ തീരുമാനിച്ചത്. ഇതറിഞ്ഞതോടെ പ്രേമൻ പ്രകോപിതനായ പ്രേമൻ ഉച്ചയ്ക്ക് രണ്ട് മണിയോടെ […]
Read more

ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണ്യാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണ്യാന്ത്യം. കിളിമാനൂർ ആലുകാവ് സ്വദേശി അജിൻ ആണ് മരിച്ചത്. ക്രിസ്മസ് അലങ്കാരത്തിനായി ഇന്നലെയാണ് അജിൻ മരത്തിൽ കയറിയത്. തുടർന്ന് താഴെ വീണ അജിനെ ആശുപത്രിയിൽ എത്തിച്ച ചികിത്സ നൽകി തിരികെ വീട്ടിലെത്തിയിരുന്നു. ഇന്നലെ ആണ് മരത്തിൽ കയറിയ അജിൻ നിലത്ത് വീണത്. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിലാണ് അജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. […]
Read more

പുതുവത്സരത്തില്‍ മലബാറിനും വേണാടിനും പുതിയ സമയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഷോർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് (16302), മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസ് എന്നിവയ്ക്ക് 2025 ജനുവരി ഒന്ന് മുതല്‍ പുതിയ സമയം. തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെട്ടിരുന്ന വേണാട് ജനുവരി ഒന്ന് മുതല്‍ അഞ്ച് മിനുട്ട് നേരത്തേ 5.20ന് പുറപ്പെടും. മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ജനുവരി മുതല്‍ അര മണിക്കൂര്‍ നേരത്തേ തിരുവനന്തപുരം സെൻട്രലില്‍ എത്തും. എന്നാല്‍, മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. എറണാകുളം മുതലാണ് സമയമാറ്റം. […]
Read more

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: ടൗണ്‍ഷിപ്പ് നിര്‍മാണ ചുമതല ഊരാളുങ്കലിന്, മേല്‍ നോട്ട ചുമതല കിഫ്‌കോണിന്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്കെന്ന് സൂചന. മേല്‍ നോട്ട ചുമതല കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സിയായ കിഫ്‌കോണിനും കൈമാറിയേക്കും. ഇതടക്കം പുനരധിവാസം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാവുമെന്നാണ് വിവരം. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ടിടത്തായി രണ്ട് ടൗണ്‍ഷിപ്പാണ് നിര്‍മ്മിക്കുക. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകള്‍ നിര്‍മ്മിക്കും. താമസക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഭാവിയില്‍ മുകളിലത്തെ നില കൂടി പണിയാന്‍ പാകത്തില്‍ അടിത്തറ ബലപ്പെടുത്തിയാകും നിര്‍മ്മാണം. […]
Read more

സ്വർണ വിലയിൽ നേരിയ വർദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. വിലയിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. തുടർച്ചായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില കഴിഞ്ഞ ദിവസമാണ് കുറഞ്ഞത്. 80 രൂപ കുറഞ്ഞ് 56,720 രൂപ നിരക്കിലാണ് കഴിഞ്ഞ ദിവസം സ്വർണ വ്യാപാരം നടന്നത്. എന്നാൽ, ഇന്ന് 80 രൂപ വർധിച്ച് ഒരു പവന് 56,800 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബർ 11, 12 തീയതികളിൽ ആണ് […]
Read more

‘ഇതെന്ത് ഡീൽ…?’; ഗവർണർ മാറ്റം അസാധാരണമോ…?

കൊച്ചി: സംസ്ഥാന സർക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തലസ്ഥാനത്തുനിന്നും മാറ്റിയത് പുതിയ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. ഗവർണ സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ടുള്ള പ്രമുഖ ചാനലുകളുടെ വാർത്താ ലിങ്കുകൾക്ക് താഴെ ‘ഇതെന്ത് ഡീൽ….?’ എന്ന കമന്റുകളാണ് നിറയുന്നത്. സംസ്ഥാന സർക്കാരും ഗവർണ്ണർ ആരിഫ് ഖാനും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം. അതേസമയം കാലാവധി പൂർത്തിയാക്കിയത് കൊണ്ടാണ് മാറ്റമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. […]
Read more

പുഷ്പയിലെ രംഗം പോലീസ് സേനയെ തരംതാഴ്ത്തുന്നു: കോൺഗ്രസ്

സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുന് കുരുക്ക് മുറുകുന്നു. അല്ലു അർജുനോട് അന്വേഷണത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയതിനെ തുടർന്ന് രാവിലെ ചിക്കടപ്പള്ളി പോലീസിന് മുന്നിൽ രാവിലെ 11 മണിക്ക് ഹാജരായിരുന്നു. സെൻട്രൽ സോൺ ഡിസിപി അക്ഷൻ യാദവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടനെ ചോദ്യം ചെയ്തു. ഉച്ചയ്ക്ക് 2.45 വരെ ചോദ്യം ചെയ്യൽ തുടർന്നു. അല്ലു അർജുൻ്റെ അഭിഭാഷക സംഘവും പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. അല്ലു അർജുന്റെ ബൗൺസറായ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.