സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണം; ദേവസ്വങ്ങൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.ഉത്സവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നീരിക്ഷണം. ഉത്സവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. […]
Read more

കായംകുളത്തൊരു ട്വിസ്റ്റുണ്ട്; യു പ്രതിഭ യുഡിഎഫിലേക്കോ…?

കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ആലപ്പുഴയുടെ ഭാഗമായ കായംകുളം മണ്ഡലത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ട്വിസ്റ്റുണ്ടാകുമെന്ന് സൂചന. നിലവിൽ സ്ഥലം എംഎൽഎയും സിപിഎം വനിതാ നേതാവുമായ യു പ്രതിഭ കുറച്ചുനാളുകളായി സിപിഎമ്മുമായി അകൽച്ചയിലാണ്. പ്രാദേശിക നേതൃത്വവുമായി നിരവധി തവണ എംഎൽഎ കൊമ്പ് കോർത്തിട്ടുണ്ട്. തുടർച്ചയായി രണ്ടാം തവണയും വിജയിച്ച പ്രതിഭയെ അടുത്ത തവണ പരിഗണിക്കാൻ സാധ്യതകൾ കുറവാണ്. അതുകൊണ്ടുതന്നെ നിർണായകമായ ഒരു തീരുമാനത്തിലേക്ക് അവർ കടന്നേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. മണ്ഡലത്തിൽ കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർത്ഥി […]
Read more

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

വയനാട് ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എയർ ലിഫ്റ്റിങ്ങ് ചാർജുകൾ എന്തിനാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് കോടതി. കേന്ദ്രം സമർപ്പിച്ച 132 കോടി രൂപ ബില്ലിൽ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി മാത്രമാണെന്നും ബാക്കി ബില്ലുകൾ 8 വർഷം മുൻപുള്ളതാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഈശ്വരൻ എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം കേന്ദ്രത്തിന് കണക്ക് കൊടുത്തെന്ന് സംസ്ഥാന സർക്കാർ […]
Read more

സമ്മേളന കാലം കഴിയുമ്പോൾ ആരൊക്കെ സിപിഎമ്മിൽ അവശേഷിക്കും..?

ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങൾക്ക് ശേഷം സിപിഎം അതിന്റെ ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. താഴെത്തട്ടിലെ സമ്മേളനങ്ങൾ പോലും വലിയ വിസ്ഫോടനങ്ങൾ ആയിരുന്നു സിപിഎമ്മിൽ സൃഷ്ടിച്ചത്. പലയിടങ്ങളിലും നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യം വരെ ഉണ്ടായി. ഏരിയാ സമ്മേളനങ്ങളിലും ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന നേതൃത്വത്തിനെതിരെയും സർക്കാരിനെതിരെയും ഗുരുതര വിമർശനങ്ങളാണ് ഉയർന്നത്. തുടർച്ചയായി ഭരണത്തിൽ തുടരുന്നതിന്റെ പ്രശ്നങ്ങൾ സിപിഎമ്മിനെ ആഴത്തിൽ ബാധിക്കുന്നുണ്ട്. സർക്കാരിന്റെ ചെയ്തികളിലും നേതൃത്വത്തിന്റെ നിലപാടുകളിലും മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ വിരുദ്ധ അഭിപ്രായമാണുള്ളത്. എന്നാൽ പിണറായി വിജയൻ […]
Read more

‘കേരളം തമിഴ്നാട്ടില്‍ മാലിന്യം തള്ളുന്നു; തിരിച്ചു തള്ളും’; ബിജെപി തമിഴ്നാട് പ്രസിഡന്റ്‌ കെ. അണ്ണാമലൈ

ചെന്നൈ: തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം ബയോമെഡിക്കൽ മാലിന്യം തള്ളുന്നുവെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ. തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് ബയോമെഡിക്കല്‍, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ ഗണ്യമായ അളവില്‍ തമിഴ്‌നാട്ടിലെ അയല്‍ ജില്ലകളില്‍ നിക്ഷേപിക്കുന്നതായാണ് അണ്ണാമലൈ ആരോപിച്ചിരിക്കുന്നത്.കാവേരി നദീജലം പങ്കിടൽ ഉൾപ്പെടെയുള്ള തമിഴ്‌നാടിന്റെ അവകാശങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഡിഎംകെയുടെ സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അടിയറവച്ചതായി അണ്ണാമലൈ എക്സിലെ പോസ്റ്റില്‍ ആരോപിച്ചു. മാലിന്യം […]
Read more

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി

കൊച്ചി : എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്‌കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കുന്നതിനായി വിട്ടു നല്‍കണമെന്ന എം എം ലോറൻസിന്റെ മകൾ ആശാലോറന്‍സ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ , ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത് . സെപ്തംബർ 21ന് ലോറൻസിന്റെ മരണത്തിന് തൊട്ടുപിന്നാലെ എം എം ലോറൻസിന്റെ മകനും സിപിഐഎമ്മും ചേർന്ന് മൃതദേഹം മെഡിക്കൽ […]
Read more

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57, 080 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്. 11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും […]
Read more

വയനാട് ദുരന്തം : ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും. ഫണ്ടിലെ നീക്കിയിരുപ്പ് തുകയിൽ പല ആവശ്യങ്ങൾക്കായി നേരത്തെ മാറ്റി വെച്ച പണത്തിന്റെ മൊത്തം കണക്ക്, വയനാടിനായി വേണ്ട അധിക സഹായം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളാണ് സർക്കാർ ഇന്ന് കോടതിയിൽ […]
Read more

ആയുഷ് മേഖലയിലെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം : ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വിണാ ജോർജ് നാളെ വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും. 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപയുടെ പദ്ധതിയാണ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നത്. പുതിയ ഒപി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ ആരോഗ്യ മന്ത്രി നേരിട്ടും […]
Read more

പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പിറവം : എറണാകുളം പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഉച്ചക്ക് 12 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ ബിജുവിനെ അയൽവാസികൾ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.