സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞു; ക്രിസ്തുമസിന് മുൻപേ മുട്ട വിലയിൽ വർധനവ്

കൊച്ചി: ക്രിസ്തുമസ് എത്തുന്നതിനു മുൻപേ മുട്ട വിലയിൽ വർധനവ്. ഇത് കോഴി വിലയിലും വർധനവുണ്ടാകുമെന്നതിന്റെ സൂചനയാണ്. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. കോഴിയിറച്ചി വില 150 മുതൽ 160 രൂപവരെയാണ് വില. എന്നാൽ, നാടൻ കോഴിക്ക് 370 രൂപ മുതൽ 400 രൂപ വരെയാണ് വില. ക്രിസ്മസ് പുതവത്സരം എത്തുന്നതോടെ വിലയിൽ വൻ വർധനവുണ്ടാകുമെന്ന സൂചനയാണുള്ളത്.കേരളത്തിന് ആവശ്യമുള്ള മുട്ടയും കോഴിയും വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. തമിഴ്‌നാട് ലോബിയാണു കേരളത്തിലെ കോഴി വില നിർണയിക്കുന്നതും. ക്രിസ്തുമസിനോട് അനുബന്ധിച്ച് […]
Read more

ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ

വയനാട് : വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും പിന്നീട് ഉണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി പുതിയ ജോലിയിലേക്ക് പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് തസ്തികയിലാണ് ശ്രുതി ചുമതലയേറ്റത്. രാവിലെ 11 മണിയോട് കൂടി വയനാട് കളക്ടറേറ്റിൽ എത്തി ജോലിയിലേക്ക് പ്രവേശിച്ചു. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജൂലൈ 30 ന് വയനാട് […]
Read more

കെ എം ഷാജി ലീഗിൽ അപ്രസക്തമാകുന്നുവോ…?

കൊച്ചി: മുസ്ലിം ലീഗിന്റെ എണ്ണപ്പെട്ട നേതാക്കളിൽ ഒരാളാണ് കെ എം ഷാജി. മുൻ എംഎൽഎ കൂടിയായ ഷാജി ലീഗിന്റെ ഉറച്ച ശബ്ദമായിരുന്നു. എംഎൽഎ ആയിരിക്കെ നിയമസഭയ്ക്കുള്ളിൽ ഒന്നാം പിണറായി സർക്കാരിനെതിരായ പോരാട്ടങ്ങളിൽ പ്രതിപക്ഷത്തിന്റെ മുന്നണി പോരാളിയായിരുന്നു ഷാജി. സംസ്ഥാനത്താകെ കൃത്യമായ സ്വീകാര്യതയും അത്രത്തോളം വേദികളും ഷാജിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ തകർപ്പൻ പ്രസംഗം കേൾക്കാൻ എല്ലായിടത്തും പാർട്ടി പ്രവർത്തകരും ജനങ്ങളും സംഘടിക്കുമായിരുന്നു. എന്നാൽ ഇടയ്ക്ക് എപ്പോഴേ ലീഗ് നേതൃത്വവുമായി ഷാജി അകലുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. പ്ലസ് ടു […]
Read more

ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

വയനാട് : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും പിന്നീട് ഉണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ഇന്ന് പുതിയ ജോലിയിലേക്ക് പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയിട്ടാണ് ശ്രുതിക്ക് ജോലി ലഭിച്ചിരിക്കുന്നത്. രാവിലെ 10ന് വയനാട് കളക്ടറേറ്റിൽ എത്തി ജോലിയിൽ പ്രവേശിക്കും. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജൂലൈ 30 ന് വയനാട് മുണ്ടക്കൈയിൽ […]
Read more

സംസ്ഥാനത്ത് ഡയാലിസിസ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ ഡയാലിസിസ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. രോഗികളുടെ എണ്ണം മൂന്ന് വര്‍ഷത്തിനിടെ 341 ശതമാനം വര്‍ധിച്ചുവെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. 2020ൽ ഡയാലിസിസ് രോഗികളുടെ എണ്ണം 43,740 ആയിരുന്നത് 2023ൽ 1,93,281 ആയി ഉയർന്നുവെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ തുറന്നുകാട്ടുന്നു.2021ല്‍ രോഗികളുടെ എണ്ണം 91,759 ആയും, 2022ല്‍ ഇത് 1,30,633 ആയും വര്‍ധിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചത് ഗ്രാമപഞ്ചായത്ത് മേഖലകളില്‍ അടക്കം ഡയാലിസിസ് സെന്ററുകള്‍ വരാന്‍ ഇടയാക്കി. നിലവില്‍, സംസ്ഥാന ആരോഗ്യ വകുപ്പിന് […]
Read more

ശബരിമലയിലെ ദിലീപിൻ്റെ വിഐപി ദർശനം: ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമലയിൽ നടന്‍ ദിലീപിന് ലഭിച്ച വിഐപി പരിഗണനയില്‍ സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ശക്തമായ വിമർശനം ദേവസ്വം ബോർഡ് ഈ വിഷയത്തിൽ നടത്തിയിരുന്നു.ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മിഷണറും ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. ദേവസ്വം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിക്കും.നടന്‍ ദിലീപിനൊപ്പം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമാണ് […]
Read more

ശബരിമലയിലെ ഡോളി ചാര്‍ജ് വര്‍ദ്ധന അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: പമ്പയില്‍ നിന്നും ശബരിമല സന്നിധാനത്തേയ്ക്കും തിരിച്ചുമുള്ള ഡോളിചാര്‍ജില്‍ ഭീമമായ വര്‍ദ്ധനവ് വരുത്തുവാനുളള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയി തിരിച്ചുവരുന്നതിന് ഒരു ഡോളിക്കുള്ള ചാര്‍ജ് നിലവില്‍ 6000 രൂപയും, ദേവസ്വം ബോര്‍ഡിനു നല്‍കേണ്ട ഡോളി ഫീസ് 500 രൂപയുമാണ്. ഇതിനു പുറമേ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കു പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഡോളിക്കാര്‍ക്ക് ചായക്കാശു കൂടി നല്‍കണം. പുതിയ തീരുമാനപ്രകാരം രണ്ടു സൈഡിലേക്കും കൂടി പോയി […]
Read more

ബിജെപി ദേശീയ നേതാക്കൾ മുനമ്പം സന്ദർശിച്ചു

ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ, സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി എന്നിവർ സമരത്തിന്റെ 57-ആം ദിവസമായ ഇന്ന് മുനമ്പം സമര പന്തൽ സന്ദർശിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഷോൺ ജോർജ്, സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി ദാസ്, മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ജിജി തോമസ് ഉൾപ്പടെ മറ്റ് ബിജെപി പ്രവർത്തകർ നേതാക്കളെ അനുഗമിച്ചു. കമ്മീഷനെ നിയോഗിച്ചത് വഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീർപ്പാക്കാനാണ് സംസ്ഥാന സർക്കാർ […]
Read more

പള്ളീലച്ചന്റെ മകനായ വയനാട്ടുകാരൻ തൊട്ടതെല്ലാം പൊന്ന്; ബേസിലിന്റെ 2024

2024 ബേസിൽ ജോസഫിന്റെ വർഷമാണ്. എഞ്ചിനീയറിംഗ് പഠന കാലത്താണ് ഷോർട്ട് ഫിലിമുകളിലൂടെ ബേസിൽ എന്ന സിനിമാക്കാരന്റെ ഉദയം . തിരക്കഥകൃത്തായും സംവിധായകനായും പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം എന്നീ ഷോർട്ട് ഫിലിമുകൾ ചെയ്ത പരിചയത്തിൽ സിനിമ മേഖലയിൽ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി തിര എന്ന സിനിമയിലൂടെ അരങ്ങേറ്റം. 2013 ൽ ടി കെ രാജീവ് സംവിധാനം ചെയ്ത അപ് ആൻഡ് ഡൗൺ; മുകളിൽ ഒരാളുണ്ട് എന്ന സിനിമയിലൂടെയാണ് ബേസിൽ ജോസഫ് എന്ന നടന്റെ മുഖം […]
Read more

നാലാമത് റെഡ്‌ സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജിദ്ദയിൽ

റിയാദ്: നാലാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച്ച ആരംഭമായി. ജിദ്ദയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ദ ന്യൂ ഹൗസ് ഓഫ് ഫിലിം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. മേള ഈ മാസം 14 വരെ നീണ്ടുനിൽക്കും. ജിദ്ദ ബലദിലെ പുതുതായി നിര്‍മിച്ച അഞ്ച് തിയേറ്ററുകളടക്കമുള്ള വേദികളിലാണ് ചിത്രങ്ങളുടെ പ്രദർശനം. ഈജിപ്ഷ്യൻ സംവിധായകൻ കരീം അൽ ഷെനാവിയുടെ ‘ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി’ എന്ന സിനിമയായിരുന്നു ഉദ്‌ഘാടന ചിത്രം. 48 ലോക പ്രീമിയറുകൾ, 66 അറബ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.