സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സൂര്യ ചിത്രത്തിൽ നിന്നും പിൻവാങ്ങി എ ആർ റഹ്മാൻ; പകരം സായ് അഭ്യങ്കർ

സൂര്യ-ആർജെ ബാലാജി ചിത്രത്തിൽ നിന്നും എ ആർ റഹ്മാൻ പിൻവാങ്ങിയതായി റിപ്പോർട്ട്. സൂര്യ 45 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ റഹ്മാന് പകരമായി ചിത്രത്തിന്റെ സംഗീത സംവിധായകനായി സായ് അഭ്യങ്കർ എത്തും. റഹ്മാൻ സംഗീത സംവിധാനത്തിൽ നിന്ന് ഇടവേള എടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ റിപ്പോർട്ടുകൾ. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ‘കച്ചി സെര’ എന്ന ഗാനത്തിന്റെ സംവിധായകനാണ് സായ് അഭ്യങ്കർ. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ് സായ്. സൂര്യ 45 നു പുറമെ രാഘവ ലോറൻസ് നായകനാകുന്ന എൽ […]
Read more

അമ്മുവിന്റെ മരണം : സൈക്കാട്രി വിഭാഗം അധ്യാപകനെതിരെ പരാതിയുമായി കുടുംബം

പത്തനംതിട്ട : പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ സൈക്കാട്രി വിഭാഗം അധ്യാപകനെതിരെ പരാതിയുമായി കുടുംബം. ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ സൈക്കാട്രി വിഭാഗം അധ്യാപകനായ സജിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ട ഡിവൈഎസ്പിക്ക് അമ്മുവിന്റെ അച്ഛൻ സജീവ് പരാതി നൽകി. അധ്യാപകനും കേസിൽ പ്രതികളായ സഹപാഠികളും ചേർന്നാണ് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. സൈക്കാട്രി വിഭാഗം അധ്യാപകൻ കുറ്റവിചാരണ നടത്തിയെന്നും പരാതിയിൽ പറയുന്നു. അമ്മു ജീവനൊടുക്കിയത് രണ്ടു മണിക്കൂറിലധികം നീണ്ട കുറ്റവിചാരണക്ക് ശേഷമെന്ന് കുടുംബം. വിഷയത്തിൽ […]
Read more

വൈദ്യുതി ചാർജ് വർധനവ്; ബോർഡിന്‍റെ കെടുകാര്യസ്ഥത ജനങ്ങൾ ചുമക്കണോ…?

വൈദ്യുതി ബോർഡിന്‍റെ ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കും ജനങ്ങൾ പാപഭാരം ചുമയ്ക്കേണ്ട സ്ഥിതിയാണിപ്പോൾ. നഷ്ട കണക്കുകൾ എണ്ണിയെണ്ണി പറഞ്ഞ് കഴിഞ്ഞ ദിവസമാണ് വൈദ്യുതി ചാർജ് വർധനവ് വരുത്തിയത്. ഇപ്പോൾ നടപ്പാക്കുന്ന വർധനവിന് പുറമെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വർധനവ് കൂടി ഇതിനൊപ്പം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടി ഇതിനൊപ്പം പ്രഖ്യാപിച്ചിരിക്കുകയാണ്. യൂണിറ്റിനു വരുത്തിയ വർധനയ്ക്കു പുറമേ ഫിക്സഡ് ചാർജും കൂട്ടിയിട്ടുണ്ട്. കൃഷിയാവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കും ഉയർത്തിയിട്ടുണ്ട്. ഒരു വർധനവ് എന്നതിന് അപ്പുറത്തേക്ക് കൊള്ള തന്നെയാണ് ഇവിടെ നടക്കുന്നതെന്ന് പറയാം. 2016ൽ ഇടതു സർക്കാർ […]
Read more

കേരളത്തില്‍ ഇനി എവിടേയും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം: മോട്ടോര്‍ വാഹന വകുപ്പ്

കേരളത്തിൽ മേൽവിലാസം ഉള്ള ആളുകൾക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിലും തടസ്സമില്ലാതെ ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം. നിലവിലുണ്ടായിരുന്ന നിയമപ്രകാരം സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹന രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരം സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിന് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തി. ഇനി KL-1 മുതല്‍ KL-86 വരെയുള്ള ഏത് ആർ ടി ഓഫീസിലും വാഹന രജിസ്‌ട്രേഷൻ സാധ്യമാകും.
Read more

എംഎം ലോറന്‍സിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട മക്കളുടെ തര്‍ക്കം : അപ്പീലുകൾ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെതിരെ നല്‍കിയ അപ്പീലുകൾ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. മക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ അഭിഭാഷകന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുടർന്നാണ് ഹൈക്കോടതിയുടെ ഈ നടപടി. എംഎം ലോറന്‍സിന്റെ പെണ്‍മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും വിഷയത്തിന് സിവില്‍ സ്വഭാവമെന്നുമായിരുന്നു […]
Read more

ഈത്തപ്പഴം അടങ്ങിയ ആദ്യ ശീതളപാനീയം; മിലാഫ് കോള പുറത്തിറക്കി സൗദി അറേബ്യ

ലോകത്തിൽ ഈന്തപ്പഴത്തിൽ നിന്ന് ആ​ദ്യമായി ശീതളപാനീയം നിർമ്മിച്ച് സൗദി അറേബ്യ. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള പഴമായ ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച പാനീയത്തിന് മിലാഫ് കോള എന്നാണ് പേരിട്ടിരിക്കുന്നത്. മിലാഫ് കോള പഞ്ചസാര വിമുക്തമാണ്. അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ തുറത്ത് അൽ മദീന വികസിപ്പിച്ചെടുത്ത പാനീയം , കമ്പനിയുടെ സിഇഒ ബന്ദർ അൽ ഖഹ്താനിയും സൗദി കൃഷി മന്ത്രി അബ്ദുൽറഹ്മാൻ അൽ ഫാഡ്ലെയും ചേർന്ന് റിയാ​ദ് ഡേറ്റ് ഫെസ്റ്റിവലിൽ പുറത്തിറക്കി. സ്വാദിൽ വിട്ടുവീഴ്ച ചെയ്യാതെ […]
Read more

തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞു; ക്രിസ്തുമസിന് മുൻപേ മുട്ട വിലയിൽ വർധനവ്

കൊച്ചി: ക്രിസ്തുമസ് എത്തുന്നതിനു മുൻപേ മുട്ട വിലയിൽ വർധനവ്. ഇത് കോഴി വിലയിലും വർധനവുണ്ടാകുമെന്നതിന്റെ സൂചനയാണ്. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. കോഴിയിറച്ചി വില 150 മുതൽ 160 രൂപവരെയാണ് വില. എന്നാൽ, നാടൻ കോഴിക്ക് 370 രൂപ മുതൽ 400 രൂപ വരെയാണ് വില. ക്രിസ്മസ് പുതവത്സരം എത്തുന്നതോടെ വിലയിൽ വൻ വർധനവുണ്ടാകുമെന്ന സൂചനയാണുള്ളത്.കേരളത്തിന് ആവശ്യമുള്ള മുട്ടയും കോഴിയും വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. തമിഴ്‌നാട് ലോബിയാണു കേരളത്തിലെ കോഴി വില നിർണയിക്കുന്നതും. ക്രിസ്തുമസിനോട് അനുബന്ധിച്ച് […]
Read more

ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ

വയനാട് : വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും പിന്നീട് ഉണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി പുതിയ ജോലിയിലേക്ക് പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് തസ്തികയിലാണ് ശ്രുതി ചുമതലയേറ്റത്. രാവിലെ 11 മണിയോട് കൂടി വയനാട് കളക്ടറേറ്റിൽ എത്തി ജോലിയിലേക്ക് പ്രവേശിച്ചു. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജൂലൈ 30 ന് വയനാട് […]
Read more

കെ എം ഷാജി ലീഗിൽ അപ്രസക്തമാകുന്നുവോ…?

കൊച്ചി: മുസ്ലിം ലീഗിന്റെ എണ്ണപ്പെട്ട നേതാക്കളിൽ ഒരാളാണ് കെ എം ഷാജി. മുൻ എംഎൽഎ കൂടിയായ ഷാജി ലീഗിന്റെ ഉറച്ച ശബ്ദമായിരുന്നു. എംഎൽഎ ആയിരിക്കെ നിയമസഭയ്ക്കുള്ളിൽ ഒന്നാം പിണറായി സർക്കാരിനെതിരായ പോരാട്ടങ്ങളിൽ പ്രതിപക്ഷത്തിന്റെ മുന്നണി പോരാളിയായിരുന്നു ഷാജി. സംസ്ഥാനത്താകെ കൃത്യമായ സ്വീകാര്യതയും അത്രത്തോളം വേദികളും ഷാജിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ തകർപ്പൻ പ്രസംഗം കേൾക്കാൻ എല്ലായിടത്തും പാർട്ടി പ്രവർത്തകരും ജനങ്ങളും സംഘടിക്കുമായിരുന്നു. എന്നാൽ ഇടയ്ക്ക് എപ്പോഴേ ലീഗ് നേതൃത്വവുമായി ഷാജി അകലുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. പ്ലസ് ടു […]
Read more

ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

വയനാട് : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും പിന്നീട് ഉണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ഇന്ന് പുതിയ ജോലിയിലേക്ക് പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയിട്ടാണ് ശ്രുതിക്ക് ജോലി ലഭിച്ചിരിക്കുന്നത്. രാവിലെ 10ന് വയനാട് കളക്ടറേറ്റിൽ എത്തി ജോലിയിൽ പ്രവേശിക്കും. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജൂലൈ 30 ന് വയനാട് മുണ്ടക്കൈയിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.