സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

എഴുത്തുകാരി ആര്യഭുവനേന്ദ്രന്റെ ആദ്യ ചിത്രം ‘കള്ളം’ തിയേറ്ററിലേയ്ക്ക്

കൊച്ചി: അതിരുകൾ ഇല്ലാത്ത സിനിമാ സ്വപ്നങ്ങളുമായി യുവ എഴുത്തുകാരി ആര്യഭുവനേന്ദ്രൻ നിർമ്മിച്ച പുതിയ ചിത്രം ‘കള്ളം’ പ്രേക്ഷകരിലേക്ക്, ചിത്രത്തിൻ്റെ തിരക്കഥയും ആര്യയുടെതാണ്. മലയാള സിനിമയിലേയ്ക്ക് ഒരു വനിതാ തിരക്കഥാകൃത്ത് കൂടി ഈ ചിത്രത്തിലൂടെ സാന്നിധ്യമറിയിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ മലയോര ഗ്രാമമായ വിതുരയിൽ നിന്നുമാണ് ആര്യ ഭുവനേന്ദ്രൻ എന്ന എഴുത്തുകാരി അതിരുകൾ ഇല്ലാത്ത തൻ്റെ സിനിമാ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഇറങ്ങിതിരിച്ചത്. ചിത്രം ഈ മാസം 13 ന് റിലീസ് ചെയ്യും. നിർമ്മാണത്തിന് പുറമെ ചിത്രത്തിന്റെ കഥയും […]
Read more

അമിത്ഷായുടെ മറുപടി, സംസ്ഥാന സർക്കാരും പ്രതിപക്ഷവും മാപ്പ് പറയണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് കേന്ദ്രസഹായത്തിന് വേണ്ടിയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ മൂന്ന് മാസം വൈകിയത് വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെൻ്റിൽ ആഭ്യന്തരമന്ത്രി അമിത്ഷാ നൽകിയ മറുപടി പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിൻ്റെ വാദം. […]
Read more

ദേശീയപാത വികസനം; മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി

കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ്-ടുറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡല്‍ഹി അക്ബര്‍ റോഡിലുള്ള റസിഡന്‍ഷ്യല്‍ ഓഫീസിലാണ് വിശദമായ കൂടിക്കാഴ്ച്ച നടത്തിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ന്റെ പ്രവര്‍ത്തനപുരോഗതി കൂടിക്കാഴ്ച്ചയില്‍ വിശദമായി ചര്‍ച്ചചെയ്തു. ആറുവരിയില്‍ 45 മീറ്ററിലാണ് ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2025 ഡിസംബറില്‍ ഈ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് […]
Read more

ഭാര്യക്ക് എതിരെ മോശം കമന്റ്‌; പൊട്ടിത്തെറിച്ച് ബാല

സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ ഭാര്യ കോകിലയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ ബാല. കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നുെവന്നാണ് ബാലയുടെ ആരോപണം. ഇതിന് പിന്നിൽ ആരാണെന്ന് നന്നായി അറിയാമെന്നും, അയാളെ നിയമത്തിനു വിട്ടുകൊടുക്കില്ല എന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും നടൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിൽ പറയുന്നു. കോകില കുറച്ച് വിഷമത്തിലാണ്. മീഡിയയ്ക്ക് ഇത് എന്താണ് പറ്റിയത്? ഒരു മെസ്സേജ് ഇടുന്നു അത് ഭയങ്കരമായി വൈറൽ ആകുന്നു. ശേഷം ഒരാളുടെ ഭാര്യയെ […]
Read more

ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സയില്‍ സര്‍ക്കാര്‍ അനാസ്ഥയെന്ന് കുടുംബം

മിഥുൻ നാഥ് ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന് തുടര്‍ ചികിത്സ വൈകുന്നെന്ന് പിതാവ്. കുഞ്ഞിന്റെ തുടര്‍ ചികിത്സയില്‍ തീരുമാനമായില്ലെന്നും തീരുമാനം വൈകിയാല്‍ സമരം തുടങ്ങുമെന്നും പിതാവ് അനീഷ് പറഞ്ഞു. ആരോഗ്യമന്ത്രിയും ഡിഎംഒയും ഇക്കാര്യത്തില്‍ ഇടപെടണമെന്നും അനീഷ് ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ചികിത്സ സംബന്ധിച്ച് ആശുപത്രിയില്‍ നിന്ന് നീതിയോ പരിഗണനയോ ലഭിക്കുന്നില്ല. കുഞ്ഞിന് നിലവില്‍ തലച്ചോറിനും ഹൃദയത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പരിശോധയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ ദിവസവും ആശുപത്രിയില്‍ കൊണ്ട് പോയി തിരിച്ച് കൊണ്ടു വരികയാണ്. സര്‍ക്കാര്‍ ഇടപെട്ട […]
Read more

കൊച്ചി സ്മാർട്ട് സിറ്റി സർക്കാർ ഒത്തുകളിക്കുന്നു : കെ.സുരേന്ദ്രൻ

സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്പനിയെ കൊണ്ട് നഷ്ടപരിഹാരം അടപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. കമ്പനിയുടെ വീഴ്ച കാരണം കോടികളുടെ നഷ്ടമാണ് ഖജനാവിനുണ്ടായിരിക്കുന്നത്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സർക്കാരുകൾക്ക് വീഴ്ച പറ്റിയിട്ടുണ്ട്. സ്മാർട്ട് സിറ്റിയുടെ 246 ഏക്കർ സ്ഥലം സർക്കാരിന് താത്പര്യമുള്ളവർക്ക് കൈമാറാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയമുണ്ട്. നിലവിൽ ഈ സ്ഥലത്തിന്റെ പല ഭാഗങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ അലംഭാവം […]
Read more

പ്രേംകുമാര്‍ – ആത്മ തര്‍ക്കം രൂക്ഷം

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറും ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടന ആത്മയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. സീരിയലുകളെ മൊത്തത്തില്‍ അടച്ച് ആക്ഷേപിച്ചിട്ടില്ലെന്നും ആരുടേയും അന്നം മുടക്കാന്‍ ഉദ്ദേശിച്ചിട്ടില്ലായെന്നും പ്രേംകുമാര്‍ വ്യക്തമാക്കി. കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ ആത്മ കയറെടുക്കരുതെന്നും പ്രേം കുമാര്‍ മറുപടി നല്‍കി. എന്‍ഡോസള്‍ഫാനെക്കാള്‍ വലിയ വിഷമാണ് ചില സീരിയലുകള്‍ എന്ന പ്രേംകുമാറിന്റെ പരാമര്‍ശമാണ് വലിയ വിവാദത്തിന് വഴിതെളിച്ചത്.
Read more

എന്റെ മുൻ കാമുകന്മാർ കണ്ട് പഠിച്ചോളൂ; വിവാഹ വാർഷികം ആഘോഷിച്ച് അമല പോൾ

കുമരകത്ത് വിവാഹ വാർഷികം ആഘോഷിച്ച് നടി അമല പോളും ഭർത്താവ് ജഗദ് ദേശായിയും. കായലിനു നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിൽ ഇരുവരും തങ്ങളുടെ കുഞ്ഞിനൊപ്പം വിവാഹവാർഷികം ആഘോഷിച്ചു. ‘എന്റെ പ്രിയപ്പെട്ട ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ! ഈ വർഷം കുമരകത്ത് നടന്ന അവിസ്മരണീയമായ ആഘോഷം, പ്രണയം അനുദിനം നിലനിർത്തുന്ന ഒരു മനുഷ്യനെ ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് എന്നെ ഓർമ്മിപ്പിച്ചു. നമ്മളുടെ ആദ്യ കാഴ്ച മുതലുള്ള എല്ലാ മധുര സർപ്രൈസുകളിലൂടെയും, യഥാർത്ഥ പരിശ്രമം എങ്ങനെയായിരിക്കുമെന്ന് നിങ്ങളുടെ […]
Read more

കണ്ണന് കല്യാണം; സുഹൃത്തും മോഡലുമായ തരിണി കലിംഗരായരാണ് വധു

കാളിദാസ് ജയറാമിന് കല്യാണം. ഞായറാഴ്ച ഗുരുവായൂരിൽ വച്ച് വിവാഹം നടക്കും. ജയറാം ആണ് വിവാഹ വേദിയും തീയതിയും പങ്കുവെച്ചത്. സുഹൃത്തും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. 2021 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പ്രശസ്ത മോഡലാണ് തരിണി കലിംഗരായർ. കലിംഗരായർ കുടുംബത്തിൽ നിന്നുള്ള തരിണി ഞങ്ങളുടെ മരുമകളായി വരുന്നതിൽ ശരിക്കും ഭാഗ്യവാനാണ്. തരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുന്ന കാളിദാസിന് എല്ലാവരുടെയും അനു​ഗ്രഹം ഉണ്ടായിരിക്കണം എന്ന് പ്രീ വെഡിങ് ചടങ്ങിൽ […]
Read more

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായ നടന്‍ സിദ്ദിഖ് അന്വേണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. പ്രതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഹാജരാക്കിയ ശേഷം പൊലീസ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ വീണ്ടും ചോദ്യംചെയ്യലിനായി വിളിപ്പിക്കേണ്ടിവരുമെന്നും പൊലീസ് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോള്‍ പ്രതി ഹാജരാകണമെന്നും നേരിട്ടോ സമൂഹമാധ്യമങ്ങളിലൂടെയോ പരാതിക്കാരിയെ കാണുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.