സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ

കൊച്ചി: ​സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ശാസ്താംമുകൾ ഭാഗത്തെ പാറമടയിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടത്. പൊലീസ് സ്ഥലത്തെത്തി […]
Read more

ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപകിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയ കേസിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഷിംജിത റിമാൻഡിൽ തുടരും. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ മാസം 16 നായിരുന്നു സ്വകാര്യബസില്‍ കേസിനാസ്പദമായ വീഡിയോ ചിത്രീകരിച്ചശേഷം ഷിംജിത അത് […]
Read more

പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചിക്ക് തീപിടിച്ചു

തിരുവനന്തപുരം: നെട്ടയം ബി.ടി.ആർ നഗറിൽ പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മിനി എസ്കവേറ്ററിന് തീപിടിച്ചു. മലമുകൾ മാറ്റുന്നതിനുള്ള ജോലികൾ നടക്കുമ്പോഴായിരുന്നു സംഭവം നടന്നത്. എസ്കവേറ്ററിന്റെ എൻജിൻ ഭാഗത്ത് പുക ഉയരുന്നത് ശ്രദ്ധിച്ച തൊഴിലാളികൾ ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനുശേഷം തിരുവനന്തപുരം യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണത്തിൽപ്പെടുത്തി. ഉപകരണം ഭാഗികമായി കത്തി നശിച്ചു. ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
Read more

ശബരിമല സ്വർണക്കൊള്ള; പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണത്തിനിടെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ, ചില രേഖകളുമായി എത്താൻ ആവശ്യപ്പെട്ട് പ്രശാന്തിനെ എസ്ഐടിക്കു ഹാജരാക്കാൻ വിളിച്ചിരുന്നു. മുൻപരിചയസംബന്ധമായ സാങ്കേതിക പ്രശ്നങ്ങൾ കാരണം ആദ്യത്തേതെ മാറ്റിവെച്ചു. പിന്നീട് കഴിഞ്ഞ 24-ാം തീയതിയിലാണ് അദ്ദേഹത്തെ എസ്ഐടി ഓഫീസിൽ ചോദ്യം ചെയ്തത്. അതേ സമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും […]
Read more

കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ; കൊടിഞ്ഞിയിൽ ആവേശം വിതറി വിളംബര ജാഥയും ഐക്യദാർഢ്യ സംഗമവും

മലപ്പുറം: 2026 ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കാനിരിക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടിഞ്ഞിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അകം (AKAM) സാംസ്കാരിക വേദി, കൊടിഞ്ഞിയിലെ വിവിധ ക്ലബ്ബുകൾ, കൂട്ടായ്മകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ വോയ്സ് ഓഫ് ഡിസേബിൾഡ് നന്നമ്പ്രയുടെ നേതൃത്വത്തിലാണ് വിളംബര ജാഥയും പ്രതിജ്ഞയും നടത്തിയത്. വിളംബര ജാഥയും ഉദ്ഘാടനവുംകൊടിഞ്ഞി പാലാ പാർക്ക് മുതൽ ഫാറൂഖ് നഗർ വരെ സംഘടിപ്പിച്ച കൂട്ട ഓട്ടവും വിളംബര […]
Read more

നെടുമ്പാശ്ശേരിയിൽ എത്തിയ വിദേശ വനിതയുടെ ബാഗിൽ നിന്ന് നാല് കിലോ മെത്താക്യുലോൺ പിടികൂടി

കൊച്ചി: മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ടോംഗോ സ്വദേശിനിയായ ലത്തിഫാറ്റു ഔറോയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നാല് കിലോഗ്രാം മെത്താക്യുലോൺ പിടിച്ചെടുത്തു. ദോഹയിൽ നിന്നെത്തിയ പ്രതി കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോകാനായി വിമാനത്താവള ടെർമിനലിൽ കാത്തിരിക്കുമ്പോഴാണ് പിടിയിലായത്. സിയാൽ അധികൃതർ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് ബാഗേജ് കസ്റ്റംസിന് കൈമാറുകയായിരുന്നു. വിശദമായ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്. പിടിച്ചെടുത്ത മെത്താക്യുലോണിന് വിപണിയിൽ രണ്ട് കോടി രൂപയിലധികം വിലവരുമെന്ന് കസ്റ്റംസ് […]
Read more

മലപ്പുറം വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ തുടങ്ങും

മലപ്പുറം: വളാഞ്ചേരിക്കടുത്ത് വെട്ടിച്ചിറയിൽ ദേശീയപാത 66-ൽ ടോൾ പിരിവ് ഉടൻ ആരംഭിക്കും. കാർ, ജീപ്പ്, വാൻ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് കുറഞ്ഞ നിരക്ക് 145 രൂപയായിരിക്കും. 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തിയാൽ 220 രൂപ നൽകിയാൽ മതി. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് 340 രൂപ നിരക്കിലുള്ള മാസാന്ത പാസ് ലഭ്യമാകും. ബസ്, ട്രക്ക് വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് 495 രൂപയും, വ്യാവസായിക വാഹനങ്ങൾക്ക് 540 രൂപയും ടോൾ ഈടാക്കും. ഹെവി കൺസ്ട്രക്ഷൻ മെഷിനറി […]
Read more

ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്തഫയ്ക്ക് ഇന്ന് നിർണായക ദിനം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിത റിമാൻഡിലാണ്. ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ […]
Read more

പേയാട് യുവതിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: പേയാട് യുവതിയെ ഭർത്താവ് മർദിച്ചുകൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രതീഷ് തന്നെയാണ് വിദ്യ കൊല്ലപ്പെട്ട വിവരം സുഹൃത്തുക്കളെ അറിയിച്ചത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ സുഹൃത്താണ് പൊലീസിൽ വിവരമറിയിച്ചതും പിന്നാലെ രതീഷിനെ കസ്റ്റഡിയിലെടുക്കുന്നതും. വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണം. രതീഷുമായി വിദ്യയുടേത് രണ്ടാം വിവാഹമാണ്. മദ്യലഹരിയിൽ രതീഷും വിദ്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. വഴക്കുണ്ടായി നേരത്തെ വീട്ടിൽ നിന്ന് പോയ വിദ്യ […]
Read more

ഫാമിലി എന്റെർറ്റൈനെർ “സുഖമാണോ സുഖമാണ് ” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകരിലേക്ക്

മാത്യൂ തോമസും ദേവികാ സഞ്ജയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സുഖമാണോ സുഖമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. പ്രായഭേദമന്യേ കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും സുഖമാണോ സുഖമാണ് ട്രെയ്‌ലര്‍ ഉറപ്പ് നൽകുന്നു. ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്കെത്തുന്നു. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.