സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതി; മുൻ കായികാധ്യാപകൻ അറസ്റ്റിൽ

പാലക്കാട്: വിദ്യാർഥിനിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചെന്ന പരാതിയിൽ മുൻ കായികാധ്യാപകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബി (28)യാണ് അറസ്റ്റിലായത്. ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ഒരു സ്കൂളിൽ ഇയാൾ താത്ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്യവേ, കുട്ടികളെ ഗ്രൗണ്ടിലേക്ക് അയക്കുമ്പോൾ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ മൊഴി. ശിശുസംരക്ഷണ സമിതി സ്‌കൂൾ കേന്ദ്രീകരിച്ച് നടത്തിയ സ്പെഷ്യൽ കൗൺസലിങ്ങിനിടെയാണ് കുട്ടി ഈ വിവരം വെളിപ്പെടുത്തിയത്. ഒരു വർഷത്തെ കരാർ […]
Read more

റിപ്പബ്ലിക്ക് ദിന ആഘോഷത്തിനിടയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു

തിരുവനതപുരം: 77 മത് റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങൾക്കിടയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു.പ്രസംഗത്തിന് പിന്നാലെ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെയാണ് കുഴഞ്ഞു വീണത്.
Read more

തിരൂർ സബ് രജിസ്റ്റർ ഓഫീസിൻ കെട്ടിടം പണിയാൻ 80 ലക്ഷം രൂപ സർക്കാർ അനുവദിച്ചു

മലപ്പുറം: സബ് രജിസ്റ്റർ ഓഫീസ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ കാലത്ത് തിരൂർ സബ് ജയിലിന്റെ രണ്ട് സെല്ലുകൾ വിട്ടു നൽകി കൊണ്ടാണ് 1910 ൽ നിലവിൽ വന്നത് മലബാറിൽ തന്നെ പ്രധാനപ്പെട്ട രജിസ്റ്റർ ഓഫീസുകളിൽ ഒന്നായിരുന്നു ഇത് കാലപ്പഴക്കം കാരണം നിലം പൊത്താറായപ്പോഴാണ് നാലുവർഷം മുമ്പ് രജിസ്റ്റർ ഓഫീസ് ഒരു വാടക കെട്ടിടത്തിലേക്ക് മാറിയത് ഇപ്പോഴും ദുരവസ്ഥയാണ് പ്രായം ചെന്നവർക്കും ഭിന്നശേഷിക്കാർക്കും ഓഫീസിന്റെ മുകളിലേക്ക് കയറി ചെല്ലുവാനും താഴെയിറങ്ങുവാനും വളരെയധികം പ്രയാസപ്പെടുകയാണ് സർക്കാറിന്റെ കൈവശം ഓഫീസ് തുടങ്ങുവാനുള്ള ഭൂമി […]
Read more

പദ്മഭൂഷണ്‍ നിമിഷത്തില്‍ മമ്മൂട്ടിയുടെ ഒരു വാത്സല്യക്കാഴ്ച,നിറകണ്‍ചിരിയോടെ റാഹേല്‍

കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് രാജ്യം ‘പദ്മഭൂഷണ്‍’ ബഹുമതി പ്രഖ്യാപിച്ച നിമിഷം, ആലുവ രാജഗിരി ആശുപത്രി പീഡിയാട്രിക് വാര്‍ഡില്‍ നന്ദി നിറഞ്ഞ കണ്ണുകളുമായി ഒരു പിതാവ് ഇരിപ്പുണ്ടായിരുന്നു. ചാലക്കുടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ റിയോ. തന്റെ രണ്ടുവയസ്സുകാരി മകള്‍ റാഹേലിന്റെ വേദനയ്ക്ക് ശമനമാകാന്‍ കാരണമായ മമ്മൂട്ടി എന്ന വലിയ മനുഷ്യന്റെ ചിത്രം ടെലിവിഷന്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ കുഞ്ഞിനോടയാള്‍ പറഞ്ഞു: ‘മോളേ, ദേ നമ്മുടെ മമ്മൂക്ക !’ എന്റെ കുഞ്ഞിന് പുതുജീവന്‍ നല്‍കിയ മനുഷ്യന് ദൈവം നല്‍കിയ പുരസ്‌കാരമാണിത്’- […]
Read more

അലുമനി പ്രൊഫൈൽ പ്രകാശനം ചെയ്തു

മലപ്പുറം: ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച പൂർവ്വ വിദ്യാർത്ഥികളുടെ കരിയർ-അക്കാദമിക് പ്രൊഫൈൽ പ്രകാശനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠനം പൂർത്തീകരിച്ച 300 വിദ്യാർത്ഥികളുടെ കരിയർ പ്രൊഫൈൽ ആണ് ഒന്നാം ഘട്ടത്തിൽ ക്രോഡീകരിച്ചത്. പ്രിൻസിപ്പൾ ടി കെ ഹംസ പ്രകാശന കർമ്മം നിർവ്വഹിച്ചു. എൻ എസ് എസ് ലീഡർ കെ എ ഫാത്തിമ റിഫ്‌വാന, കരിയർ ക്ലബ്ബ് മെമ്പർ കെ അലീന എന്നിവർ പുസ്തകം ഏറ്റു വാങ്ങി.
Read more

വയനാട് കല്‍പ്പറ്റയില്‍ 16 കാരന് ക്രൂര മര്‍ദ്ദനം; വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 16 കാരന് ക്രൂര മര്‍ദ്ദനം. ഫോണ്‍ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ 16 കാരന്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

മാള മേലഡൂരിൽ പത്ര ഏജൻ്റിനെ വെട്ടി പരിക്കേൽപ്പിച്ചു

തൃശ്ശൂർ: മേലഡൂരില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയയാള്‍ പത്ര ഏജൻ്റിനെ വെട്ടിപ്പരുക്കേല്‍പിച്ചു. മലയാള മനോരമ എടയാറ്റൂര്‍ ഏജന്റ് പ്ലാശേരി വര്‍ഗീസിനാണ് (65)വെട്ടേറ്റത് ‘ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. വര്‍ഗീസിന്റെ ഇടതുകയ്യിലെ തള്ളവിരല്‍ അറ്റു. വലതുകയ്യിലെ ചൂണ്ടുവിരലും നടുവിരലും അറ്റു തൂങ്ങിയ നിലയിലായിരുന്നു. ഇടതു കൈവണ്ണയില്‍ ആഴത്തിലുള്ള മുറിവും താടിയെല്ലിനു പൊട്ടലും തലയുടെ പുറകു വശത്തു പരുക്കുമുണ്ട്. വിതരണത്തിനായി മേലഡൂര്‍ ജംക്ഷനില്‍ ഇറക്കിയ പത്രങ്ങള്‍ തരം തിരിക്കുന്നതിനിടെയായിരുന്നു സംഭവം. വര്‍ഗീസിനൊപ്പം ഇതേ സമയം ഉണ്ടായിരുന്ന പത്രവിതരണക്കാരെ ബലമായി […]
Read more

പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് പദ്മശ്രീ

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയായ കാല്ലക്കയില്‍ ദേവകി അമ്മയ്ക്ക് പദ്മശ്രീ. ആലപ്പുഴ സ്വദേശിയാണ് കൊല്ലക്കയില്‍ ദേവകി അമ്മ. പാരിസ്ഥിതിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി. ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര ജേതാവു കൂടിയാണ് ദേവകി അമ്മ. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വനമുണ്ടാക്കിയ ദേവകി അമ്മ വനത്തില്‍ 3000-ത്തിലധികം ഔഷധസസ്യങ്ങളെയും വന്‍മരങ്ങളെയും പരിപാലിക്കുന്നു. തപസ്വനം എന്നറിയപ്പെടുന്ന മനുഷ്യനിര്‍മ്മിത വനം സൃഷ്ടിച്ചതിലൂടെ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണത്തിന് നല്‍കിയ സംഭാവനയ്ക്കാണ് അംഗീകാരം. […]
Read more

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതി ബാബു തോമസിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു

കോട്ടയം: ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബാബു തോമസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആര്‍ മാനേജര്‍ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. കന്യാസ്ത്രീ ആശുപത്രി മാനേജ്‌മെന്റിന് നല്‍കിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടര്‍ന്ന് പൊന്‍കുന്നം സ്വദേശിയായ ബാബു […]
Read more

ശശി തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം; ദുബായില്‍ നിര്‍ണായക ചര്‍ച്ച

തിരുവനന്തപുരം: ശശി തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം. ദുബായില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നു എന്ന സൂചന പുറത്ത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്. നിര്‍ണായകമായ വിവരമാണ് വിശ്വസനീയമായ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മഹാപഞ്ചാത്തില്‍ നേരിട്ട അവഗണനയിലുള്ള അതൃപ്തിയിലാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെയാണ് ശശി തരൂര്‍ ദുബായിലേക്ക് തിരിച്ചത്. ഇന്ന് വൈകിട്ടോട് കൂടി മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരു വ്യവസായിയും ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.