സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

പള്ളിക്കലിൽ ഥാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി

മലപ്പുറം: കൊണ്ടോട്ടി- കൊളപ്പുറം റോഡിലെ കുന്നുംപുറം മുല്ലപ്പടിയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി വി ശിവദാസന്‍റെ മകന്‍ ആദര്‍ശ് (17) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയായിരുന്നു അന്ത്യം. ആദര്‍ശിന്റെ […]
Read more

കരിപ്പൂരിൽ പാർക്കിംഗ് വിപുലീകരണം; വീണ്ടും ഭൂമിയേറ്റെടുക്കൽ നീക്കം പ്രതിഷേധവുമായി പ്രദേശവാസികൾ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയ വിപുലീകരണത്തിനായി വീണ്ടും ഭൂമിയേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. വിമാനത്താവളത്തിന്റെ വടക്കുഭാഗത്തുള്ള സ്വകാര്യ ഭൂമികളിൽ ഉടമകളെ അറിയിക്കാതെ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ അളവെടുപ്പ് നടത്തിയതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. ഈ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രദേശവാസികൾ നിവേദനം നൽകി. പലതവണ കുടിയൊഴിപ്പിക്കലിന് വിധേയരായവരാണ് ഈ മേഖലയിലുള്ളവരെന്നും സ്വകാര്യ ഭൂമികളിലേക്കുള്ള അനധികൃത കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും നാട്ടുകാർ. ​വിമാനത്താവള വികസനത്തിന് അതോറിറ്റിയുടെ കൈവശം നിലവിലുള്ള ഭൂമി തന്നെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തുകയാണ് […]
Read more

എസ്ബി കോളജ് പൂർവ്വ വിദ്യാർഥി മഹാസംഗമം 26ന്

കോട്ടയം: ചങ്ങനാശേരി എസ് ബി കോളജ് പൂർവ്വ വിദ്യാർഥികളുടെ മഹാസമ്മേളനം ഇരുപത്തിയാറിനു വൈകിട്ട് അറിനു കോളജ് അങ്കണത്തിൽ നടക്കും. ആർട്സ്  ബ്ലോക്കിന് മുൻവശം സജ്ജീകരിക്കുന്ന പ്രത്യേക വേദിയിലാണ് ഇത്തവണത്തെ സമ്മേളനം നടത്തുന്നത്. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. അലൂമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം. മാത്യു അധ്യക്ഷത വഹിക്കും. പൂർവ്വ […]
Read more

കോട്ടയത്ത് റിപ്പബ്ലിക്ദിന പരേഡിൽ ഇപ്രാവശ്യം കോളേജ് ബാൻഡ് സെറ്റ്

കോട്ടയം: വരുന്ന റിപ്പബ്ലിക് ദിനത്തിൽ കോളേജ് ബാൻഡ് സെറ്റ് ഇക്കുറി ജില്ലാ റിപ്പബ്ളിക് ദിന പരേഡിന് എത്തുന്നു. കോട്ടയം ബസേലിയസ് കോളേജിലെ ആൺ-പെൺ കൂട്ടായ്മയിലുള്ള ബാൻഡ്. നാൽപത്തിയഞ്ചു വിദ്യാർഥികളാണ് ബാൻഡിലുള്ളത്. ഡ്രം, ബേസ് ഡ്രം ഉൾപ്പെടെയുള്ള സംഗീത ഉപകരണങ്ങൾക്ക് ഏകദേശം ആറ് ലക്ഷം രൂപയാണ് വിനിയോഗിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവുംകൂടുതൽ വിലയുള്ളത് യൂേഫാണിയത്തിനാണ്. ഏകദേശം ഒൻപതിനായിരം രൂപ വിലയുള്ള യൂേഫാണിയം എട്ടെണ്ണമുണ്ട്. തൊടുപുഴ ന്യൂമാൻ കോളേജിലെ ബാൻഡ് സെറ്റ് ടീമാണ് ബസേലിയസ് ടീമിനെ പരിശീലിപ്പിച്ചത്. നിലവിൽ സ്കൂൾ വിദ്യാർഥികൾക്ക് മാത്രമാണ് […]
Read more

കോടിമത രണ്ടാം പാലത്തിന്റെയും സമീപനപാതകളുടെയും നിർമാണം പൂർത്തീകരിച്ചു

കോട്ടയം: നഗരത്തിൽ എം.സി. റോഡിൽ നിർമാണം മുടങ്ങിക്കിടക്കുന്ന കോടിമത രണ്ടാം പാലം ഇനി അധികം താമസിയാതെ തുറക്കും. എല്ലാ തടസ്സങ്ങളും ഒഴിവാക്കി സ്ഥലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിരന്തര ഇടപെടലുകളിൽ പാലം വീണ്ടും  പണി തുടങ്ങി. കോടിമത രണ്ടാം പാലത്തിന്റെയും സമീപനപാതകളുടെയും നിർമാണം വേഗത്തിലായി കഴിഞ്ഞു. പാലത്തിന്റെ നിർമാണം അഞ്ച് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് അധികൃതരുടെ ശ്രമം. 2014ൽ പത്തു കോടി രൂപയ്ക്കാണു പാലം പണിക്കു കരാർ നൽകിയത്. 2015 ഓഗസ്റ്റിലായിരുന്നു പുതിയ പാലത്തിന്‍റെ ജോലികൾ ആരംഭിച്ചത്. എന്നാൽ […]
Read more

യൂത്ത് കോൺഗ്രസ്- ബിജെപി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം; സംഭവം പിണറായിയിൽ

കണ്ണൂർ: എരുവട്ടിയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന്റെയും ബിജെപി പ്രവർത്തകരുടെയും വീടുകൾക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമികൾ തകർത്തു. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. രണ്ട് ബിജെപി പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായെന്ന് പരാതിയുണ്ട്. ആദിത്യൻ, വൈശാഖ് എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. ഇവർക്കു ക്ഷേത്ര […]
Read more

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

തൃശ്ശൂർ: കേച്ചേരി– തലക്കോട്ടുകര ബാലകൃഷ്ണൻ നായർ പടിയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ തണ്ടിലം കുറുവണ്ണൂർ സ്വദേശി പുതൂർ വീട്ടിൽ പ്രഭാകരൻനായരുടെ മകൻ പ്രശാന്ത് (44)ക്കും, കാൽനട യാത്രികനായ വേലൂർ ആർ.എം.എസ് സ്വദേശി വേളത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ ഉമേഷ് (43)ക്കും പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്സ് പ്രവർത്തകർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകളുടെ ഗുരുതരത്വം വ്യക്തമല്ല. സംഭവത്തെ […]
Read more

കുടിയൊഴിപ്പിച്ചവരെ കൈ വിട്ടോ കർണാടക സർക്കാർ ?

ഒരു ഇടവേളയ്ക്ക് ശേഷം കർണാടകയിൽ നടത്തിയ ബുൾഡോസർ രാജ് നടപടിക്കെതിരെ വീണ്ടും വിമർശനങ്ങൾ ഉയർന്നു വരുകയാണ്. ബുൾഡോസർ ഉപയോ​ഗിച്ച് കുറേപേരുടെ ജീവിതം ഇടിച്ചു നിരത്തി ഒരുമാസം കഴിഞ്ഞിട്ടും അവരുടെ കാര്യത്തിൽ കർണ്ണാടക സർക്കാർ തീരുമാനമൊന്നും എടുക്കാതിരിക്കുന്നതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഈ നടപടിക്കെതിരെ മുൻപ് കേരളത്തിലെ അടക്കം നേതാക്കന്മാർ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടികൾ കൊണ്ട് ആർക്കും പുനരധിവാസം ഇല്ലാതെയാകില്ലായെന്നും അതുപോലെ തന്നെ വേണ്ട സഹായങ്ങൾ എല്ലാം സർക്കാർ ചെയ്യുമെന്നുമായിരുന്നു. പക്ഷെ ഈ വാഗ്ദാനങ്ങൾ ഒന്നും […]
Read more

ഐഫോണിലും ജെമിനൈ?

നിർമ്മിത ബുദ്ധി (AI) രംഗത്ത് ആപ്പിളും ഗൂഗിളും കൈകോർക്കുന്നത് ചാറ്റ്ജിപിറ്റിയുടെ സ്രഷ്ടാക്കളായ ഓപ്പൺഎഐക്ക് അപ്രതീക്ഷിത തിരിച്ചടിയാകുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പുറത്തിറങ്ങിയ നാൾ മുതൽ എഐ മേഖലയിൽ ആധിപത്യം പുലർത്തിയിരുന്ന ചാറ്റ്ജിപിറ്റിയല്ല, മറിച്ച് ഗൂഗിളാണ് ശരിയായ പങ്കാളി എന്ന് ആപ്പിൾ തീരുമാനിച്ചത് പെട്ടെന്നൊരു ദിവസം കൊണ്ടല്ല എന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മാസങ്ങൾ നീണ്ട കർശനമായ പരീക്ഷണങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് ഈ നീക്കം. എഐ മേഖലയിലെ പല കമ്പനികളും പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും ഇതൊരു ‘ബബിൾ’ (കുമിള) ആണെന്നും വിദഗ്ദ്ധർ […]
Read more

പാലായില്‍ അങ്കത്തിനൊരുങ്ങി ഷോണ്‍ ജോര്‍ജ് : പിസി ജോര്‍ജ് മത്സരിക്കാന്‍ തയ്യാറായാല്‍ മാറിനില്‍ക്കും

കോട്ടയം: പാലായില്‍ മത്സരിക്കാന്‍ ഒരുങ്ങി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. പാലായുടെ ചുമതല ആണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പാലാ സ്വന്തം നാട് ആണ്. പാലായില്‍ വലിയ പ്രതീക്ഷ ഉണ്ടെന്നും ഷോണ്‍ ജോര്‍ജ് വികസനത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രീയം പറഞ്ഞു തെരെഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ് ഷോണ്‍. ‘പാര്‍ട്ടി അതാത് സമയത്ത് ഉചിതമായ തീരുമാനം എടുക്കും. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. ഏറെ പ്രിയങ്കരമായ നാടാണ് പാലാ. വലിയൊരു ഷിഫ്റ്റ് പാലായില്‍ പ്രതീക്ഷിക്കുന്നു. വികസനത്തിന്റെയും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.