Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

പുനലൂരിൽ യുവാവിനെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പുനലൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് പുനലൂർ കോളേജ് ജംഗ്ഷന് സമീപം താമസിച്ചിരുന്ന ഫ്ലാറ്റിന് അടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. കെവിൻ കൊലക്കേസിൽ പ്രതിയായി ഉൾപ്പെടുത്തിയിരുന്ന ഷിനുവിനെ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ നിലവിൽ പരോളിലാണ്. മദ്യപിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഫ്ലാറ്റിന്റെ മുകളിൽ […]
Read more

ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനുറച്ച് പിവി അന്‍വര്‍

കോഴിക്കോട്: ബേപ്പൂര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് മുന്‍ എംഎല്‍എ പിവി അന്‍വര്‍. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. പി വി അന്‍വര്‍ മണ്ഡലത്തില്‍ സജീവമാകുകയും യുഡിഎഫ് നേതാക്കളെ നേരിട്ട് കാണുകയും ചെയ്തു. ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ കണ്ടാണ് ചര്‍ച്ച നടത്തിയത്. സമുദായ നേതാക്കളുമായും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിച്ചു. ബേപ്പൂരിലെ സാഹചര്യം വിലയിരുത്താനാണ് നേരിട്ട് സന്ദര്‍ശനം നടത്തിയത്. യുഡിഎഫ് നേതൃത്വത്തോട് മൂന്ന് സീറ്റുകളാണ് അന്‍വര്‍ ചോദിച്ചത്. സജി […]
Read more

സവിശേഷ – ഭിന്നശേഷി കാര്‍ണിവല്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉള്‍ച്ചേര്‍ക്കലും മുഖ്യലക്ഷ്യമായി, ‘സവിശേഷ Carnival of the Different’ എന്ന പേരില്‍ ഭിന്നശേഷി സര്‍ഗ്ഗോത്സവത്തിന് സാമൂഹ്യനീതി വകുപ്പ് തലസ്ഥാനനഗരിയില്‍ വേദിയൊരുക്കുകയാണ്. കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികള്‍, ഈ മേഖലയിലെ ദേശീയ-അന്തര്‍ ദേശീയ വീക്ഷണങ്ങള്‍, അസിസ്റ്റീവ് ടെക്‌നോളജി ഡെമോന്‍സ്‌ട്രേഷന്‍, കലാ-കായിക പരിപാടികള്‍, തൊഴില്‍മേള, നൈപുണ്യ വികസനശില്‍പശാല, ഇന്‍ക്ലൂസീവ് ചലച്ചിത്രോത്സവം, ഓപ്പണ്‍ ഫോറം തുടങ്ങിയവ ഉള്‍പ്പെട്ട സമഗ്ര […]
Read more

പാലക്കാട്- ഗുരുവായൂർ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

പാലക്കാട്: പാലക്കാട്ടുനിന്ന് ആലത്തൂർ ശ്രീനാരായണ കോളേജ് വഴി ഗുരുവായൂരിലേക്ക് യാത്രാസൗകര്യം ഒരുക്കുന്ന പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനമായി കെ.ഡി. പ്രസേനൻ എംഎൽഎയും പി. പി. സുമോദ് എംഎൽഎയും ചേർന്ന് ബസിന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. രാവിലെ 7.50ന് പാലക്കാട് ബസ് സ്റ്റാൻഡിൽ നിന്നാണ് സർവീസ് പുറപ്പെടുന്നത്. ആലത്തൂർ, ആലത്തൂർ ശ്രീനാരായണ കോളേജ്, തെന്നിലാപുരം, പുളിങ്കൂട്ടം, കണ്ണമ്പ്ര, വാണിയമ്പാറ, പട്ടിക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ വഴിയാണ് ബസ് സഞ്ചരിക്കുക. രാവിലെ 11.10ന് ഗുരുവായൂർ […]
Read more

പാലക്കാട് ജില്ലയിലെ റോഡുകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ; കഴിഞ്ഞ വർഷം മാത്രം 321 മരണം

പാലക്കാട് :പുതുവർഷം പിറന്നശേഷം 15 ദിവസത്തിനിടെ ജില്ലയിലുണ്ടായത് 49 വാഹനാപകടങ്ങൾ. 12 പേർ മരിച്ചു. 51 പേർക്കു പരുക്കേറ്റു. കഴിഞ്ഞ വർഷം 2,253 അപകടങ്ങളിലായി 321 പേരാണു മരിച്ചത്. 2,506 പേർക്കു പരുക്കേറ്റു. ഇതിൽ 212 പേരുടെ നില ഗുരുതരമാണ്. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ചു ജില്ലയിൽ കഴിഞ്ഞ വർഷം അപകടങ്ങളുടെ എണ്ണം കുറഞ്ഞതായി ആർടിഒ സി.യു.മുജീബ് അറിയിച്ചു. ജില്ലയിൽ കഴിഞ്ഞ വർഷം 41 കാൽനടയാത്രക്കാരാണു വാഹനമിടിച്ചു മരിച്ചത്. കൂടുതലും ദേശീയപാതകളിൽ. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടകാരണമായതെന്നാണു […]
Read more

കേരളോത്സവം വോളിബോൾ മാത്സരങ്ങൾ ഇന്ന് മുതൽ കുട്ടമ്പൂരിൽ

കോഴിക്കോട് : കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ കേരളോത്സവത്തോടനുബന്ധിച്ച് നടത്തുന്ന വോളിബോൾ മാത്സരങ്ങൾ ഇന്നും നാളെയുമായി ( ജനുവരി 17, 18. ശനി ഞായർ ദിവസങ്ങളിൽ) കുട്ടമ്പൂർ ഹെക്സാസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്നു. ശനിയാഴ്ച രാവിലെ 9.30 മണിക്ക് കാക്കൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പതാക ഉയർത്തി മത്സരം ആരംഭിക്കുകയും, വൈകുന്നേരം ജില്ലാ പഞ്ചായത്ത് മെമ്പർ ബലമാണി ടീച്ചറുടെ ആധ്യക്ഷതയിൽ പ്രസിഡന്റ്‌ മില്ലി മോഹനൻ ഉത്ഘാടനം നിർവഹിക്കും. ജനറൽ കൺവീനർ മുസ്തഫമാസ്റ്റർ, ജില്ലാ ബ്ലോക്ക്പഞ്ചായത്ത്‌, ഗ്രാമ […]
Read more

റോഡിന്റെ ശോചനീയാവസ്ഥ; ജനുവരി 21ന് ഹർത്താലും റോഡ് ഉപരോധവും

പാലക്കാട്: തകർന്നു തരിപ്പണമായ നെന്മാറ – ഒലിപ്പാറ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നെന്മാറ – ഒലിപ്പാറ റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 2026 ജനുവരി 21 ബുധനാഴ്ച ഹർത്താലും, ഗോവിന്ദാപുരം – നെന്മാറ – വടക്കഞ്ചേരി റൂട്ടിൽ റോഡ് ഉപരോധവും നടത്തും. റോഡിന്റെ ശോചനീയാവസ്ഥ മൂലം ജനങ്ങളുടെ ജീവൻ അപകടത്തിലായിട്ടും അധികൃതർ പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് സമരം. ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ഒലിപ്പാറ മുതൽ […]
Read more

ചേളന്നൂർ കുമാരസ്വാമിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട് : ചേളന്നൂർ കുമാരസ്വാമിയിൽ രണ്ടു ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. നരിക്കുനി ഭാഗത്തേക്കും കുമാരസ്വാമി ഭാഗത്തേക്കുമായി ഇരു ദിശകളിൽ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകളാണ് തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലത്ത് കല്ലുംപുറത്ത് താഴം സ്വദേശി ശിജു മനോത്ത് (31) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Read more

പാലിയേറ്റീവ് ദിനാചരണ പരിവാടി നടത്തി

മലപ്പുറം: സാർവത്രിക പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ എന്ന് സന്ദേശവുമായി തിരൂർ നഗരസഭയുടെയും തിരൂർ ജില്ലാ ആശുപത്രിയുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണ പരിവാടി നടത്തി. പ്രൈമറി പാലിയേറ്റീവ് സംവിധാനത്തിന് കീഴിൽ പാലിയേറ്റീവ് ദിന സന്ദേശ പ്രചരണവും പാലിയേറ്റീവ് ദിന പ്രതിജ്ഞവും താനൂർ നഴ്സിംഗ് കോളേജ് വിദ്യാർ ത്ഥികളുടെ പാലിയേറ്റീവ് ഫ്ലാഷ് മോബും തിരൂർ ബസ്റ്റാൻഡിൽ വച്ച് നടത്തി. തിരൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ എൻ കെ ഷഹീദ് അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ ചെയർമാൻ […]
Read more

വെട്ടം എ എച്ച് എം എൽ പി സ്കൂളിന് അക്ഷര സ്നേഹം ലൈബ്രറി പുസ്തകം സമർപ്പിച്ച് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല

മലപ്പുറം: വെട്ടം എ എച്ച് എം എൽ പി സ്കൂളിന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല അക്ഷര സ്നേഹം പദ്ധതിയുടെ ഭാഗമായി സ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമർപ്പിച്ചു. സർവ്വകലാശാല വൈസ് ചാൻസിലർ ഡോ സി ആർ പ്രസാദ് സ്കൂൾ പ്രഥമ മാനേജർ സി എം മുഹമ്മദിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് പി പി ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നെല്ലാഞ്ചേരി, ജില്ലാ പഞ്ചായത്തംഗം ആരതി പ്രദീപ് […]
Read more

Recent News

Advertisement