സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

പാക്കിസ്ഥാൻ ചാരപ്പണി; ഇടുക്കി മറയൂരിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊച്ചിൻ ഷിപ്പ്‍യാർഡിലെ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തിലാണ് ഇടുക്കി മറയൂരിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. കർണാടക ഉഡുപ്പി പൊലീസാണ് ആലിഫ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ മാൽപേ യൂണിറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ആലിഫ്. പിടിയിലായവർ വാട്ട്സാപ്പ് വഴി പാകിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറിയെന്നാണ് കേസ്.
Read more

പാലക്കാടൻ മട്ടയെന്ന പേരിൽ വൻ തട്ടിപ്പ്; കണ്ടെത്തൽ സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ

പാലക്കാട്: കർഷകരിൽ നിന്ന് സംഭരിച്ച കോടികളുടെ നെല്ല് മുക്കി പാലക്കാടൻ മട്ടയെന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽപന. പാലക്കാട്ടെ മില്ലുകളിൽ വൻ ക്രമക്കേടെന്ന് സപ്ലൈ ഓഫീസർ നടത്തിയ ഓഡിറ്റ് റിപ്പോർട്ട് കണ്ടെത്തൽ. മില്ലുടമകൾക്ക് ഒത്താശ ചെയ്യുന്നത് സപ്ലൈകോ ജീവനക്കാരെന്നും കണ്ടെത്തി. നെല്ല് സംഭരണത്തിന് പാലക്കാട് ജില്ലയിൽ സപ്ലൈകോയുമായി സഹകരിക്കുന്നത് 56 മില്ലുകളാണ്. ഇതിൽ അഞ്ചു മില്ലുകളിൽ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. കർഷകരിൽ നിന്ന് ശേഖരിക്കുന്ന നെല്ല്, മിൽ ഉടമകൾ തമിഴ്നാട്ടിലെത്തിച്ച് പാലക്കാടൻ മട്ട എന്ന […]
Read more

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എൻ ഐ എയുടെ പിടിയിൽ

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മൊയ്തീൻകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് എൻ ഐ എ അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് മൊയ്തീൻകുട്ടി. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. 2022 മുതൽ ഒളിവിൽ ആയിരുന്ന മൊയ്തീൻകുട്ടിയെ റിമാൻഡ് ചെയ്തു. മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Read more

വിവാദത്തിലായ സർക്കാർ ബ്രാൻഡികൾ ഫെബ്രുവരി 21ന് വിപണിയിൽ എത്തും; പേരുകളിലെ സർപ്രൈസ് തുടരുന്നു

തിരുവനന്തപുരം: വിവാദത്തിലായ സർക്കാർ ബ്രാൻഡികൾ ഫെബ്രുവരി 21 മുതൽ വിപണിയിൽ. പേരിന്റെ സർപ്രൈസ് നിലനിർത്തി കൊണ്ടാണ് ബ്രാൻഡി വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. പാലക്കാട്‌ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം നടത്തുന്ന ബ്രാൻഡിയുടെ പേര് പുറത്തുവിട്ടിട്ടില്ല. മദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന ബെവ്‌കോ പരസ്യവും വിവാദമായിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തിയതോടെയാണ് വിവാദങ്ങൾ മുറുകുന്നത്.പിന്നാലെ പുതിയ മദ്യത്തിന് പേര് നൽകുന്നതിനായി സംഘടിപ്പിച്ച മത്സരം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. മദ്യത്തിന് പേരിടാൻ […]
Read more

ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ച കേസിൽ സംവിധായകൻ ഷംസുദീൻ അറസ്റ്റിൽ

കൊച്ചി: അഭിലാഷം എന്ന സിനിമയുടെ നിർമാതാവായ ആന്‍ സരിഗ ആന്‍റണിയുടെ പരാതിയിലാണ് സംവിധായകൻ ഷംസുദീൻ സെയ്ബ അറസിറ്റിലായത്. ചിത്രീകരണം പൂർത്തിയായ സിനിമ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചെന്നാണ് പരാതി.സംവിധായകന് പുറമേ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറും എഡിറ്ററും ക്യാമറമാനും കേസിൽ പ്രതികളാണ്. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. സൗജു കുറുപ്പും തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അഭിലാഷം. രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാം എന്നായിരുന്നു ഷംസുദീന്‍ അറിയിച്ചിരുന്നത്. […]
Read more

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

മലപ്പുറം: ഓൺലൈൻ പരസ്യത്തിലൂടെ വാഗ്ദാനം ചെയ്ത ആകർഷക ലാഭവിഹിതത്തിൽ നിക്ഷേപം നടത്തിയ വ്യക്തിക്ക് 47 ലക്ഷം രൂപ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ചേളന്നൂർ പറമ്പിൽ തൊടിയിൽ കെ. സോന , കോവൂർ സ്വദേശി പടിഞ്ഞാറം കണ്ടി റമീഷ് എന്നിവരെയാണ് പിടികൂടിയത്. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വ്യാപാര നിക്ഷേപത്തിന് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയ ശേഷമാണ് സംഘം […]
Read more

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കോടികളുടെ നഷ്ടം

കോഴിക്കോട്: പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി പരിശോധിച്ചാൽ തീ എവിടെയാണ് ആദ്യം പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. വിഷു- റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു.മൂന്ന് വർഷം മുൻപും ഇതേ വസ്ത്രാലയത്തില്‍ ഷോർട് […]
Read more

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം

കൊച്ചി: ശബരിമല സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ലെന്ന് നടൻ ജയറാം. ഇന്നലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായ ജയറാമിന്റെ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. പോറ്റിയുമായി അനധികൃത ഇടപാടുകൾ നടത്തിയിട്ടില്ലെന്നും അത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ജയറാം മൊഴിയിൽ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏകദേശം മൂന്നര മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Read more

തലസ്ഥാനത്ത് 24 മണിക്കൂർ മദ്യനിരോധനം; ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്

തിരുവനന്തപുരം: മാർച്ച് 3ന് ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും, വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് രണ്ടിന് വൈകീട്ട് ആറുമണി മുതൽ പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് വൈകീട്ട് ആറുമണിവരെയാണ് മദ്യനിരോധനം. നഗരത്തിലെ ഭക്ഷ്യശാലകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ രജിസ്‌ട്രേഷൻ പകർപ്പും, സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും പരിശോധന സമയത്തു ഹാജരാക്കേണ്ടതാണ്. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും ഹാജരാക്കണം. പൊങ്കാലയോട് അനുബന്ധിച്ച് ഭക്ഷ്യസംരക്ഷകർ, […]
Read more

മങ്കട സദാചാര കൊലക്കേസ്: ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും

മലപ്പുറം: 2016 ജൂൺ 28ന് നടന്ന മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞു. മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സദാചാര പോലീസ് ചമഞ്ഞ് മങ്കട കൂട്ടിൽ നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിൻറെ പേരിലായിരുന്നു […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.