Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: keralagovernment

എക്‌സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ മാറ്റി; നടപടി ബാർ ലൈസൻസ് വിവാദത്തിന് പിന്നാലെ

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദങ്ങൾക്കിടെ എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റി. അഡീഷണൽ എക്‌സൈസ് കമ്മീഷണർക്ക് പകരം ചുമതല നൽകി. പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളും എക്‌സൈസ് മന്ത്രി എം. ലിജുവിന്റെ പരസ്യ വിമർശനവും ശക്തമായതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ എക്‌സൈസ് കമ്മീഷണർക്കെതിരെ മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കമ്മീഷണറുടെ നടപടികൾ ദുരൂഹമാണെന്നും അത് വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ബാറുകൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ സർക്കാരിനെ […]
Read more

‘ആർലേക്കറുടെ അടിമയായി മുഖ്യമന്ത്രി’; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്

ന്യൂഡൽഹി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറിയെന്ന് പി. രാജീവ് ആരോപിച്ചു. മുഖ്യമന്ത്രി ആർലേക്കറുടെ അടിമയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും സംഘി മുഖ്യമന്ത്രിയുടെ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും പി. രാജീവ് കുറ്റപ്പെടുത്തി. കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികൾക്കെതിരെ ആദ്യം വഴിതടഞ്ഞതിനാണ് കേസെടുത്തതെന്നും […]
Read more

ബാർ ലൈസൻസ് വിവാദം; ഉദ്യോഗസ്ഥ നടപടിക്കെതിരെ സമസ്ത മുഖപത്രം; സർക്കാർ തീരുമാനങ്ങളെ മറികടന്നത് അധികാര ലംഘനമെന്ന് വിമർശനം

കോഴിക്കോട്: സംസ്ഥാനത്ത് സർക്കാർ അനുമതിയില്ലാതെ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ്. സർക്കാർ തീരുമാനങ്ങളെ കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ ലൈസൻസ് അനുവദിച്ചത് അധികാര ലംഘനമാണെന്ന് പത്രം വിമർശിച്ചു. മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്താണ് ഇത്തരം നടപടികളെന്നും ഇത് ഉദ്യോഗസ്ഥ ഭരണമാണോ എന്ന ചോദ്യവും മുഖപത്രം ഉയർത്തുന്നു. സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവം നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. […]
Read more

മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി; ഭരണസമിതിയെ പുനഃസ്ഥാപിക്കാൻ ഉത്തരവ്

കൊച്ചി: സംസ്ഥാന സർക്കാരിന് തിരിച്ചടിയായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു. നിലവിലുള്ള അഡ്മിനിസ്ട്രേറ്ററെ മാറ്റി ഭരണസമിതിയെ ഉടൻ ചുമതലയേൽപ്പിക്കാനാണ് കോടതി നിർദേശം. സർക്കാരിന്റെ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതിയംഗങ്ങൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നേരത്തെ, മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതിയെ […]
Read more

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: അന്താരാഷ്ട്ര മാരിടൈം മ്യൂസിയം പദ്ധതിയുടെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സ്വപ്നപദ്ധതിയുടെ ഭാഗമായാണ് അന്താരാഷ്ട്ര മാരിടൈം മ്യൂസിയം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ടിൽ 12 തസ്തികകളും കാത്ത് ലാബ് ടെക്നീഷ്യൻ വിഭാഗത്തിൽ 16 തസ്തികകളുമാണ് പുതുതായി അനുവദിച്ചത്. കോഴിക്കോട് കോർപറേഷനിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാർക്കും മന്ത്രിസഭാ തീരുമാനം ആശ്വാസമാകും. ഇവരുടെ തസ്തികകൾ […]
Read more

ആരോഗ്യവകുപ്പിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ ഡയറക്ടർ; രോഗനിരീക്ഷണ സംവിധാനങ്ങൾ താളംതെറ്റുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ ആശങ്ക അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ. സംസ്ഥാന, ജില്ലാ നിരീക്ഷണ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചതിനെതിരെയാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഡയറക്ടർ കത്ത് നൽകിയത്. എൻഎച്ച്എമ്മിന് കീഴിലുള്ള ഐഡിഎസ്പി (IDSP), എൻവിബിഡിസിപി (NVBDCP) വിഭാഗങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടരുതെന്നാണ് കത്തിലെ പ്രധാന ആവശ്യം. ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നത് സംസ്ഥാനത്തെ രോഗനിരീക്ഷണ സംവിധാനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ഡയറക്ടറുടെ മുന്നറിയിപ്പ്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങളെയും അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ […]
Read more

ബോര്‍ഡ് കോര്‍പ്പറേഷന്‍; ലീഗ് പട്ടിക തയ്യാര്‍, പിഎംഎ സലാം സില്‍ക് ചെയര്‍മാനാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള ആദ്യഘട്ട പട്ടിക മുസ്‌ലിം ലീഗ് മുഖ്യമന്ത്രിക്ക് കൈമാറി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് ചെയർമാനായി നിയമിക്കാനാണ് ശുപാർശ. വിവിധ സ്ഥാപനങ്ങളിലേക്കുള്ള ചെയർമാൻ സ്ഥാനങ്ങളിൽ പാർട്ടി നേതാക്കളെ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സിഡ്‌കോ ചെയർമാനായി സി.പി. സൈദലവിയുടെ പേരാണ് നിർദേശിച്ചിരിക്കുന്നത്. വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷയായി സുഹ്റ മമ്പാടിനെയും യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ വയനാടിനെ കെ.എസ്.എം.ഡി.എഫ്.സി ചെയർമാനായും […]
Read more

വിജിലന്‍സിലെ വിവരാവകാശ വിലക്ക്; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, അടിയന്തര സ്റ്റേയില്ല

തിരുവനന്തപുരം: വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. പൊതുതാൽപ്പര്യ ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച കോടതി മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. ടി സെക്ഷന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട ഫയലുകളും രഹസ്യാന്വേഷണ വിവരങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളാണ് വിജിലൻസിലെ ടി1, ടി2 സെക്ഷനുകൾ. രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണങ്ങളും ഈ വിഭാഗങ്ങളിലേക്ക് മാറ്റാൻ കഴിയുമെന്നതിനാൽ, അത്തരം കേസുകളുമായി […]
Read more

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തും; പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവൻ രോഗികളെയും കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സത്യൻ സ്മാരക ഹാളിൽ ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയരാഗം പദ്ധതി മൂന്ന് മണ്ഡലങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി രോഗനിർണയ പരിശോധനകൾ നടത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക […]
Read more

എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും സർക്കാർ വക ഐപാഡ്; ചെലവ് 6.71 കോടി

തിരുവനന്തപുരം: എംഎൽഎമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫുകൾക്കും വിതരണം ചെയ്യുന്നതിനായി 480 ഐപാഡുകൾ വാങ്ങാൻ സർക്കാർ ടെൻഡർ ക്ഷണിച്ചു. കെൽട്രോൺ വഴിയാണ് ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിനായി 6.71 കോടി രൂപ ചെലവഴിക്കാനാണ് പദ്ധതി. 13 ഇഞ്ച്, 256 ജിബി ഐപാഡ് പ്രോയുടെ 320 യൂണിറ്റുകളും 11 ഇഞ്ച് ഐപാഡിന്റെ 160 യൂണിറ്റുകളുമാണ് വാങ്ങുന്നത്. ആകെ 480 ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix