Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: keralagovernment

അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ സന്ദർശിച്ചു; വീടും ജോലിയും ഉറപ്പുനൽകി

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ മധുവിന്റെ കുടുംബത്തിന് വീടും ജോലിയും ഉറപ്പുനൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. മധുവിന്റെ അമ്മ മല്ലിയമ്മയും സഹോദരി സരസുവും ഇന്ന് രാവിലെ 11 മണിയോടെ നിയമസഭാ സമുച്ചയത്തിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചു. അടച്ചുറപ്പുള്ള വീട് അനുവദിക്കണമെന്നും സരസുവിന് ജോലി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. സ്ഥലം കണ്ടെത്തിയാൽ ഒരു മാസത്തിനകം വീട് നിർമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. സരസുവിന് എത്രയും വേഗം ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മധുവിന്റെ കുടുംബത്തിന്റെ അടിസ്ഥാന […]
Read more

മെഡലുകൾ വാരിക്കൂട്ടാൻ താരങ്ങൾ; കായികരംഗത്തെ പോരായ്മകൾ പരിഹരിക്കുമോ സർക്കാർ?

കോഴിക്കോട്ടെ മൈതാനങ്ങളിൽ കായികപ്രതിഭകളുടെ പോരാട്ടം. മെഡലുകൾക്കായി കുതിച്ചുപായുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ. സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായിരിക്കുകയാണ്. ഒളിമ്പിക്സ് മാതൃകയിൽ എല്ലാ കായിക ഇനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി നടത്തുന്ന സ്കൂൾ കായികമേളയുടെ മൂന്നാം പതിപ്പാണിത്. കഴിഞ്ഞ രണ്ടുതവണയും കാര്യമായ പരാതികളും പരിഭവങ്ങളുമില്ലാതെ കായികമേള നടത്താൻ വിദ്യാഭ്യാസ വകുപ്പിനായി. ഇക്കുറിയും മികച്ചരീതിയിൽ മേള സംഘടിപ്പിക്കണം. നാളെയുടെ പ്രതീക്ഷകൾ ആദ്യചുവട് വയ്ക്കുന്നത് സ്കൂൾ മേളകളിലാണ്. വിജയങ്ങൾക്കൊപ്പം പരാജയങ്ങളും പരിശ്രമങ്ങളും തിരിച്ചുവരവുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് ബോദ്ധ്യപ്പെടുത്താൻ സ്പോർട്സിനോളം പോന്നൊരു […]
Read more

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം വർധിപ്പിച്ചു; 17.5 ലക്ഷം രൂപ വരെ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ദീർഘകാലമായി ഉയർന്നുവന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് വനംവകുപ്പിന്റെ നടപടി. പുതിയ ഉത്തരവ് പ്രകാരം പാമ്പുകടി, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം ഒഴികെയുള്ള വന്യജീവി ആക്രമണങ്ങളിൽ മരണം സംഭവിച്ചാൽ ആശ്രിതർക്ക് നൽകുന്ന ധനസഹായം 14 ലക്ഷം രൂപയിൽ നിന്ന് 17.5 ലക്ഷം രൂപയായി ഉയർത്തി. അതേസമയം, പാമ്പുകടി, തേനീച്ച അല്ലെങ്കിൽ കടന്നൽ കുത്ത് മൂലം മരണം സംഭവിക്കുന്ന കേസുകളിൽ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം നാല് […]
Read more

പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ ഗവർണറുടെ ശുപാർശ; സർക്കാരിനെതിരെ ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെ നീക്കാൻ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാതെ ഗവർണർ ഇത്തരമൊരു നീക്കം നടത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. പിഎസ്‌സിയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ഗവർണറുടെ ശുപാർശയെന്നും ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ആവശ്യമായ പിന്തുണ നൽകേണ്ട സംസ്ഥാന സർക്കാർ, സ്ഥാപനത്തെ ദുർബലപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. […]
Read more

ടാസ്‌ക് ഫോഴ്‌സ് സദുദ്ദേശപരം, തീരുമാനം ഞാനും മുഖ്യമന്ത്രിയും ആലോചിച്ചെടുത്തത്: കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സമഗ്ര മാറ്റത്തിനായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് സദുദ്ദേശപരമായ നടപടിയാണെന്ന് മന്ത്രി കെ മുരളീധരൻ. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും താനും ആലോചിച്ചാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. സമിതിയിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെക്കുറിച്ച് ആവശ്യമെങ്കിൽ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും ഇരുവരെയും തമ്മിൽ ഭിന്നിപ്പിക്കാൻ ആരും ശ്രമിക്കേണ്ടെന്നും കെ മുരളീധരൻ പ്രതികരിച്ചു. എല്ലാ കാര്യങ്ങളിലും കൂടിയാലോചിച്ചാണ് തീരുമാനമെടുക്കുന്നതെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ വ്യക്തത […]
Read more

ഒടുവില്‍ കൈവിട്ട് സര്‍ക്കാര്‍; ടോം ജോസഫിന്‌റെ കെഎഎസ്ഇ അംഗത്വം റദ്ദാക്കി

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം എം. ജോസഫിന് കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ നൽകിയ ഡയറക്ടർ പദവി സർക്കാർ റദ്ദാക്കി. ടോമിന്റെ ക്രിമിനൽ പശ്ചാത്തലവും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർക്ക് ജെയിൻ യൂണിവേഴ്സിറ്റി നൽകിയ ഹോണററി പദവികളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുകൊണ്ടുവന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി. ദേശീയ നൈപുണ്യ സമിതി മുൻ അധ്യക്ഷൻ ദിലീപ് ചെനോയിയെ പകരം ഡയറക്ടറായി നിയമിക്കും. ടോം ജോസഫ് കെഎഎസ്ഇ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജി സമർപ്പിച്ചിരുന്നു. എന്നാൽ രാജി ലഭിച്ചെങ്കിലും അത് […]
Read more

ബേക്കറികളിൽ വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന; എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികൾ വഴി വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ നടപടിയിൽ അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു. മന്ത്രിയുടെ അറിവോ കൂടിയാലോചനയോ ഇല്ലാതെയാണ് വിൽപ്പനയ്ക്ക് അനുമതി നൽകിയതെന്നാണ് വിവരം. സംഭവത്തിൽ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനോട് മന്ത്രി വിശദമായ റിപ്പോർട്ട് തേടി. ചാലക്കുടിയിലെ ഒരു ബേക്കറിയിൽ ഹോർട്ടി വൈൻ വിൽപ്പന ആരംഭിച്ചതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. മാധ്യമവാർത്തകളിലൂടെയാണ് വിൽപ്പനയെക്കുറിച്ച് അറിഞ്ഞതെന്ന് മന്ത്രി എം. ലിജു പറഞ്ഞു. വിവരം ലഭിച്ചയുടൻ എക്സൈസ് കമ്മീഷണറോട് […]
Read more

സ്ത്രീകളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും മുൻഗണന; പുതിയ വനിതാ നയം പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകി പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സമഗ്ര നയം തയ്യാറാക്കും. അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ നയം പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013, സ്ത്രീകളുടെ മാനസികാരോഗ്യം’ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. […]
Read more

പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കാൻ വീണ്ടും സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകൾ സ്വകാര്യ ബസ് മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിശോധിച്ച് ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗം സുരേഷ് ബാബുവാണ് സമിതി ചെയർമാൻ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, നാറ്റ്പാക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ.ജെ. എന്നിവർ അംഗങ്ങളാണ്. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി.വി.എം. ഷെരീഫാണ് സമിതി […]
Read more

ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് മെസ് ഗ്രാന്റ് വർധിപ്പിച്ചു

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ച് ആഭ്യന്തര വകുപ്പ്. ഒരു ഉദ്യോഗസ്ഥന്റെ ഭക്ഷണച്ചെലവിനായി പ്രതിദിനം അനുവദിക്കുന്ന തുക 79 രൂപയിൽനിന്ന് 90 രൂപയായാണ് ഉയർത്തിയത്. ഈ സീസണിലേക്ക് ആകെ 3.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ, മണിയാർ, എരുമേലി എന്നിവിടങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് മെസ് സൗകര്യം ലഭിക്കുക. 2011ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് മണ്ഡലകാലത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി ശബരിമലയിലും പരിസരങ്ങളിലും മെസ് സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix