Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: keralagovernment

ശബരിമല ഓണസദ്യ വിവാദം; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല തിരുവോണ സദ്യ വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ നിലപാടിനെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തിരുവോണ സദ്യ നൽകിയതിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മന്ത്രിക്ക് ലഭിച്ച വിവരം ശരിയാകണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും കെ. ജയകുമാർ പ്രതികരിച്ചു. മെസ്സിൽ ഒരുക്കിയ സദ്യ ഏകദേശം 3000 ഭക്തർ കഴിച്ചെന്നും സദ്യയ്ക്കായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സദ്യയുമായി ബന്ധപ്പെട്ട് അനാവശ്യമായ ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ബോർഡ് […]
Read more

കശുവണ്ടി അഴിമതി കേസ്; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

കൊച്ചി: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ പകർപ്പ് പ്രതിക്ക് നൽകിയ സംഭവത്തിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ‘രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിക്കുന്നത്’ എന്നായിരുന്നു കോടതിയുടെ പരാമർശം. പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയായ ആർ. ചന്ദ്രശേഖരന് അന്നുതന്നെ കൈമാറിയതിനെ കോടതി ചോദ്യം ചെയ്തു. പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് പ്രതിക്ക് നൽകണമെന്ന് എവിടെയാണ് നിർദേശിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു. സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. വാർത്താസമ്മേളനം നടത്തുന്നതിനായി പ്രതിക്ക് ആദ്യം […]
Read more

എം ആര്‍ അജിത് കുമാറിനുൾപ്പെടെ സ്റ്റേഷന്‍ ചുമതല; വിവാദ പട്ടിക പിന്‍വലിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് സ്റ്റേഷനുകളുടെ ചുമതല നൽകിയ വിവാദ ഉത്തരവ് ഡിജിപി പിൻവലിച്ചു. സസ്പെൻഷനിലുള്ള എം.ആർ. അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ഉത്തരവ് വിവാദമായത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ മാതൃകാ സ്റ്റേഷനുകളാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഡിജിപി മുതൽ എസ്പി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിവിധ സ്റ്റേഷനുകളുടെ ചുമതലക്കാരായി നിയോഗിച്ച് ഉത്തരവിറക്കിയത്. ഇതിൽ സസ്പെൻഷനിലുള്ള എം.ആർ. അജിത് കുമാറിന് വർക്കല പൊലീസ് സ്റ്റേഷന്റെ ചുമതലയാണ് നൽകിയത്. മാസങ്ങൾക്കകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടേഷനിൽ […]
Read more

‘സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ’; കാന്തപുരത്തിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് മന്ത്രി കെ.എ. തുളസി

പാലക്കാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി മന്ത്രി കെ.എ. തുളസി. എല്ലാവരെയും ചേർത്തുപിടിക്കുന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഒന്നിനെ മറ്റൊന്നിൽനിന്ന് മാറ്റിനിർത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളെയും പെൺകുട്ടികളെയും പൊതുധാരയിലേക്ക് കൊണ്ടുവരിക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് തുളസി പറഞ്ഞു. സ്ത്രീകൾക്കായി പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാന്തപുരത്തിന്റെ പ്രസ്താവന തള്ളിക്കളയേണ്ടതല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തന്റെ അഭിപ്രായം വ്യക്തമാക്കിയതാണെന്നായിരുന്നു […]
Read more

‘പാട്ടും പാടും, ദണ്ഡയും ചുഴറ്റും’; വന്ദേമാതരം വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച നടപടിയെ വിമർശിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ തുടർന്നാണ് വിമർശനം. ‘പ്രോട്ടോക്കോൾ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ സർക്കാർ പാട്ടും പാടും, ദണ്ഡയും ചുഴറ്റും, ഷൂ പോളീഷും ചെയ്യും’ എന്നായിരുന്നു വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് സർക്കാർ വിശദീകരണം. സംഭവത്തിൽ വിമർശനവുമായി അഡ്വ. വി. ജോയ് […]
Read more

വന്ദേമാതരം; പ്രോട്ടോക്കോൾ പ്രകാരമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം ആലപിക്കുന്നതിനെ ന്യായീകരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടെന്നും അതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രോട്ടോക്കോൾ പ്രകാരമുള്ള കാര്യങ്ങളാണ് ചടങ്ങിൽ നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഉദ്ഘാടന വേദിയിലെ റിഹേഴ്സലിൽ വന്ദേമാതരം പൂർണമായും […]
Read more

മുഴുവന്‍ പാടി; ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ ദേശീയഗാനമായ ‘വന്ദേമാതരം’ പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണ് ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചതെന്നാണ് സർക്കാർ വിശദീകരണം. മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, കെ.എ. തുളസി, സി.പി. ജോൺ, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോർപറേഷൻ മേയർ തുടങ്ങിയവർ ചടങ്ങിൽ വേദിയിലുണ്ടായിരുന്നു. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടെന്നും […]
Read more

കേരളം എന്ന് പേര് മാറ്റാന്‍ പാഴ്‌ചെലവ് വേണ്ട; സര്‍ക്കുലര്‍ ഇറക്കി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക മലയാളം പേരിൽ ‘കേരള’ എന്നത് ‘കേരളം’ എന്ന് തിരുത്താൻ നിലവിലുള്ള രേഖകളും സാമഗ്രികളും ഉപേക്ഷിച്ച് അധിക ചെലവ് നടത്തേണ്ടതില്ലെന്ന് സർക്കാർ. പേരുമാറ്റവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ സർക്കുലറിലാണ് നിർദേശങ്ങൾ വ്യക്തമാക്കിയത്. നിലവിലുള്ള പേപ്പറുകൾ, ഫയലുകൾ, ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ തുടങ്ങിയവ വെറുതെ നശിപ്പിക്കരുതെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം. നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ ആവശ്യമായിടത്ത് മഷി ഉപയോഗിച്ച് അധിക അക്ഷരം ചേർത്ത് ‘കേരള’ എന്നത് ‘കേരളം’ എന്ന് തിരുത്താം. […]
Read more

‘ഉറപ്പുകളൊന്നും പാലിച്ചില്ല’; സർക്കാരിനെതിരെ മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ ഭാര്യ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബത്തിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഭാര്യ സ്റ്റിജി. അനുനയ ചർച്ചയിൽ മന്ത്രി നൽകിയ ഉറപ്പുകൾ മാത്രമാണ് ലഭിച്ചതെന്നും പിന്നീട് സർക്കാർ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്നും സ്റ്റിജി മാധ്യമങ്ങളോട് പറഞ്ഞു. ഷിജിന്റെ മുപ്പതാം ഓർമ്മദിന ചടങ്ങുകൾ അഞ്ചുതെങ്ങ് പള്ളിയിൽ നടക്കുന്നതിനിടെയായിരുന്നു സ്റ്റിജിയുടെ പ്രതികരണം. ഷിജിനെ കാണാതായി 30 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കുടുംബം മരണാനന്തര ചടങ്ങുകൾ നടത്തിയത്. തനിക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കണമെന്നാണ് സ്റ്റിജിയുടെ ആവശ്യം. “ഇന്ന് […]
Read more

ലൈഫ് ഭവന പദ്ധതി തുടരും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ് പദ്ധതിക്കൊപ്പം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് നിർമിക്കുന്നതിനായി പ്രത്യേക പദ്ധതി സമാന്തരമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി നിയമനങ്ങൾ മുഴുവൻ പരിശോധിക്കുമെന്നും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎസ്ഡിഎസിന് കോളേജ് അനുവദിച്ചിരുന്നെങ്കിലും അത് യാഥാർഥ്യമാക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix