Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: keralagovernment

161 ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം; ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. വിവിധ ജില്ലകളിലും വിഭാഗങ്ങളിലുമായി ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് നേതൃത്വം നൽകിയ ഡിവൈഎസ്.പി എൻ. മുരളീധരനെ കണ്ണൂർ-കാസർകോട് മേഖലയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് (ഇ.ഒ.ഡബ്ല്യു.) മാറ്റി. നിലവിൽ തൃശ്ശൂർ കുന്നംകുളത്തായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. കൊച്ചിയിൽ എംഎൽഎ മുഹമ്മദ് ഷിയാസുമായി തർക്കത്തിലായിരുന്ന ഡിവൈ.എസ്.പി എ.ജെ. തോമസിനും സ്ഥലംമാറ്റം ലഭിച്ചു. കോട്ടയം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ഇദ്ദേഹത്തെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് […]
Read more

രണ്ടര മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 10,400 കോടി രൂപ; കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പ എടുത്തതായി കണക്കുകൾ. മെയ് 26 മുതൽ ജൂലൈ 21 വരെയുള്ള കാലയളവിലാണ് അഞ്ച് തവണയായി സർക്കാർ കടമെടുത്തത്. മെയ് 26ന് 1,800 കോടി രൂപയും ജൂൺ 9ന് 2,800 കോടി രൂപയും വായ്പയെടുത്തു. തുടർന്ന് ജൂൺ 23ന് 1,800 കോടിയും ജൂലൈ 7ന് 1,800 കോടിയും ജൂലൈ 21ന് 2,200 കോടിയും കടമെടുത്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിസംബർ വരെ കേരളത്തിന് കടമെടുക്കാൻ […]
Read more

എസ്എന്‍ ഓപ്പണ്‍ സര്‍വകലാശാല സ്വന്തം കെട്ടിടത്തിലേക്ക്; 90 കോടി രൂപ അനുവദിച്ചു

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. സർവകലാശാലയ്ക്കായി അത്യാധുനിക അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമിക്കുന്നതിന് 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്കായി 16,864 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നാലുനില സമുച്ചയമാണ് നിർമിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ഫയർ സേഫ്റ്റി, ജലവിതരണ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ പദ്ധതിയിൽ […]
Read more

‘റാ​ഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും’, സിദ്ധാർത്ഥന്റെ പേരിൽ ആപ്; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റാഗിംഗ് തടയുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് സർക്കാർ അറിയിച്ചു. റാഗിംഗിനെതിരെ പരാതികൾ വേഗത്തിൽ സ്വീകരിക്കാനും നടപടികൾ ഉറപ്പാക്കാനുമായി റാഗിംഗിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കുമെന്നും അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികൾക്ക് ആപ്പ് വഴി നേരിട്ട് പരാതി നൽകാൻ സൗകര്യമൊരുക്കുമെന്നും ലഭിക്കുന്ന പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമവും പരാതിനൽകൽ […]
Read more

പ്രഖ്യാപനങ്ങൾ പ്രവർത്തികമാക്കാതെ വി ഡി സതീശൻ സർക്കാർ

അധികാരത്തിലേറിയത് മുതൽ യുഡിഎഫ് മോഹനസുന്ദര വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നൽകുന്നത് നാം കണ്ടിരുന്നു. അതിൽ ചിലതൊക്കെ പ്രാബല്യത്തിലായെങ്കിലും നിരവധി വിമർശനങ്ങളും പോരും നേരിടേണ്ടി വന്നിരുന്നു എന്നതാണ് വസ്തുത. എന്നാൽ ഒന്നിന് പുറകെ ഒന്നായി നിരവധി വിമര്ശനങ്ങളാണ് വി ഡി സതീശൻ സർക്കാരിന് ഇപ്പോഴും നേരിടേണ്ടി വരുന്നത്. ഇന്നലെ മുതൽ കേരളം ചൂടുപിടിച്ച ഒരു ചർച്ചയായിലായിരുന്നു. അത് മറ്റൊന്നുമല്ല, കപ്പൽ നിർമാണ ശാല നിർമ്മിക്കാൻ ടാറ്റായുമായി പദ്ധതിയിട്ടു എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെയായിരുന്നു അത്. കേരളത്തിൽ കപ്പൽ നിർമ്മാണ സംരംഭം […]
Read more

വിഴിഞ്ഞം തുറമുഖ ചുമതല മാറ്റം; ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായിരുന്ന ദിവ്യ എസ് അയ്യർ അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് സ്ഥലംമാറ്റമുണ്ടായതെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അധികാരമാറ്റത്തിന് പിന്നാലെ ദിവ്യ എസ് അയ്യരെ മാറ്റിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. “ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയത്. ഒരുപാട് നാളായി അവിടെ ഉണ്ടായിരുന്ന നിരവധി […]
Read more

പിഎസ്‌സി പരീക്ഷാക്രമക്കേട്; അന്വേഷണം നടത്താൻ സര്‍ക്കാര്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്താൻ സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് വിഷയം ചർച്ചയായത്. പരീക്ഷാ ക്രമക്കേട് അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെയാണ് പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ ഉയർന്ന ശമ്പളമുള്ള തസ്തികകളിലേക്കാണ് പരീക്ഷ നടന്നത്. […]
Read more

ഭരണപരാജയം മറച്ചുവെക്കാൻ ജനകീയ യാത്ര; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

കോട്ടയം: സംസ്ഥാനം നേരിടുന്ന അതീവ ഗൗരവകരമായ ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സർക്കാർ, അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ അഭ്യാസമാണ് നടത്തുന്നതെന്ന് വിമർശനം. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് കാലമേറെയായിട്ടും അത് പുറത്തുവിടാനോ അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എയിഡഡ് സ്കൂൾ അധ്യാപകർ നേരിടുന്ന നിയമന കുരുക്കുകളും ശമ്പള പ്രതിസന്ധിയും പരിഹരിക്കാൻ കഴിയാത്തതും, റബ്ബർ കർഷകർക്ക് വാഗ്ദാനം ചെയ്ത താങ്ങുവില യാഥാർത്ഥ്യമാക്കാൻ സാധിക്കാത്തതും സർക്കാരിന്റെ വലിയ […]
Read more

ക്ഷേമപെൻഷൻ തട്ടിപ്പ്:കൂടുതല്‍ നടപടിയുമായി സർക്കാർ

ക്ഷേമപെൻഷൻ തട്ടിപ്പില്‍ കൂടുതൽ നടപടിയുമായി സർക്കാർ . സർവ്വേ വകുപ്പില്‍ നിന്ന് 38 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ സസ്പെൻഡ് ചെയ്തത് .ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. ഈ ലിസ്റ്റില്‍ 5000 മുതല്‍ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്‌. വിവിധ വകുപ്പുകളിലായി 1458 ജീവനക്കാരാണ് പെൻഷൻ വാങ്ങിയതെന്ന് ധനവകുപ്പ്‌ നേരത്തെ കണ്ടെത്തിയതാണ്.സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix