Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: keralagovernment

പ്രവാസി ക്ഷേമനിധി പെൻഷൻ; 32 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 32 കോടി രൂപ അനുവദിച്ചു. തുക ലഭ്യമായതോടെ ഓണത്തിന് മുന്നോടിയായി അർഹരായ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പെൻഷൻ തുക എത്തുമെന്ന് അധികൃതർ അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണം മുടങ്ങാൻ കാരണമായതെന്നാണ് സർക്കാർ വിശദീകരണം. പ്രവാസികളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത മുൻനിർത്തിയാണ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആദ്യഘട്ട തുക […]
Read more

കൊച്ചി മെട്രോയുടെ പേര് മാറ്റം; കേന്ദ്ര നിർദേശമെന്ന് കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കാനുള്ള ശുപാർശ കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെഎംആർഎൽ. ഒരു സംസ്ഥാനത്ത് ഒന്നിലധികം മെട്രോ പദ്ധതികൾ നടപ്പാക്കുന്ന സാഹചര്യത്തിൽ കമ്പനിക്ക് സംസ്ഥാനത്തിന്റെ പേര് നൽകണമെന്നതാണ് കേന്ദ്ര നിർദേശമെന്നാണ് കെഎംആർഎൽ വ്യക്തമാക്കുന്നത്. നിലവിൽ കൊച്ചി മെട്രോ എന്ന പേര് മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്റെ പൂർണ സമ്മതത്തോടെയേ പേരുമാറ്റം നടപ്പാക്കുകയുള്ളൂവെന്നും കെഎംആർഎൽ അറിയിച്ചു. പേരുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തെറ്റിദ്ധാരണയുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി. കൊച്ചി […]
Read more

ഒടുവില്‍ മുഖ്യമന്ത്രി വഴങ്ങി; മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രൻ

തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കുന്നത്. മന്ത്രി നേരത്തെ നിർദ്ദേശിച്ച ശരത് ചന്ദ്രനെ തന്നെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്. ശരത് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചതായാണ് വിവരം. ഉത്തരവ് ഉടൻ പുറത്തിറങ്ങും. സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രൻ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തന്നെ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യം മന്ത്രി […]
Read more

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു; വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മൂന്ന് മാസത്തെ പെൻഷൻ തുകയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നതെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. അങ്കണവാടി പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽനിന്നാണ് ആദ്യഘട്ട പെൻഷൻ വിതരണം ചെയ്യുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ ഉണ്ടായ കുടിശ്ശിക ഉൾപ്പെടെയുള്ള തുക വിരമിച്ച ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ എത്തും. ഓണത്തിന് […]
Read more

എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല; ആവശ്യം തള്ളി സര്‍ക്കാര്‍

കൊച്ചി: മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നതടക്കമുള്ള പരാതികളിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണമില്ല. അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകി. എന്നാൽ അന്വേഷണം ആവശ്യമില്ലെന്ന് ഇപ്പോൾ അറിയിച്ചാൽ പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം നടത്തുകയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ എന്തുകൊണ്ട് ഉറച്ച തീരുമാനം എടുക്കുന്നില്ലെന്നും കോടതി ചോദ്യം ചെയ്തു. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിക്കെതിരെ ഹൈക്കോടതി […]
Read more

പൊലീസുകാർക്ക് ‘ഓണസമ്മാനം’; ഓണം ഡ്യൂട്ടി ചെയ്യുന്നവരുടെ അലവന്‍സ് ഇരട്ടിയാക്കി

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കുള്ള അലവൻസ് ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. നിലവിലുണ്ടായിരുന്ന 500 രൂപയുടെ അലവൻസാണ് ഒറ്റയടിക്ക് 1,000 രൂപയായി ഉയർത്തിയത്. ഓണദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കാണ് പുതുക്കിയ അലവൻസ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. അതേസമയം, ഓണം പ്രമാണിച്ച് ബെവ്‌കോ ജീവനക്കാർക്കുള്ള ബോണസ് തുകയും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികമാണ് ഇത്തവണ നൽകുക. പരമാവധി ബോണസ് തുക 1.05 ലക്ഷം രൂപയായി ഉയർത്തി. ജീവനക്കാർക്ക് 50,000 രൂപ വരെ ബോണസ് […]
Read more

കടക്കെണിയിൽ കേരളം; ഓണച്ചെലവിനും കടമെടുത്ത് യുഡിഎഫ് സർക്കാർ

ഒറ്റ രൂപ പോലും കടമെടുക്കാതെ പുതിയ പുതിയ വരുമാന മാർ​ഗങ്ങൾ കണ്ടെത്തി കേരളത്തെ ഒരു സ്വർ​ഗമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് വിഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ പുതിയ വരുമാന മാർ​ഗങ്ങളൊന്നും കണ്ടെത്തിയില്ല എന്ന് മാത്രമല്ല, കോടികൾ കടമെടുത്ത് ഇതിനോടകം തന്നെ കടക്കെണിയിൽ മുങ്ങി നിൽക്കുന്ന സംസ്ഥാനത്തെ വീണ്ടും കുഴിയിലേക്ക് തള്ളിയിടുന്ന സ്ഥിതിയിലാണ് എത്തിനിൽക്കുന്നത്. ഓണക്കാലത്തെ ചെലവുകൾ നിറവേറ്റാൻ 2200 കോടി രൂപ കൂടി കടമെടുക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം […]
Read more

അടിമാലി മണ്ണിടിച്ചിൽ ദുരന്തം; ബാധിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ 14 കുടുംബങ്ങൾക്ക് കൂടി സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം അനുവദിക്കും. നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടാതെ പോയതിനെ തുടർന്ന് ദുരന്തബാധിതർ ഒരുമാസത്തോളമായി സമരത്തിലായിരുന്നു. ഓണത്തിന് മുമ്പ് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന സർക്കാർ ഉറപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ഒമ്പത് വീടുകൾ പൂർണമായി തകർന്നിരുന്നു. ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി […]
Read more

ഓണക്കാലത്തെ ചെലവ്; 2200 കോടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകൾക്കായി സംസ്ഥാന സർക്കാർ 2200 കോടി രൂപ കൂടി കടമെടുക്കും. ശമ്പളം, പെൻഷൻ, ക്ഷേമ ആനുകൂല്യങ്ങൾ, ബോണസ്, ഉത്സവബത്ത എന്നിവയ്ക്കായി ഏകദേശം 10,000 കോടി രൂപയാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ കടമെടുപ്പ് കൂടി വരുന്നതോടെ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ കടം 14,400 കോടി രൂപയായി ഉയരും. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 23,000 കോടി രൂപ കടമെടുക്കുന്നതിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 2200 […]
Read more

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ; അഡ്വാൻസ് 20,000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്കും 2025-26 സാമ്പത്തിക വർഷത്തെ ഓണം ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അർഹരായ ജീവനക്കാർക്ക് 4,500 രൂപ ബോണസായി ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്ത നൽകും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപ പ്രത്യേക ഉത്സവബത്ത ലഭിക്കും. തുക ഓഗസ്റ്റ് 17 മുതൽ വിതരണം ചെയ്യും. ഏക അധ്യാപക വിദ്യാലയങ്ങളിലെയും പെരിപറ്ററ്റിക് വിദ്യാലയങ്ങളിലെയും അധ്യാപകർ, ആയമാർ, സ്കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix