Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kochi

കൊച്ചിയില്‍ 19-കാരിക്ക് ക്രൂരപീഡനം; അന്വേഷണം ആണ്‍സുഹ്യത്തിലേക്ക്

കൊച്ചി: എറണാകുളത്ത് 19 കാരിയെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആണ്‍സുഹൃത്തിനെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
Read more

ആംഫിയും ഇന്തോനേഷ്യന്‍ മ്യൂച്വല്‍ ഫണ്ട് അസോസ്സിയേഷനും ധാരണാ പത്രം ഒപ്പു വെച്ചു

കൊച്ചി: സാമ്പത്തിക, ധനകാര്യ മേഖലകളിലെ മികച്ച രീതികള്‍ക്കായി സഹകരിക്കുന്നതിന് അസോസ്സിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയും (ആംഫി) സോസിയസി മാനേജര്‍ ഇന്‍വെസ്റ്റസി ഇന്തോനേഷ്യയും (എഎംഐഐ) ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ഇരു രാജ്യങ്ങളിലേയും മ്യൂച്വല്‍ ഫണ്ട് മേഖലയെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്ന നീക്കങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും ഈ ധാരണാ പത്രം വഴി തുറക്കും. ഇന്തോനേഷ്യന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനൊപ്പം എത്തിയ ഇന്തോനേഷ്യയിലെ 12 മ്യൂച്വല്‍ ഫണ്ട് സിഇഒമാരും ധാരണാ പത്രം ഒപ്പു വെക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. ഈ […]
Read more

ലുലുവിൽ വൻ തൊഴിൽ അവസരങ്ങൾ! എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം

കൊച്ചി: ലുലു ഗ്രൂപ്പിന്റെ കൊച്ചി, കോഴിക്കോട് ഹൈപ്പർ മാർക്കറ്റുകളിൽ വൻ തൊഴിൽ അവസരങ്ങൾ. ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 3 മണിവരെ കോഴിക്കോട് മാങ്കാവ് ലുലു മാളിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. വിവിധ തസ്തികകൾ കോമി/സിഡിപി/ഡിസിഡിപി: സൗത്ത്/നോർത്ത് ഇന്ത്യൻ, കോണ്ടിനന്റൽ, ചൈനീസ്, അറബിക്, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ്മ മേക്കർ, സാൻഡ്വിച്ച് മേക്കർ, പിസ മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, സാലഡ് മേക്കർ, ഗ്രിൽ മേക്കർ, ട്രഡീഷണൽ സ്നാക്സ് മേക്കർ, […]
Read more

വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ നഷ്ടപരിഹാരം രൂപതയ്ക്കില്ല; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ ഇൻഷുറൻസ് തുകയ്ക്ക് അവകാശമുന്നയിക്കാൻ നിയമപരമായി രൂപതനേതൃത്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തിൽ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിയൻ പ്രൊവിൻഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എം എ സി ടി കോടതി ഉത്തരവ് റദ്ദാക്കി. 2013 ഏപ്രിൽ 16-നാണ് ഫാ. ടോം കളത്തിൽ വാഹനാപകടത്തിൽ മരിക്കുന്നത്. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കിൽ യാത്രചെയ്യവേ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്. തുടർന്ന് അപകടത്തിന്റെ നഷ്ടപരിഹാരത്തിനായി പ്രൊവിൻഷ്യാൽ […]
Read more

ആദ്യ ദിനം തന്നെ 1.18 ലക്ഷം രൂപ കളക്ഷൻ നേടി മെട്രോ ബസ്

കൊച്ചി: കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സർവ്വീസിന് വലിയ പ്രതികരണം ലഭിച്ചു, ആദ്യ ദിവസത്തില്‍ തന്നെ 1.18 ലക്ഷം രൂപയുടെ കളക്ഷൻ നേടി. ആലുവ-എയർപോർട്ട്, കളമശേരി-മെഡിക്കൽ കോളേജ്, കളമശേരി-കുസാറ്റ് എന്നീ റൂട്ടുകളിലാണ് ഇന്നലെ ബസുകൾ സർവ്വീസ് നടത്തിയിരുന്നത്. എയർപോർട്ട് റൂട്ടിൽ നാലും കളമശേരി റൂട്ടിൽ രണ്ടും ബസുകൾ സർവ്വീസ് നടത്തുകയും 1855 പേരാണ് ഈ ദിവസം യാത്ര ചെയ്യുകയും ചെയ്തത്. എയർപോർട്ട് റൂട്ടിൽ 1345 യാത്രക്കാരും കളമശേരി റൂട്ടിൽ 510 പേരും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. എയർപോർട്ട് റൂട്ടിൽ […]
Read more

വിജയം പ്രതീക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ്; എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. അവസാന നാല് കളിയിൽ മൂന്നിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷയിലാണ്. മികച്ച ഫോം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. ഹെസൂസ് ഹിമിനെ പത്തും നോവ സദൂയി ഏഴും ക്വാമി പെപ്ര നാല് തവണയും ലക്ഷ്യം കണ്ടു. എന്നാൽ മധ്യനിരയിലെയും പ്രതിരോധനിലയിലെയും പ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. വ്യക്തി പിഴവുകൾ ആവർത്തിക്കുന്നു. ഇതെല്ലാം മറികടന്ന് നോർത്ത് ഈസ്റ്റ് […]
Read more

ലഹരി മരുന്നുമായി ദന്തഡോക്ടർ പിടിയിൽ

കൊച്ചി: ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയിൽ. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈൽ ആശുപത്രിയിലെ രഞ്ജു ആന്റണിയാണ് പിടിയിലായത്. പേട്ടയിലെ ഫ്ലാറ്റിൽ നിന്ന് ഹിൽ പാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്.ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ് രഞ്ജു ആന്റണി. ഇയാളിൽ നിന്ന് 2 ഗ്രാം എംഡിഎംഎ, 18 ഗ്രാം എൽ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
Read more

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.
Read more

സ്ത്രീകള്‍ക്ക് ജോലി ചെയ്യാൻ മികച്ച നഗരം ബെംഗളൂരു; തൊട്ടുപിന്നിൽ ചെന്നൈ

സ്ത്രീകൾക്ക് ജോലി ചെയ്യാൻ രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ നഗരമെന്ന നിലയില്‍ ചെന്നൈ രണ്ടാമതാണ്. തമിഴ്നാട്ടില്‍ നിന്നുള്ള എട്ട് നഗരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയില്‍ തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ് എന്നിവ ഒന്നാം സ്ഥാനത്തും ബെംഗളൂരു, കൊച്ചി, ഗുരുഗ്രാം എന്നിവ സുരക്ഷിതത്വത്തില്‍ താരതമ്യേന പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. അവതാര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മികച്ച നഗരങ്ങള്‍ 2024 റിപ്പോര്‍ട്ട് പ്രകാരം, ദക്ഷിണേന്ത്യ ഏറ്റവും ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ആയ മേഖലയായി […]
Read more

ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി കുസാറ്റ്

കൊച്ചി: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചയ്ക്കായി രൂപീകരിക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (കുസാറ്റ്) നടക്കും. ജനുവരി 14ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ജനുവരി 14,15 തീയതികളിലാണ് കോണ്‍ക്ലേവ് നടക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേയ്ക്ക് ഉയര്‍ത്താനാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുമായി ചേര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ക്ലേവുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix