Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi

നൈസര്‍ഗികതയുടെ സൗന്ദര്യവും ആതിഥേയത്വത്തിന്‍റെ ചാരുതയും ഒത്തുചേരുന്ന ക്ലബ് മഹീന്ദ്ര ലെയ്ക് വ്യൂ മൂന്നാര്‍

കൊച്ചി:കോടമഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മൂന്നാറിന്‍റെ മാസ്മരികതയും ഹരിത നിബഡമായ പശ്ചാത്തലവും ചേര്‍ന്ന് ക്ലബ് മഹീന്ദ്ര ലെയ്ക് വ്യൂ മൂന്നാറിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുകയാണ്.ഇന്തോ-ബ്രിട്ടീഷ് വാസ്തുശില്‍പവും പ്രകൃതിരമണീയ ചുറ്റുപാടുകളുമായുള്ള ആഡംബര കോട്ടേജുകള്‍ മുതല്‍ വിശാലമായ അപാര്‍ട്ട്മെന്‍റുകള്‍ വരെയുള്ള 171 മുറികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തേയിലത്തോട്ടങ്ങളിലേക്കുള്ള യാത്രകളും ഗ്രാമങ്ങളിലേക്കുള്ള നടത്തവും അണക്കെട്ടു സന്ദര്‍ശനവും വനസൗന്ദര്യം ആസ്വദിക്കലുമെല്ലാമായി ഒരിക്കലും മടുപ്പു തോന്നാത്ത ഉല്ലാസമാണു സഞ്ചാരികളെ കാത്തിരിക്കുന്നത്. അതിഥികള്‍ക്കായി മൂന്നു മികച്ച റസ്റ്റോറന്‍റുകളാണുള്ളത്.ടീ റൂം തേയിലത്തോട്ടങ്ങളുടെ പശ്ചാത്തലത്തില്‍ രുചികരമായ ഊണ് അടക്കമുള്ളവ […]
Read more

ഓപസ് പ്രൈം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ച് ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ്

കൊച്ചി:ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍ ഗുഡ്സ് (എഫ്എംഇജി) കമ്പനികളിലൊന്നായ ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ് ഓപസ് പ്രൈം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ചു. ഈ പുതിയ സൂപ്പര്‍ ഡെക്കറേറ്റീവ് സീലിംഗ് ഫാന്‍ ആധുനികതക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം 28 വാട്ട് ബിഎല്‍ഡിസി കോപ്പര്‍ മോട്ടോര്‍ മികച്ച പ്രകടനവും ഉറപ്പാക്കുന്നു. ഓപസ് പ്രൈം ബിഎല്‍ഡിസി ഫാനിലെ ബിഎല്‍ഡിസി സാങ്കേതികവിദ്യ സാധാരണ ഫാനുകളേക്കാള്‍ 40 ശതമാനം കൂടുതല്‍ മികച്ച പ്രകടനം ഉറപ്പാക്കുന്നു. ഇതിന്‍റെ മികച്ച മോട്ടോര്‍ രൂപകല്‍പന കുറഞ്ഞ വോള്‍ട്ടേജില്‍ പോലും കൂടുതല്‍ കാറ്റ് നല്‍കുന്നു. ആന്‍റി-ഡസ്റ്റ് […]
Read more

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും

കൊച്ചി: കൊച്ചി കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് […]
Read more

ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ

ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ.ഇന്‍ഫോപാര്‍ക്ക് വരെയുള്ള അടുത്തഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഭൂപടത്തില്‍ ഇടംപിടിച്ചത്.ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു ആദ്യ സര്‍വീസ്. കഴിഞ്ഞവര്‍ഷം തൃപ്പൂണിത്തുറ വരെ നീട്ടി.28.4 കിലോമീറ്റര്‍ പാതയും 25 സ്റ്റേഷനുകളുമുണ്ട് നിലവില്‍.ഏഴാംപിറന്നാള്‍ ആഘോഷമാക്കാന്‍ വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മാണക്കരാറും നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎംആര്‍എല്‍. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിനോട് അടുത്തു.അടുത്ത ഘട്ടത്തിനായുള്ള സ്റ്റേഷനുകള്‍ക്ക് സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു.1957.05 കോടി രൂപയാണ് […]
Read more

20 ലക്ഷവും കടന്ന് ജലമെട്രോ

ഇരുപതുലക്ഷം യാത്രികരുമായി ഒന്നാംപിറന്നാൾ ആഘോഷിച്ച ജലമെട്രോ കൂടുതൽ ടെർമിനലുകളിലേക്ക് സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.കൊച്ചി കപ്പൽശാലയിൽ നിന്ന് കൂടുതൽ ബോട്ടുകൾ നിർമിച്ച് കൈമാറുന്നമുറയ്ക്ക് കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളിലേക്കും ബോട്ടുകളെത്തും. എല്ലായിടത്തും ടെർമിനലുകൾ നിർമാണഘട്ടത്തിലാണ്.ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസാണ് ഒടുവിൽ ആരംഭിച്ചത്.മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്ക് രണ്ടു റൂട്ടും തൊട്ടുമുമ്പ് ആരംഭിച്ചിരുന്നു.14 ബോട്ടുകളാണ് സർവീസിനുള്ളത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജലമെട്രോയുടെ ഒന്നാംഘട്ടമാണ് നടപ്പാക്കിവരുന്നത്.പദ്ധതി പൂർത്തിയാകുമ്പോൾ 76 കിലോമീറ്റർ ജലപാതയിൽ പത്തു ദ്വീപുകളിലെ […]
Read more

കൊച്ചി വിമാനത്താവളത്തിലൂടെ ഇനി മരുന്നും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനമിറക്കി. 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടെ, ഈ അനുമതി ലഭിക്കുന്ന 11 വിമാനത്താവളങ്ങളിലൊന്നായി മാറി സിയാൽ. ജീവൻരക്ഷാ മരുന്നുകളും മറ്റും ചെറിയ അളവിൽ, പ്രത്യേക അനുമതി ലഭ്യമാക്കിയാണ് ഇതുവരെ കൊച്ചിയിലേക്ക് എത്തിച്ചിരുന്നത്. ഇനി മുതൽ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചി വഴി മരുന്നുകളും സൗന്ദര്യവർധകവസ്തുക്കളും ഇറക്കുമതി ചെയ്യാനാകും. വിദേശത്ത് […]
Read more

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍

കൊച്ചി:137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ബ്രാന്‍ഡിന്‍റെ സാന്നിധ്യം പ്രബലമാക്കുകയും രാജ്യമെമ്പാടുമുള്ള ജനങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ നാഴികക്കല്ലാണ് ഈ സഹകരണം. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് കമ്പനി തുടങ്ങിയവ അടക്കം ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളുടെ പ്രമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷകള്‍ […]
Read more

വിവിധ പദ്ധതികളിലൂടെ 7.8 ദശലക്ഷത്തിലധികം പേര്‍ക്ക് സഹായമേകി ആമസോണ്‍

കൊച്ചി:വിവിധ സംരംഭങ്ങളിലൂടെ സമൂഹങ്ങളെ ശാക്തീകരിക്കുന്നതില്‍ വലിയ മുന്നേറ്റം തുടര്‍ന്ന് ആമസോണ്‍. നൈപുണ്യ വികസനം, വിദ്യാഭ്യാസം, ദുരിതാശ്വാസ സഹായം, സാമൂഹ്യ ശാക്തീകരണം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന ആമസോണ്‍ ഇതിനകം രാജ്യവ്യാപകമായി 7.8 ദശലക്ഷത്തിലധികം ആളുകളില്‍ ഗുണപരമായ മാറ്റമുണ്ടാക്കുകയും ചെയ്തു. ഇരുപതിലേറെ ഫലപ്രദമായ പ്രോഗ്രാമുകളും, 170ലേറെ പദ്ധതികളും രാജ്യത്താകെ നടപ്പിലാക്കാന്‍ 160ലേറെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ആമസോണ്‍ ഇന്ത്യ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. താഴേക്കിടയിലുള്ള ജനവിഭാഗങ്ങള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും നല്കുന്നതിലാണ് ആമസോണ്‍ ശ്രദ്ധ […]
Read more

കൊച്ചിയിൽ വയോധികയുടെ വീട്ടിലെ കിണറ്റിൽ മൃതദേഹം

കൊച്ചി: കടവന്ത്രയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശ് മനീഷ് കുമാർ ഐസ്‌വാളാണ് മരിച്ചത്. കടവന്ത്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. മനീഷ് കുമാർ താമസിച്ചിരുന്നത് ഇതിനു സമീപത്താണ്. ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Read more

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരനെ കുറ്റമുക്തനാക്കി

കൊച്ചി: ഇ പി ജയരാജന്‍ വധശ്രമ ഗൂഡാലോചനാ കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റമുക്തനാക്കി. ഗൂഡാലോചനാ കേസില്‍ പ്രതിയാക്കിയതു ശരിവെച്ച തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസില്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് നിലവിലുണ്ടെന്നും പ്രതി ഓരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്തിമവാദം കേള്‍ക്കാനായി കോടതി തീരുമാനിച്ചത്. 1995 ഏപ്രില്‍ […]
Read more
Advertisement
WhiteswanTV Footer