ഒന്നര ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ചുമട്ടുതൊഴിലാളി
കോട്ടയം: മുണ്ടക്കയം ടൗണിൽ നഷ്ടപ്പെട്ട ഏകദേശം 1,50,000 രൂപ വിലമതിക്കുന്ന ഡയമണ്ട് വള സത്യസന്ധനായ ഒരു ചുമട്ടുതൊഴിലാളിയുടെ ഇടപെടലിലൂടെ ഉടമയ്ക്ക് തിരികെ ലഭിച്ചു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥനാണ് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ വിലപിടിപ്പുള്ള വള കളഞ്ഞുകിട്ടിയത്. വള ലഭിച്ച ഉടൻ തന്നെ ഒരു മടിയുമില്ലാതെ അദ്ദേഹം മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും വള കൈമാറുകയും ചെയ്തു. റിയയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബിബിൻ വളയുമായി സ്റ്റേഷനിലെത്തിയത്. തുടർന്ന് എസ്.ഐ. വിപിന്റെ സാന്നിധ്യത്തിൽ […]
Read more