പണമില്ലെങ്കിലും സൗജന്യമായി ഭക്ഷണം കഴിക്കാം
കോഴിക്കോട്: കൈയ്യില്‍ പണമില്ലെന്ന കാരണത്താല്‍ വിശപ്പ് മാറ്റാനാകാതെ ഇനി ബുദ്ധിമുട്ടേണ്ടകാര്യമില്ല. ഈ ഹോട്ടലില്‍ ചെന്നാല്‍ നിങ്ങളുടെ വിശപ്പ് മാറ്റാം.അതും പണമൊന്നും നല്‍കാതെ തന്നെ. പക്ഷേ, ഒരു നിബന്ധന മാത്രം, നിങ്ങള്‍ ലഹരി ഉപയോഗിക്കുന്ന ആളാകരുത്. കോഴിക്കോട് നരിക്കുനി ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ഹോട്ടല്‍ ഉടമയാണ് വയറെരിയുന്നവരുടെ വിശപ്പകറ്റാന്‍ പണം മാനദണ്ഡമല്ലെന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഈ സൗജന്യം ലഭ്യമാകില്ലെന്നും ഉടമ കെ സലീം വ്യക്തമാക്കി. ലഹരി ഉപയോഗിക്കാത്തവരും നിര്‍ധനരുമായവര്‍ക്ക് ഭക്ഷണം സൗജന്യമാണെന്ന് […]
Read more

