സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Latest News

മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്സ് ഒടിടിയിലേക്ക്

തമിഴ്‍ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യാമായി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു മമ്മൂട്ടി നായകനായെത്തിയ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്സ് . ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു നേടിയത്. എന്നാല്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രത്തിന് നിരാശയായിരുന്നു ഫലം. മ്മൂട്ടിയോടൊപ്പം ഗോകുൽ സുരേഷും ചിത്രത്തിൽ വേഷം ഇട്ടിരുന്നു. മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം ഡൊമിനിക് സിനിമയില്‍ സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് . ചിത്രം […]
Read more

പിഎസ് സി ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്നും 3.50 ലക്ഷത്തിലേക്ക്

സംസ്ഥാന പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ ഇടതു സർക്കാർ വരുത്തിയത്ത് 1.6 ലക്ഷം രൂപയുടെ വർധന.നിലവിൽ 2.26 ലക്ഷം ശമ്പളം ലഭിക്കുന്ന പി എസ് സി ചെയര്‍മാന്റെയും , 2.23 ലക്ഷം ശമ്പളം ലഭിക്കുന്ന പി എസ് സി അംഗങ്ങളുടെയും ശമ്പളം ആണ് ഇടതു സർക്കാർ പരിഷ്‌ക്കരിച്ചത്. പി എസ് സി ചെയർമാന്റെ ശമ്പളം ഇനി 3.50 ലക്ഷമായി ഉയരും. പി എസ് സി അംഗങ്ങളുടെ 3.25 ലക്ഷമായി ഉയരും. ചെയര്‍മാന്‍ അടക്കം 20 […]
Read more

മറ്റാർക്കും വേണ്ടിയല്ല കേരളത്തിനുവേണ്ടിയാണ് എഴുതുന്നത്: ശശി തരൂർ

തിരുവനന്തപുരം: ലേഖന വിവാദഥം കത്തി നിൽക്കുമ്പോൾ ലേഖനത്തില്‍ ഉറച്ച് ശശി തരൂര്‍. താൻ എഴുതിയത് കേരളത്തിന് വേണ്ടി മാത്രമാണ് എന്നും മറ്റാർക്കും വേണ്ടിയല്ല എഴുതിയതെന്നും ശശി തരൂർ എംപി. ഏറെ നാളത്തെ ആവശ്യപ്രകാരമാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച നടത്തിയതെന്നും,കൂടിക്കാഴ്ചയില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നും യാതൊരു പ്രശ്‌നവും ഇപ്പോഴില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.രേഖകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയിട്ടുള്ളത്. ”എടുത്ത ഡാറ്റയുടെ ഉറവിടം ഒക്കെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. വേറെ സോഴ്‌സസില്‍ നിന്നും വേറെ ഡാറ്റ ഉണ്ടെങ്കില്‍ അത് കാണാനും […]
Read more

സംസ്ഥാനത്ത് വീണ്ടും കാട്ടാനാക്രമണം: വയോധികനെ കുത്തിക്കൊന്നു

തൃശൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കാട്ടാനാക്രമണം . തൃശ്ശൂരിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു . പീച്ചി താമര വെള്ളച്ചാലിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാൽ ഊര് നിവാസി 58 വയസ്സുള്ള പ്രഭാകരന്റെ ജീവനാണ് കാട്ടാന എടുത്തത്. ഉൾക്കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പ്രഭാകരനെ കാട്ടാന കുത്തികൊല്ലപ്പെടുത്തുകയായിരുന്നു .പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പീച്ചി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമടക്കമുള്ളവരുടെ സംഘം ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.
Read more

ദൗത്യം വിജയം: പരിക്കേറ്റ കൊമ്പനെ എഴുന്നേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റി

അതിരപ്പള്ളി: മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ ചികിത്സിക്കാനുള്ള ദൗത്യം വിജയിച്ചു. മയക്കുവെടി വെച്ച് പിടികൂടിയാൽ അതിജീവിക്കാൻ 30 ശതമാനം മാത്രമെ സാധ്യതയുള്ളൂ എന്നാണ് വനംവകുപ്പ് ഉന്നതല യോഗത്തിൽ ഡോക്ടർമാരുടെ സംഘം വ്യക്തമാക്കിയത്. ഇനി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റുന്നതാണ് അടുത്ത ഘട്ടം. ആനയെ ചികിൽസിക്കാനുള്ള ആനക്കൂടിന്റെ നിര്‍മാണം ഇന്നലെ തന്നെ അഭയാരണ്യത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. മയക്കുവെടി വെച്ചത്തിനു ശേഷം മയങ്ങി വീണ കൊമ്പന്റെ മസ്തകത്തിലെ മുറിവ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി . മയങ്ങി വീണ ആനയെ മണിക്കൂറുകളുടെ […]
Read more

പാതി വില തട്ടിപ്പ്: കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്

പാലക്കാട്:പാതി വില തട്ടിപ്പിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പങ്ക് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തു വിട്ട് കോൺ​ഗ്രസ്. മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി പ്രേംകുമാറിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത രേഖകളാണ് കോൺഗ്രസ് പുറത്തു വിട്ടത്. പാലക്കാട് ചിറ്റൂരിൽ സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് മന്ത്രിയുടെ സ്റ്റാഫിൻ്റെ പേരിലാണ്. പ്രേംകുമാർ മന്ത്രിയുടെ സന്തത സഹചാരിയാണെന്നും കോൺ​ഗ്രസ് പറയുന്നു. മന്ത്രിയുടെ ഓഫീസിനുള്ള പങ്ക് തെളിയിക്കുന്ന രേഖകളാണ് കോൺഗ്രസ് പുറത്തുവിട്ടത്. ചിറ്റോറിലെ സോഷ്യഇക്ണോമിക് എൻവിറോൺമെൻ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് സ്റ്റാഫിൻ്റെ […]
Read more

മുഖ്യമന്ത്രി തന്ന വാക്ക് പാലിച്ചില്ലെന്ന് സിദ്ധാർഥന്‍റെ അമ്മ ഷീബ

വയനാട്: ക്യാംമ്പസിലെ ക്രൂര പീഡനത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാർഥൻ മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. കേരളം ഏറെ ചർച്ച ചെയ്ത മരണത്തിന് ഒരു വർഷം തികയുമ്പോഴും കലാലയ പീഡനങ്ങൾ ഒരു തുടർക്കഥയാകുകയാണ് നമ്മുടെ നാട്ടിൽ. കോട്ടയം ഗവ. നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ സംഘം ചേർന്ന് മറ്റൊരു വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ഒടുവിൽ ചർച്ചകളിൽ നിറയുന്നത്. 2024 ഫെബ്രുവരി 18ന് സിദ്ധാർഥനെന്ന സമർഥനായ വിദ്യാർത്ഥി ജീവിതമവസാനിപ്പിക്കുന്നത്. സംസ്ഥാനമൊട്ടാകെ സിദ്ധാർത്ഥന്റെ […]
Read more

അനുറാം സംവിധാനം ചെയ്യുന്ന’മറുവശം’ 28 ന് തിയേറ്ററിലെത്തും

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മറുവശം’28ന് തിയേറ്ററിൽ റിലീസ് ചെയ്യും. ജയശങ്കർകാരി മുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. മറുവശം പ്രമേയം കൊണ്ട് വളരെ […]
Read more

കഴിഞ്ഞ 10 വർഷത്തിനിടെ വാളയാറിൽ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ

മലയാള മനസ്സിൽ എന്നും ഒരു തീരാനോവായി അവശേഷിക്കുന്ന ഒരു കേസ് ആണ് വാളയാറിൽ സഹോദരിമാരുടെ മരണം. എന്നാൽ ഇതിലും ഞെട്ടിക്കുന്ന വാർത്തയാണ് വാളയാറിൽ നിന്ന് ഇപ്പോൾ വന്നിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ അവിടെ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികളെന്ന് സിബിഐ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഞെട്ടിക്കുന്ന കണക്കുകള്‍ പറയുന്നത്. ഇക്കാലയളവില്‍ 305 പോക്‌സോ കേസുകള്‍ വാളയാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സിബിഐ പറയുന്നു. […]
Read more

ജിതിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം:സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢാലോചന: സി.പി.എം

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിതിന്‍ ഷാജിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. കൊലപാതകത്തിൽ പോലീസ് 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തിന്റെ ഭാഗമാണ് ഈ കൊലപാതകം. ശക്തമായ നടപടികളിലൂടെ ക്രിമിനലുകളെ നിയന്ത്രിക്കണം. സംഘര്‍ഷമുണ്ടാക്കാനല്ല പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് ജിതിന്‍ അവിടെയെത്തിയതെന്ന് ഇതിനകം വ്യക്തമായി. ആയുധങ്ങളുമായി അവിടെയെത്തിയ ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ ആസൂത്രികമായി നടത്തിയ കൊലപാതകമാണിത്. ജിതിന്റെ വയറിനും തുടയിലും അടക്കം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.