സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 720 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ വിപണിവില പ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,780 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,18,240 രൂപയാണ് വില. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,18,960 രൂപയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് വില കുറവാണ്. ജനുവരിയിൽ പവന് 1,31,160 രൂപ എന്ന സർവകാല റെക്കോർഡ് വില രേഖപ്പെടുത്തിയിരുന്നു. […]
Read more

പാക് താരത്തെ ടീമിലെടുത്തു; കാവ്യ മാരനെതിരെ വിമര്‍ശനം

ലണ്ടന്‍: ദി ഹണ്ട്രഡ് ലീഗ് താരലേലത്തില്‍ പാകിസ്താന്‍ താരം അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചതില്‍ സണ്‍ ഗ്രൂപ്പിന് നേരെയും ഉടമ കാവ്യാ മാരന് നേരെയും വ്യാപക വിമര്‍ശനം. പാകിസ്താനുമായുള്ള ക്രിക്കറ്റ് തര്‍ക്കങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും തുടരുന്നതിനിടെ ഒരു പാക് താരത്തെ ടീമിലെടുത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ലണ്ടനില്‍ നടന്ന ലേലത്തില്‍ കാവ്യ മാരനും പരിശീലകന്‍ ഡാനിയല്‍ വെട്ടോറിയുമാണ് എത്തിയത്. താരത്തെ ഏതാണ്ട് 2.34 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് ഫ്രാഞ്ചൈസി വിളിച്ചെടുത്തത്.
Read more

പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല: എ. പത്മകുമാർ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകി. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകിയ രജിസ്റ്റേർഡ് നോട്ടീസിന് അദ്ദേഹം മറുപടി സമർപ്പിച്ചു. താൻ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് പത്മകുമാർ വിശദീകരണത്തിൽ വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ രേഖകളിൽ “പിത്തള” എന്ന വാക്ക് വെട്ടി “ചെമ്പ്” എന്ന് തിരുത്തിയതാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ […]
Read more

വയോധികനെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച സംഭവം; അയൽവാസി അറസ്റ്റിൽ

തൃശൂർ: വയോധികന്റെ ശരീരത്തിൽ ചൂടുവെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളിച്ച കേസിൽ അയൽവാസിയായ രാജൻ അറസ്റ്റിൽ. കഴിഞ്ഞ വർഷം തിരുവോണ ദിവസം 62-കാരനായ ശശിയെ പൊള്ളലേറ്റ നിലയിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ലഭിക്കാത്തതിനാൽ സംശയാസ്പദരായവരെ കേന്ദ്രീകരിച്ച് പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. മുപ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തുകയും സംഭവസാഹചര്യങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിനിടെ രാജൻ നൽകിയ […]
Read more

പാചക വാതകക്ഷാമം; വിറകിന്റെ വിലയും വർദ്ധനവ്

ചിറ്റിലഞ്ചേരി: പാചകവാതക ക്ഷാമം ശക്തമായതോടെ വീടുകളിലും ഹോട്ടലുകളിലും വിറകിന്റെ ഉപയോഗം കൂടിയിരിക്കുകയാണ്. ഇതോടെ വിറകിന് ആവശ്യകത വർധിക്കുകയും വില ഉയരുകയും ചെയ്തതായി വ്യാപാരികൾ പറയുന്നു. ചായക്കടകളും ഹോട്ടലുകളുമാണ് ഇപ്പോൾ കൂടുതൽ വിറക് വാങ്ങുന്നത്. ഒരാഴ്ചക്കുള്ളിൽ ടണ്ണിന് 1000 മുതൽ 1500 രൂപവരെ വില കൂടിയതായി വ്യാപാരികൾ അറിയിച്ചു. പല വിറകു കച്ചവടക്കാരുടെയും കൈയിൽ ഇപ്പോൾ സ്റ്റോക്ക് തീർന്ന നിലയിലാണ്. ഹോട്ടലുകളിലും വീടുകളിലും കൂടുതലായി ഉപയോഗിക്കുന്ന പുളിവിറകിന്റെ വില ടണ്ണിന് 5,000 രൂപയിൽ നിന്ന് 6,000 രൂപയായി ഉയർന്നു. […]
Read more

ധനസ്ഥിതിയെപ്പറ്റി ധവളപത്രം ഇറക്കണം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: തറവാട് പണയപ്പെടുത്തിയെടുത്ത കടങ്ങളുടെ വിവരം ചില കാരണവന്മാർ മരണപത്രത്തിൽ എഴുതി വെയ്ക്കുന്നതുപോലെ കേരളത്തിൻ്റെ ഇപ്പോഴത്തെ ധനസ്ഥിതിയെപ്പറ്റി സർക്കാർ ധവളപത്രം ഇറക്കണം. കേരളത്തിൻ്റെ ഇപ്പോഴത്തെ സഞ്ചിത പൊതു കടം അഞ്ചേകാൽ ലക്ഷം കോടിയിൽപ്പരം രൂപയാണ്. എവിടുന്നൊക്കെ കടമെടുത്തിട്ടുണ്ടെന്നും, എന്തിനൊക്കൊ വിനിയോഗിച്ചെന്നും, എപ്പോൾ തിരിച്ചടക്കേണ്ടി വരുമെന്നുമൊക്കെയുള്ള വസ്തുതകൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വ്യക്തമാക്കണം. ബജറ്റിന് പുറത്ത് ബോണ്ടുകൾ മുഖേനയും മറ്റു സ്ഥാപനങ്ങളിൽ നിന്നും കിഫ്ബി മുഖേന കടമെടുത്തിട്ടുള്ളത് ഒരു ലക്ഷത്തി പതിനായിരം കോടി രൂപയാണ്. വിദേശ ബാങ്കുകൾ, […]
Read more

പാചകവാതക ക്ഷാമം; വരുന്ന കല്യാണ സീസണും ഭീഷണിയാകുമെന്ന് കാറ്ററിങ് ഉടമകൾ

മലപ്പുറം: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ ക്ഷാമം മലപ്പുറം ജില്ലയിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. ഗ്യാസ് ലഭിക്കാത്ത സാഹചര്യം തുടരുകയാണെങ്കിൽ ചെറിയ ഹോട്ടലുകളും ചായക്കടകളും താത്കാലികമായി അടച്ചുപൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഉയരുന്നത്. പാചകവാതക വിതരണം തടസ്സപ്പെട്ടതിനാൽ മഞ്ചേരി മേഖലയിലെ ഹോട്ടലുകളും ചായക്കടകളും രണ്ടുദിവസത്തിനകം പ്രവർത്തനം നിർത്തേണ്ടിവരുമെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ മഞ്ചേരി മേഖലാ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ഹോട്ടലുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവർക്കും ഇത് വലിയ പ്രതിസന്ധിയാകും. കൂടാതെ, വിവാഹം നിശ്ചയിച്ചിട്ടുള്ള മാതാപിതാക്കൾക്കും ആശങ്കയുണ്ട്. […]
Read more

പാചകവാതക പ്രതിസന്ധി; ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ

തിരുവനന്തപുരം: രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ ഹോട്ടൽ–റസ്റ്റോറന്റ് മേഖല വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. എൽപിജി ലഭ്യത കുറയുന്നതോടെ പല സ്ഥലങ്ങളിലും ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ എൽപിജിക്ക് പകരമായി മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കാൻ ഹോട്ടൽ മേഖലയോട് കേന്ദ്ര സർക്കാർ നിർദേശിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനായി കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് അധികമായി മണ്ണെണ്ണ അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിച്ചതോടെയാണ് ബദൽ സംവിധാനങ്ങൾക്കും കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് 40,000 ലിറ്റർ […]
Read more

കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചക്കുള്ളിൽ

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് 15ന് ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർ പട്ടികയ്‌ക്കെതിരെ പരാതി നൽകാനുള്ള അവസാന തീയതി മാർച്ച് 15 ആയതിനാലാണ് പ്രഖ്യാപനം കുറച്ച് വൈകുന്നതെന്നാണ് വിവരം. ഫെബ്രുവരി 28നാണ് പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയ്‌ക്കെതിരെ പരാതികൾ നൽകാനുള്ള സമയം മാർച്ച് 15ന് അവസാനിക്കും. അതിനുശേഷം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് കമ്മീഷന്റെ തീരുമാനം. […]
Read more

ഇറാഖിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണു

ബാഗ്ദാദ്: ഇറാനെതിരായ യുദ്ധത്തിനിടെ പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് അല്ല വിമാനം തകർന്നതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനെതിരായ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ സൈനിക നീക്കത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന കെസി–135 ഇന്ധനം നിറയ്ക്കുന്ന സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റ്, കോ–പൈലറ്റ്, ബൂം ഓപ്പറേറ്റർ എന്നിവരടക്കം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യു.എസ്. വ്യോമസേന അറിയിച്ചു. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കയ്ക്ക് നഷ്ടമാകുന്ന നാലാമത്തെ വിമാനമാണിത്. ഇതിന് മുമ്പ് മൂന്ന് എഫ്–15 […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.