Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഞാനായിരുന്നെങ്കിൽ ആ കസേരയും ചവിട്ടിയൊടിച്ച് ഇയാളെ ചൂലിന് അടിച്ചേനെ; സനലിനെതിരെ ഉഷ

തിരുവനന്തപുരം: നടി മഞ്ജു വാരിയർക്കെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ നടത്തുന്ന വിവാദ പരാമർശങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തിലും രൂക്ഷവിമർശനവുമായി നടി ഉഷ ഹസീന. സനൽ കുമാറിന്റെ പ്രവർത്തികൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയും സാമ്പത്തിക താൽപ്പര്യങ്ങളുമുണ്ടെന്ന് ഉഷ ആരോപിക്കുന്നു. അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അപമാനിക്കാനും വേട്ടയാടാനും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അവർ, സ്വന്തം സംഘടനയിലെ ലൈഫ് അംഗമായിരുന്നിട്ടും ഈ വിഷയത്തിൽ താരസംഘടനയായ ‘അമ്മ’ കാണിക്കുന്ന തികഞ്ഞ നിഷ്ക്രിയത്വത്തെയും മൗനത്തെയും ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തു. […]
Read more

സിഎംആർഎൽ-എക്സാലോജിക് കേസ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചിന്ത ജെറോം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. ‘മോദി-ഇഡി-വിഡി കോക്കസ്’ ആണ് നടക്കുന്നതെന്നായിരുന്നു ചിന്തയുടെ പരിഹാസം. മോദിയും വിഡിയും രണ്ട് ഓപ്ഷനുകളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും തങ്ങൾക്കൊപ്പം നിൽക്കുക, അല്ലെങ്കിൽ തങ്ങൾക്കെതിരായ ശബ്ദങ്ങളെ നിശബ്ദമാക്കുക എന്നതാണ് നിലപാടെന്നും ചിന്ത ആരോപിച്ചു. മുഖ്യമന്ത്രിക്ക് വർഗീയ വിരുദ്ധ രാഷ്ട്രീയം ഇല്ലെന്നും ബിജെപി അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. പിണറായി വിജയൻ എന്ന പൊതുപ്രവർത്തകനെ […]
Read more

കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തി. കബ്ദ് പ്രദേശത്തെ ഫാം ഹൗസ് കേന്ദ്രീകരിച്ച് ഷാബു നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്ന ഒരാളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ മേൽനോട്ടത്തിലായിരുന്നു നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സാദ് അൽ അബ്ദുല്ലയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോഗ്രാം ഷാബുവും ലഹരിമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന […]
Read more

വിഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ ബി ടീം: എംവി ഗോവിന്ദൻ

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. കോ-ലീ-ബി കാലം മുതൽ തുടരുന്ന കൂട്ടുകെട്ടാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം സഹായിച്ചുവെന്നും അധികാരത്തിലെത്തിയ ശേഷം ഈ ബന്ധം കൂടുതൽ ശക്തമായെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. കേന്ദ്രസർക്കാർ ഇഡി ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടിയെടുക്കുകയാണെന്നും യുഡിഎഫ് സർക്കാർ അതേ രീതി പിന്തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു. ലേബർ കോഡ് നടപ്പാക്കുമെന്ന തീരുമാനമുൾപ്പെടെ കേന്ദ്രസർക്കാരിന്റെ […]
Read more

തിളച്ച സാമ്പാറിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

വിജയവാഡ: ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. വിജയവാഡ സ്വദേശിനി സുജാത (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഭക്തർക്കായി അന്നദാനം ഒരുക്കുന്നതിനിടെ പാചകപ്പുരയിലാണ് അപകടമുണ്ടായത്. സാമ്പാർ നിറച്ച വലിയ ചെമ്പ് മാറ്റിവെക്കാൻ സഹായിക്കുന്നതിനിടെ സുജാത അബദ്ധത്തിൽ തിളച്ച സാമ്പാറിലേക്ക് വീഴുകയായിരുന്നു. സുജാതയും മറ്റൊരാളും ചേർന്ന് വലിയ ചെമ്പ് കൊണ്ടുപോകുന്നതിന്റെയും സുജാത അതിലേക്ക് വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ സുജാതയെ സംഘാടകരും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ […]
Read more

മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി; വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി

കാസർകോട്: കൈയിൽ പെട്രോളും കഴുത്തിൽ കുരുക്കുമായി മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വയോധികനെ അഗ്നിരക്ഷാസേന സാഹസികമായി താഴെയിറക്കി. പി.കെ. മോഹൻദാസ് (70) ആണ് രക്ഷപ്പെട്ടത്. കൈവശ ഭൂമിയുടെ രേഖകൾ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ 27 വർഷമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ആരോപിച്ചാണ് മോഹൻദാസ് ആത്മഹത്യ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ഡോ. ഹർഷയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. മോഹൻദാസിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. തുടർന്ന് ശ്രദ്ധ തിരിക്കുന്നതിനായി […]
Read more

ചിറയിൻകീഴിലെ കയ്യാങ്കളിയില്‍ പാര്‍ട്ടി നടപടി; രമ്യ ഹരിദാസിന് താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പാർട്ടി നടപടി. രമ്യ ഹരിദാസ് എംഎൽഎയ്ക്കും യൂത്ത് കോൺഗ്രസ് നേതാവ് സജിത്ത് മുട്ടമ്പലത്തിനും കെപിസിസി താക്കീത് നൽകി. സംഭവവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ ഇരു വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ചിറയിൻകീഴിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കെപിസിസി പ്രത്യേക സമിതിക്കും രൂപം നൽകി. പാലോട് രവിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ എൻ. വിൻസന്റ്, കെ.എസ്. ശബരീനാഥൻ, നെയ്യാറ്റിൻകര സനൽ എന്നിവർ അംഗങ്ങളാണ്. ചിറയിൻകീഴിലെ തമ്മിലടിയിലൂടെ പാർട്ടിക്ക് അവമതിപ്പുണ്ടായെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച […]
Read more

കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ. സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്യാന്‍ പൊതുഭരണവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒരു ദിവസം കണ്ണൂരില്‍ നിന്ന് കൂര്‍ഗിലേക്ക് യാത്ര ചെയ്യുന്നതിനായി മാത്രമാണ് അനുമതി നല്‍കിയത്. ഇതോടെ റേഞ്ച് റോവര്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നുവെന്ന വാദം ചോദ്യം ചെയ്യപ്പെടുകയാണ്. സാധാരണയായി ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവാഹനം ഉപയോഗിക്കുമ്പോള്‍ ആവശ്യമായ അനുമതികള്‍ നേടേണ്ടതുണ്ട്. ആഡംബര വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. റേഞ്ച് […]
Read more

ടാറ്റ ഗ്രൂപ്പിൽ വീണ്ടും അധികാരത്തർക്കം; ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിൽ ഭിന്നത

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട് വീണ്ടും അധികാരത്തർക്കം. ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടാനുള്ള ബോർഡ് തീരുമാനമാണ് പുതിയ തർക്കത്തിന് വഴിവെച്ചത്. ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുടെ എതിർപ്പ് മറികടന്നാണ് ബോർഡ് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ഇതോടെ ടാറ്റ ഗ്രൂപ്പിലെ പ്രധാന തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ട്രസ്റ്റും കമ്പനിയുടെ ബോർഡും തമ്മിലുള്ള ഭിന്നത പുറത്തുവന്നിരിക്കുകയാണ്. ഇരുപക്ഷത്തിന്റെയും നിയമപോരാട്ടത്തിന് പ്രമുഖ അഭിഭാഷകരായ അഭിഷേക് മനു സിങ്വിയും ഹരീഷ് സാൽവെയും രംഗത്തെത്തുമെന്നാണ് […]
Read more

ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ല; ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. താൻ ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും റിയാസ് പറഞ്ഞു. തുടർനടപടികൾ നിയമവിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ ശക്തമായി എതിർത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുൻപന്തിയിൽ നിന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix