Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

അന്ന് സമരക്കാർക്കൊപ്പം, ഇന്ന് സമരത്തിനെതിര്! LPST വിഷയത്തിലെ UDF ഇരട്ടത്താപ്പ്; സമരപന്തൽ പൊളിച്ചത് ജനാധിപത്യത്തിന് നിരക്കുന്നതോ?

എൽപിഎസ്ടി സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നു. കഴിഞ്ഞ ദിവസം സമര സ്ഥലത്തെത്തിയ പൊലീസ് വളർമതിയെയും സംഘത്തെയും വലിച്ചിഴച്ചാണ് മാറ്റിയത്. നിരാഹാര സമരം തുടരുന്ന വളർമതിയുടെ ആരോ​ഗ്യം കണക്കിലെടുത്തിട്ടാണ് ഇത്തരത്തിൽ തീരുമാനിച്ചതെന്നായിരുന്നു പൊലീസ് വാദം. എന്നാലിപ്പോൾ പൊലീസ് വാദങ്ങളെയെല്ലാം തള്ളി വളർമതി അടക്കമുള്ളവർ രം​ഗത്ത് എത്തുകയാണ്. തന്റെ ആരോഗ്യം കണക്കിലെടുത്താണോ ഇന്നലെ രാത്രി ഈ കാട്ടിക്കൂട്ടിയതൊക്കെയെന്നായിരുന്നു വള‌ർമതി ചോദിക്കുന്നത്. വലിച്ചിഴച്ചു കൊണ്ടുപോകാൻ തങ്ങൾ ക്രിമിനൽ കേസിലകപ്പെട്ട പ്രതികളല്ലെന്ന് പ്രതിഷേധിക്കുന്നവർക്ക് പറയേണ്ട ​ഗതികേടിലാണ്. […]
Read more

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് മൈക്കൽ കാരിക്കിനെ പുറത്താക്കി

മാഞ്ചെസ്റ്റർ: 2026-27 പ്രീമിയർ ലീഗ് സീസണിലെ മോശം തുടക്കത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹെഡ് കോച്ച് മൈക്കൽ കാരിക്കിനെ പുറത്താക്കി. ഈ സീസണിൽ കളിച്ച പത്ത് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് യുണൈറ്റഡിന് ജയിക്കാനായത്. ഇതോടെ പോയിന്റ് പട്ടികയിൽ 18-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം തരംതാഴ്ത്തൽ ഭീഷണിയും നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് പരിശീലകനെ മാറ്റാനുള്ള ക്ലബ് മാനേജ്മെന്റിന്റെ തീരുമാനം. ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പരിശീലക സ്ഥാനത്ത് മാറ്റം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് തീരുമാനമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. […]
Read more

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2027ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ, രണ്ടാം വർഷ പരീക്ഷകൾ മാർച്ച് രണ്ടിനാണ് തുടങ്ങുന്നത്. എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ അഞ്ചിന് ആരംഭിക്കും. മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഫെബ്രുവരി 16 മുതൽ 20 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷകൾ നടക്കുക. ഇത്തവണ 4.25 ലക്ഷം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി, […]
Read more

ന്യൂസിലൻഡ് മണ്ണിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് ഗോൾ തോൽവി

ഓക്‌ലൻഡ്: ന്യൂസിലൻഡ് മണ്ണിലെ ആദ്യ അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. നവംബറിലെ ഫിഫ വിൻഡോയിലെ ആദ്യ സൗഹൃദ മത്സരത്തിൽ ആതിഥേയരായ ന്യൂസിലൻഡ് എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയെ തകർത്തത്. ന്യൂസിലൻഡിനായി ജെസ്സെ റാൻഡൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ ക്രിസ് വുഡും ലാക്ലാൻ ബെയ്‌ലിസും ഓരോ ഗോൾ വീതം നേടി. മലയാളി താരം ബിജോയ് വർഗീസിന്റെ സെൽഫ് ഗോളിലൂടെയാണ് ന്യൂസിലൻഡ് മത്സരത്തിൽ ലീഡ് നേടിയത്. അഞ്ച് ഗോളിന് തോറ്റെങ്കിലും പെനാൽറ്റി ഉൾപ്പെടെ നിരവധി നിർണായക സേവുകൾ […]
Read more

കിഫയുടെ ഫേസ്ബുക്ക് പേജുകൾ ബ്ലോക്ക് ചെയ്ത സംഭവം; മുഖ്യമന്ത്രിയെ പരിഹസിച്ച് പി. രാജീവ്

കൊച്ചി: നോക്യാപ്പിന്റെയും കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷന്റെയും (കിഫ) ഫേസ്ബുക്ക് പേജുകൾ ബ്ലോക്ക് ചെയ്ത സംഭവത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരിഹാസവുമായി മുൻ മന്ത്രി പി. രാജീവ്. ചില പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട സർക്കാർ, കിഫയുടെ കാര്യത്തിൽ പേജ് തന്നെ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നാണ് രാജീവിന്റെ വിമർശനം. നോക്യാപ്പിന്റെ ചില പോസ്റ്റുകൾ ആക്ഷേപകരമാണെന്നും അവ നീക്കം ചെയ്യണമെന്നുമാണ് സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടതെന്നായിരുന്നു വിശദീകരണം. എന്നാൽ കിഫയുടെ കാര്യത്തിൽ ആക്ഷേപകരമായ പോസ്റ്റുകളുടെ പേരിൽ പേജ് തന്നെ ബ്ലോക്ക് ചെയ്യാൻ […]
Read more

ലൈംഗികാതിക്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ടു; 53-കാരൻ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ 53-കാരൻ അറസ്റ്റിൽ. നൈഗാവ് ഈസ്റ്റിലെ വാക്കിപാഡ സ്വദേശി ജിതേന്ദ്ര ഹിർമുഖെ (53) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ലൈംഗികാതിക്രമം ചെറുത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ട്രെയിനിൽനിന്ന് താഴേക്ക് വീണ 20-കാരിയുടെ ഇടതുകൈ മുട്ടിന് താഴെവെച്ച് ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടിവന്നു. നവംബർ നാലിന് വൈകുന്നേരമാണ് സംഭവം. നൈഗാവ് സ്വദേശിയായ യുവതി വിരാറിലേക്ക് പോകുന്നതിനായി ബോറിവിലി സ്റ്റേഷനിൽനിന്ന് ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ കയറി. അബദ്ധത്തിൽ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിലാണ് യുവതി […]
Read more

വനിതാ കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണം; ടിവികെ എംഎൽഎയെ പിന്തുണച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: വനിതാ ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണത്തിൽ ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെ പിന്തുണച്ച് തമിഴ്നാട് സർക്കാർ. ആരോപണങ്ങൾ വ്യാജമാണെന്ന് നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാർ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങൾക്കെല്ലാം മറുപടി പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് ടിവികെ എംഎൽഎ അരുൾ വിഗ്നേഷ് അശ്ലീല സന്ദേശം അയച്ചെന്നും മദ്യലഹരിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നുമായിരുന്നു ആരോപണം. ഡിഎംകെ എംപി കനിമൊഴിയും വിഷയം ഏറ്റെടുത്ത് പ്രതികരിച്ചിരുന്നു. എംഎൽഎമാരിൽ നിന്ന് ജില്ലാ കളക്ടർമാർക്ക് പോലും സുരക്ഷയില്ലെന്നായിരുന്നു കനിമൊഴിയുടെ […]
Read more

ഡോ. എസ് കാര്‍ത്തികേയന്‍ പുതിയ എക്‌സൈസ് കമ്മീഷണര്‍; ജെറോമിക് ജോർജ് വിഴിഞ്ഞം എംഡി

തിരുവനന്തപുരം: പുതിയ എക്‌സൈസ് കമ്മീഷണറായി ഡോ. എസ് കാര്‍ത്തികേയന്‍ ഐഎഎസിനെ നിയമിച്ചു. സീറാം സാബശിവറാവുവിന് പകരമാണ് കാര്‍ത്തികേയന്റെ വരവ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒഎസ്ഡിയായിരുന്നു. 14 ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിന് വിഴിഞ്ഞം തുറമുഖ എംഡിയുടെ ചുമതല നല്‍കി. ഷര്‍മിള മേരി ജോസഫിനെ കെടിഡിഎഫ്‌സി ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചു. കെഎസ്ഇബി ചെയര്‍മാന്‍ എന്‍ പ്രശാന്തിന് മ്യൂസിയം, മൃഗശാല, പുരാവസ്തു വകുപ്പിന്റെ അധിക […]
Read more

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനം; ചോദ്യങ്ങളുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ലക്ഷ്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഈ മാസം 16 മുതൽ 19 വരെ നിശ്ചയിച്ചിരിക്കുന്ന രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനത്തെക്കുറിച്ചാണ് ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചത്. വിദ്യാർഥി നേതാക്കളെ കാണാനാണോ അതോ ഇന്ത്യാവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്താനാണോ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി എംപി ചോദിച്ചു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധി വിദേശയാത്ര […]
Read more

അരവിന്ദ് കെജ്‌രിവാളിനും മകൾക്കും വധഭീഷണി; ഏഴ് കോടി രൂപ ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിത കെജ്‌രിവാളിനും വധഭീഷണി. ആം ആദ്മി പാർട്ടി നേതാവും ഡൽഹിയിലെ തിലക് നഗർ എം.എൽ.എയുമായ ജർണൈൽ സിങ്ങിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട വ്യക്തി ഏഴ് കോടി രൂപ ആവശ്യപ്പെട്ടാണ് സന്ദേശമയച്ചത്. പണം നൽകിയില്ലെങ്കിൽ കെജ്‌രിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട വ്യക്തി ഫോണിലൂടെയും വാട്‌സാപ്പ് സന്ദേശങ്ങളിലൂടെയുമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix