ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ് ശബരിമലയിലേക്ക്; ആദ്യഘട്ടത്തിൽ അയച്ചത് 5,000 ലിറ്റർ
പത്തനംതിട്ട: കർശന സുരക്ഷയിൽ മിൽമ നെയ് ശബരിമലയിലേക്ക് അയച്ചു. പത്തനംതിട്ട ഡയറിയിൽ നിന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നെയ്യുമായി വാഹനം പുറപ്പെട്ടത്. ആദ്യഘട്ടത്തിൽ 5,000 ലിറ്റർ നെയ്യാണ് ശബരിമലയിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ശബരിമലയിലേക്ക് കൊണ്ടുപോയ മിൽമ നെയ് വഴിമധ്യേ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട ക്രമക്കേട് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ ഇത്തവണ ടെൻഡറിൽ പങ്കെടുക്കാൻ ആരും തയ്യാറായില്ല. ഇതോടെയാണ് അടിയന്തരമായി മിൽമയിൽ നിന്ന് നെയ് വാങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. വിജിലൻസിന്റെ അനുമതി ലഭിച്ചതോടെയാണ് മിൽമയും ദേവസ്വം ബോർഡും […]
Read more