നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്ര താരവും നാടക നടിയുമായ സാവിത്രി ശ്രീധരൻ (85) അന്തരിച്ചു. അസുഖബാധിതയായി ഏറെനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ സിനിമാരംഗത്തെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് 2018ലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പതിനാറാം വയസ്സിലാണ് സാവിത്രി നാടകവേദിയിലെത്തിയത്. വളയനാട് കലാസമിതിയുടെ ‘കറുത്ത വെള്ള’ എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. കാര യുവജന കലാസമിതിയുടെ ‘നോട്ടുകൾ’ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കിയത്. കെ.ടി. മുഹമ്മദിന്റെ […]
Read more