Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മൈക്രോസോഫ്റ്റ് സേവനങ്ങളിൽ വൻ തകരാർ; ഒൻപത് മണിക്കൂറിലേറെ പ്രവർത്തനം തടസ്സപ്പെട്ടു

ലോകമെമ്പാടുമുള്ള സർക്കാർ സ്ഥാപനങ്ങളെയും ബിസിനസ് മേഖലയെയും ബാധിച്ച് മൈക്രോസോഫ്റ്റ് സേവനങ്ങളിൽ വൻ തകരാർ. ഒൻപത് മണിക്കൂറിലധികം നീണ്ട പ്രതിസന്ധിയിൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇമെയിൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. മൈക്രോസോഫ്റ്റ് 365 സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർക്കാണ് പ്രധാനമായും തടസ്സം നേരിട്ടത്. ടീംസ്, വേഡ്, എക്സൽ, പവർപോയിന്റ്, ഔട്ട്ലുക്ക് തുടങ്ങിയ സേവനങ്ങളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. ഇതോടെ ജീവനക്കാരുടെ ഔദ്യോഗിക ജോലികളും ആശയവിനിമയവും താളംതെറ്റി. സർക്കാർ ഏജൻസികൾ, ബിസിനസ് സ്ഥാപനങ്ങൾ, […]
Read more

കാറിൽ ഒളിപ്പിച്ച് കടത്തിയ 39 ഗ്രാം MDMA പിടികൂടി; സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ

തൃശൂര്‍: വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 39.390 ഗ്രാം എം.ഡി.എം.എയുമായി സ്റ്റേഷൻ റൗഡിയെയും കൂട്ടാളിയെയും കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി കുളങ്ങരവീട്ടിൽ മിൻഷാദ് (33), കൂട്ടാളിയായ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പിൽ വീട്ടിൽ ഷജിൽ (33) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ചളിങ്ങാട് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ശിവപുരം ക്ഷേത്രത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. കാറിന്റെ ഡ്രൈവിങ് സീറ്റിനടിയിൽ ക്ലച്ച് […]
Read more

യുഎഇ ഫുജൈറയിൽ വൻ വാഹനാപകടം; 14 മരണം, 30 പേർക്ക് പരിക്ക്

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ 14 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ 18 കാറുകളും അഞ്ച് ട്രക്കുകളും ഉൾപ്പെടെ 23 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് മരണവിവരം സ്ഥിരീകരിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം ആരംഭിച്ചത്. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ വാഹനം ഗതാഗതക്കുരുക്കിൽ പതുക്കെ നീങ്ങുകയായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ ട്രക്കിന് തീപിടിക്കുകയും തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയും ചെയ്തു. ഇതോടെ […]
Read more

പട്ടിണിയിലും പഠനവും സംഘടനാപ്രവർത്തനവും; അഭിമന്യുവിന്റെ കുറിപ്പ് വിചാരണയ്ക്കിടെ ഹാജരാക്കി

കൊച്ചി: ‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം. ഏതായാലും വയറുനിറച്ച് ഭക്ഷണം കഴിച്ചു. വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി.’ നോട്ടുപുസ്തകത്തിൽനിന്ന് കീറിയെടുത്ത വരയിട്ട കടലാസിൽ കറുത്ത മഷിയിൽ കുറിച്ചിട്ട വാക്കുകൾ. ഭക്ഷണം നൽകിയ സഹപാഠിയോടുള്ള നന്ദി അറിയിച്ച് അഭിമന്യു എഴുതിയ കുറിപ്പാണിത്. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റെ ഈ കുറിപ്പ് കൊലപാതകക്കേസ് വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്ന അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്കിടെയാണ് കുറിപ്പ് പുറത്തുവന്നത്. 2018ൽ കോളേജിലെ കെ.എസ്.യു ഭാരവാഹിയായിരുന്ന […]
Read more

എൽപിഎസ്ടി സമരം; വളര്‍മതി വീണ്ടും ആശുപത്രിയിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നിയമനാവശ്യം ഉന്നയിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർഥി വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് ഇടപെട്ടല്ല ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിവരം. അതിനിടെ, സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തൽ വീണ്ടും പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കുമെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി […]
Read more

ഫിൻലൻഡ് ഉൾക്കടലിൽ റഷ്യൻ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം

ഹെൽസിങ്കി: റഷ്യയുടെ ഉസ്ത്-ലൂഗ എണ്ണ കയറ്റുമതി കേന്ദ്രത്തിനും റഷ്യൻ യുദ്ധക്കപ്പലിനും നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി ഫിൻലൻഡ് സ്ഥിരീകരിച്ചു. യുക്രെയ്ൻ സുരക്ഷാ വിഭാഗമായ എസ്.ബി.യുവാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ബാൾട്ടിക് കടലിൽ സാധാരണ കപ്പലുകൾ സഞ്ചരിക്കുന്ന പാതയിൽ റഷ്യൻ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ൻ നടത്തുന്ന ആദ്യ ഡ്രോൺ ആക്രമണമാണിത്. ബുധനാഴ്ച പുലർച്ചെ 5.30ഓടെ ഫിൻലൻഡ് തീരത്തിന് സമീപമുള്ള ഇടുങ്ങിയ കടൽപാതയിലാണ് ‘നാരോ-ഫോമിൻസ്ക്’ എന്ന റഷ്യൻ യുദ്ധക്കപ്പലിന് നേരെ ആക്രമണമുണ്ടായത്. കാലിബർ, ഒനിക്സ് ക്രൂയിസ് മിസൈലുകൾ വഹിക്കാൻ […]
Read more

ഡീസൽ വിലവർധനയുടെ ഭൂരിഭാഗവും സർക്കാർ വഹിച്ചു; കർഷകരെ സംരക്ഷിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നപ്പോഴും രാജ്യത്തെ കർഷകരെയും സാധാരണക്കാരെയും സംരക്ഷിക്കാൻ ഡീസൽ വിലവർധനയുടെ ഭൂരിഭാഗവും കേന്ദ്ര സർക്കാർ വഹിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലിറ്ററിന് 50 രൂപയെങ്കിലും വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും ഏഴ് രൂപ മാത്രമാണ് കൂട്ടിയത്. ബാക്കി 43 രൂപയുടെ അധികബാധ്യത സർക്കാർ ഏറ്റെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ ടുഡേ സംഘടിപ്പിച്ച കിസാൻ തക് ഭാരത് അഗ്രികൾച്ചർ കോൺഫറൻസ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ […]
Read more

വ്യാജ വാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സിപിഎം; 300 അഭിഭാഷകരടങ്ങിയ ലീഗൽ സെൽ സജ്ജമാക്കി

തിരുവനന്തപുരം: സിപിഎമ്മിനും പാർട്ടി നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും അപവാദ പ്രചാരണങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ പ്രത്യേക ലീഗൽ സെൽ രൂപീകരിച്ച് സിപിഎം. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രി പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ചുമതല. ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇതിന് പുറമെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. ആകെ മുന്നൂറോളം അഭിഭാഷകർ ലീഗൽ […]
Read more

കേരളത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ KC വേണു​ഗോപാലിന് സമയമില്ല; വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കേരളത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കെ സി വേണുഗോപാലിന് സമയമില്ലെന്നും അദ്ദേഹം പോലും അറിയാതെ പലരും പ്രസ്താവനകള്‍ നടത്തുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. മന്ത്രി സണ്ണി ജോസഫിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്രസ്താവനകള്‍ നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് തനിക്ക് അറിയാം. കേരളത്തില്‍ ഇനിയും കുറേ സ്ഥാന മോഹികളുണ്ടെന്നും അദ്ദേഹം പറയുന്നു. ‘കേരളത്തില്‍ നടക്കുന്ന ഒരു കാര്യത്തിലും കെ സി വേണുഗോപാലില്‍ […]
Read more

‘രസഗുള’യെന്ന് പറഞ്ഞ് വായിലിട്ടത് നാടന്‍ ബോംബ്; ഗൃഹനാഥന് ദാരുണാന്ത്യം

ഭോപ്പാൽ: രസഗുളയാണെന്ന് വിശ്വസിച്ച് നാടൻ ബോംബ് വായിലിട്ട് കടിച്ച ഗൃഹനാഥൻ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ കോത്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പദാരിയ ഗ്രാമത്തിലാണ് സംഭവം. നവംബർ പത്തിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പദാരിയ സ്വദേശിയായ രാജേന്ദ്ര ബരോതിയയാണ് കൊല്ലപ്പെട്ടത്. വീട്ടിലിരിക്കുകയായിരുന്ന രാജേന്ദ്രനെ കാണാനെത്തിയ രാം ഭഗത് ബരോതിയ, മധുരപലഹാരമാണെന്ന് പറഞ്ഞ് കൈവശമുണ്ടായിരുന്ന നാടൻ ബോംബ് നൽകുകയായിരുന്നു. ഇരുട്ടായിരുന്നതിനാൽ അത് എന്താണെന്ന് വ്യക്തമായി തിരിച്ചറിയാൻ രാജേന്ദ്രന് സാധിച്ചില്ലെന്നാണ് വിവരം. രാം ഭഗതിനെ വിശ്വസിച്ച് നൽകിയ വസ്തു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix