Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ട്രെയിനുകളിലെ ആർഎസി സംവിധാനം ഒഴിവാക്കാൻ നീക്കം; യാത്രക്കാർക്ക് മുഴുവൻ ബെർത്ത് ഉറപ്പാക്കാൻ ആലോചന

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾ പരിഗണിച്ച് നിലവിലുള്ള ആർഎസി (RAC) സംവിധാനം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേയുടെ നീക്കം. രണ്ട് യാത്രക്കാർക്ക് ഒരു ബെർത്ത് പങ്കിട്ടുനൽകുന്ന നിലവിലെ രീതിക്കെതിരെ വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പരിഷ്കരണത്തിന് റെയിൽവേ മന്ത്രാലയം ആലോചിക്കുന്നത്. നിലവിലെ ആർഎസി സംവിധാനത്തിൽ രണ്ട് യാത്രക്കാർക്കായി ഒരു സൈഡ് ലോവർ ബെർത്താണ് അനുവദിക്കുന്നത്. ഇതോടെ ഓരോ യാത്രക്കാരനും ഇരിക്കാനുള്ള സൗകര്യം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ഇളവില്ല. മുഴുവൻ തുകയും നൽകേണ്ടിവരുന്ന യാത്രക്കാർക്ക് […]
Read more

‘പ്രധാനമന്ത്രി എന്റെ ഫോൺ ചോർത്തുന്നു, എല്ലാ തെളിവുകളും ഫോണിലുണ്ട്’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിനെതിരായ ആരോപണങ്ങൾ തെളിയിക്കാനുള്ള എല്ലാ തെളിവുകളും തന്റെ ഫോണിലുണ്ടെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി ഫോൺ ചോർത്തുന്നതെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മി’ സെക്ഷനിലൂടെയായിരുന്നു പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധി, യഥാർഥ രാജ്യദ്രോഹി ആരാണെന്ന് സംവാദത്തിലൂടെ വ്യക്തമാകുമെന്നും പറഞ്ഞു. സംവാദം നടന്നാൽ മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും രാഹുൽ പരിഹസിച്ചു. വിദേശ […]
Read more

വൈദ്യുതി കരാർ വിവാദം: മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെ.എസ്.ഇ.ബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും ദീർഘകാലത്തേക്കുള്ള വൈദ്യുതി ആവശ്യകതയാണ് ബോർഡ് ആവർത്തിച്ച് അറിയിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജി.എൻ.എ വഴി ഇനി വൈദ്യുതി വാങ്ങില്ലെന്നും ആ കരാർ പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സിന്നാർ നിലയത്തിൽനിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കും. മുഖ്യമന്ത്രിയും താനും ഒരു മാസം മുമ്പ് ഡൽഹിയിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വൈദ്യുതിക്ക് […]
Read more

ശബരിമല ഒരുക്കങ്ങളിൽ തൃപ്തിയെന്ന് ദേവസ്വം മന്ത്രി; കൺട്രോൾ റൂം തിരുവനന്തപുരത്ത് തുടങ്ങി

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർഥാടന മുന്നൊരുക്കങ്ങളെച്ചൊല്ലി ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ അവസാനിക്കുന്നു. മണ്ഡലകാല ഒരുക്കങ്ങളിൽ പൂർണ തൃപ്തിയുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും പ്രതികരിച്ചു. മണ്ഡലകാല മുന്നൊരുക്കങ്ങളെച്ചൊല്ലി നേരത്തെ മന്ത്രിയും ദേവസ്വം ബോർഡും രണ്ട് തട്ടിലായിരുന്നു. എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന ബോർഡിന്റെ അവകാശവാദത്തിനെതിരെ ഇനിയും പല കാര്യങ്ങളും ശരിയാകാനുണ്ടെന്ന് മന്ത്രി പരസ്യമായി വിമർശിച്ചിരുന്നു. എന്നാൽ തീർഥാടനകാലം ആരംഭിക്കാൻ […]
Read more

ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; അടിയന്തര നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി

കൊല്ലം: ചടയമംഗലത്ത് 13 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊല്ലം റൂറൽ എസ്.പിയുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കർശന നിയമനടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ല്യു.സി) വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും നിർദേശം നൽകിയിട്ടുണ്ട്. മർദനമേറ്റ കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും സുരക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടി […]
Read more

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറെന്ന വ്യാജേന കത്തയച്ച് പണം തട്ടാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളിപ്പാലത്ത് വീട്ടിൽ രാജേന്ദ്രൻ (54) ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.സി.സി.എസ്.എൽ എന്ന സ്ഥാപനത്തിലേക്കാണ് ഇ.ഡിയുടെ പേരിൽ വ്യാജ കത്ത് അയച്ചത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കത്ത് അയച്ചതെന്നാണ് കേസ്. സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്. […]
Read more

ഇഡിയെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കില്ല

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റേതാണ് ഉത്തരവ്. സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു, കേസിലെ ഒന്നാം പ്രതി നിധിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതികൾ അവിടെ നടന്ന ഓണാഘോഷ […]
Read more

സോണിയ ഗാന്ധിയുടെ ആത്മകഥ ‘ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ്’ സിനിമയാകുന്നു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ സിനിമയാക്കാൻ തെലങ്കാന കോൺഗ്രസ്. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിങ് പ്രസിഡന്റ് ജഗ്ഗ റെഡ്ഡിയാണ് സിനിമാ നിർമാണ പ്രഖ്യാപനം നടത്തിയത്. തെലുങ്കിലായിരിക്കും ചിത്രം ഒരുങ്ങുക. തെലങ്കാനയിലെ സംഗറെഡ്ഡിയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിലാണ് ജഗ്ഗ റെഡ്ഡി ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് പണം സമാഹരിച്ച് സിനിമ നിർമിക്കാനാണ് പദ്ധതി. തെരഞ്ഞെടുപ്പിനായി പണം ചെലവഴിക്കുന്നതുപോലെ സിനിമാ നിർമാണത്തെയും കാണണമെന്നും […]
Read more

ജിഎൻഎ കരാർ ആദ്യം ശുപാർശ ചെയ്തത് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ

തിരുവനന്തപുരം: വിവാദമായ ജിഎൻഎ വൈദ്യുതി കരാറിൽ കമ്പനിയെ ആദ്യം ശുപാർശ ചെയ്തത് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെന്ന് റിപ്പോർട്ട്. ഹിമാചൽ വൈദ്യുതി പ്രൊപ്പോസലുമായി ബന്ധപ്പെട്ട ഫയലിൽ ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡിനെ പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറി പ്രത്യേക കുറിപ്പ് എഴുതിയിരുന്നു. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നായിരുന്നു ശുപാർശയ്ക്ക് നൽകിയ വിശദീകരണം. എന്നാൽ ജിഎൻഎയുമായുള്ള കരാർ കെഎസ്ഇബിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അന്നത്തെ കെഎസ്ഇബി മുൻ സിഎംഡി എം.ജി. രാജമാണിക്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 903 കോടി രൂപയുടെ […]
Read more

സർക്കാർ അട്ടിമറി നീക്കമെന്ന് സൂചന; ടിവികെ എംഎൽഎമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: ആറുമാസം മാത്രം പ്രായമായ തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ജോസഫ് വിജയ് പാർട്ടി എംഎൽഎമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. മഹാബലിപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന യോഗം രണ്ടേമുക്കാൽ മണിക്കൂറോളം നീണ്ടു. മിക്ക എംഎൽഎമാരുമായും വിജയ് പ്രത്യേകം സംസാരിച്ചതായാണ് വിവരം. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് നേതൃത്വം എംഎൽഎമാരെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ പ്രലോഭനങ്ങളിൽ വീഴരുതെന്നും രാഷ്ട്രീയ ഭാവി തകർക്കുന്ന തീരുമാനങ്ങൾ എടുക്കരുതെന്നും വിജയ് മുന്നറിയിപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix