Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

അബുദാബിയിൽ വെയർഹൗസിൽ വൻ തീപിടിത്തം

അബുദാബി: അബുദാബിയിലെ അൽ മഫ്രഖ് വ്യവസായ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് […]
Read more

‘സാംസ്‌കാരിക നായിക’ എന്ന വിശേഷണം ഒഴിവാക്കണം; താൻ എഴുത്തുകാരി മാത്രമെന്ന് സാറാ ജോസഫ്

കൊച്ചി: തന്നെ ‘സാംസ്‌കാരിക നായിക’ എന്ന് വിശേഷിപ്പിക്കരുതെന്ന അഭ്യർഥനയുമായി എഴുത്തുകാരി സാറാ ജോസഫ്. താൻ ഒരു എഴുത്തുകാരി മാത്രമാണെന്നും സമൂഹത്തിലെ ഏതൊരു വ്യക്തിയെയും പോലെ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയുകയാണ് ചെയ്തിട്ടുള്ളതെന്നും അവർ വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയായിരുന്നു സാറാ ജോസഫിന്റെ പ്രതികരണം. കൂട്ട ഒപ്പിടീക്കൽ പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രസ്താവനകളിൽ ശരിയെന്ന് തോന്നുന്ന കാര്യങ്ങളോട് മാത്രമാണ് താൻ ഐക്യപ്പെടുകയും ഒപ്പുവെക്കുകയും ചെയ്യുന്നതെന്ന് സാറാ ജോസഫ് കുറിച്ചു. മാധ്യമ സുഹൃത്തുക്കളെങ്കിലും തന്നെ ‘സാംസ്‌കാരിക നായിക’ എന്ന വിശേഷണം ഉപയോഗിച്ച് വിളിക്കരുതെന്നും അവർ […]
Read more

കോവളത്തെ സ്പാ പീഡനക്കേസ്; ഒന്നാം പ്രതി നാഗലക്ഷ്മിയെ തെളിവെടുപ്പിനെത്തിച്ചു

തിരുവനന്തപുരം: കോവളത്തെയും ചൊവ്വര ചപ്പാത്തിലെയും സ്പാകളിൽ ആന്ധ്ര സ്വദേശിയായ പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തിൽ ഒന്നാം പ്രതി നാഗലക്ഷ്മിയെ തെളിവെടുപ്പിനായി എത്തിച്ചു. കുട്ടിയുടെ മാതൃസഹോദരിയും ആന്ധ്രയിലെ പാലംസമുദ്രം സ്വദേശിയുമായ നാഗലക്ഷ്മി (31) യെയാണ് സ്പാകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൂന്നാം പ്രതി സജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള കോവളം വൈക്കോൽകുളത്തിന് സമീപത്തെ ആയൂർകേരള, നാലാം പ്രതി നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള ഡ്രീംസ് എന്നീ സ്പാകളിലായിരുന്നു തെളിവെടുപ്പ്. ജോലിക്കെന്ന പേരിലാണ് നാഗലക്ഷ്മിയും സംഘവും കുട്ടിയെ സജിത്ത് കുമാറിന്റെ ആയൂർകേരള സ്പായിലെത്തിച്ചത്. തനിക്ക് ശുചീകരണ ജോലിയും […]
Read more

അന്താരാഷ്ട്ര വിരമിക്കലിന് പിന്നാലെ ടെലിവിഷൻ ലോകത്തേക്കും റൊണാൾഡോ; ആദ്യ സീരീസ് ‘ഡേ 1s’ പ്രഖ്യാപിച്ചു

ഫുട്ബോൾ മൈതാനത്തിന് പുറത്തും പുതിയ ഇന്നിങ്സിന് തുടക്കമിട്ട് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബിസിനസ്, സോഷ്യൽ മീഡിയ മേഖലകളിലെ സാന്നിധ്യത്തിന് പിന്നാലെ ടെലിവിഷൻ രംഗത്തേക്കും ചുവടുവെക്കുകയാണ് താരം. തന്റെ ആദ്യ ടെലിവിഷൻ സീരീസായ ‘ഡേ 1s’ (Day 1s) റൊണാൾഡോ പ്രഖ്യാപിച്ചു. സീരീസിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും താരം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് റൊണാൾഡോ പുതിയ പ്രോജക്ടിന്റെ വിവരം ആരാധകരുമായി പങ്കുവെച്ചത്. ബ്രിട്ടീഷ് സംവിധായകനും നിർമാതാവുമായ മാത്യു വോണുമായി സഹകരിച്ചാണ് സീരീസ് ഒരുക്കുന്നത്. ഇരുവരും ചേർന്ന് രൂപീകരിച്ച […]
Read more

ചടയമംഗലത്ത് 13കാരനെ മർദിച്ച കേസ്; രണ്ടാനച്ഛൻ പിടിയിൽ

കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനച്ഛൻ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. സംഭവം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തരമായി ഇടപെട്ടിരുന്നു. കൊല്ലം റൂറൽ എസ്.പിയെ നേരിട്ട് ഫോണിൽ വിളിച്ച മുഖ്യമന്ത്രി പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ നിർദേശം നൽകി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടിക്കെതിരായ രണ്ടാനച്ഛന്റെ […]
Read more

കൊടുമൺ സ്റ്റേഷനിൽ പോലീസുകാർ മദ്യപിച്ചെന്ന് പരാതി; അർധരാത്രിയിൽ DYFI പ്രതിഷേധം

പത്തനംതിട്ട: കൊടുമൺ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി പരാതി. സംഭവത്തിൽ അർധരാത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി സ്റ്റേഷനിലെത്തി. പോലീസ് വാഹനം അസ്വാഭാവികമായ രീതിയിൽ സഞ്ചരിച്ചതിനെ തുടർന്നാണ് മദ്യപിച്ചെന്ന ആരോപണം ഉയർന്നത്. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി പ്രതിഷേധം ആരംഭിച്ചു. അടൂർ സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജയിലിലായ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ രാത്രിതന്നെ സ്ഥലത്തെത്തി. പ്രതിഷേധക്കാർ പിന്മാറാതായതോടെ എസ്.പിയുടെ നിർദേശപ്രകാരം വിശ്രമത്തിലായിരുന്ന പോലീസുകാരെ വിളിച്ചുണർത്തി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഡ്യൂട്ടി […]
Read more

സൗദിയിൽ തൊഴിലുടമയുമായുള്ള തർക്കം; ദുരിതത്തിലായ നാല് ഇന്ത്യൻ നാവികർ നാട്ടിലേക്ക് മടങ്ങുന്നു

റിയാദ്: സൗദി അറേബ്യയിൽ തൊഴിലുടമയുമായുള്ള തർക്കത്തെ തുടർന്ന് ദുരിതത്തിലായ നാല് ഇന്ത്യൻ നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. റിയാദിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് മടക്കയാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങിയത്. നാവികരുടെ സൈൻ ഓഫ് നടപടികൾ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതായും ഔദ്യോഗിക നടപടികൾ പൂർത്തിയായ ഉടൻ ഇവർ വിമാനമാർഗം ഇന്ത്യയിലേക്ക് മടങ്ങുമെന്നും എംബസി എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ സൗദി അധികൃതർക്ക് എംബസി നന്ദി രേഖപ്പെടുത്തി. സുരക്ഷിതമായ യാത്രയും കുടുംബത്തോടൊപ്പമുള്ള […]
Read more

ഡൽഹിയിൽ മൂന്ന് സ്പൈസ് ജെറ്റ് വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ സാങ്കേതിക തകരാർ ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചു. തകരാറിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്നുള്ള മൂന്ന് സ്പൈസ് ജെറ്റ് വിമാനങ്ങൾ റദ്ദാക്കി. രണ്ട് വിമാനങ്ങൾ വൈകുകയും ചെയ്തു. ഡൽഹിയിൽ നിന്ന് പൂനെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് ദർഭംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്. മറ്റ് വിമാനക്കമ്പനികൾ ഇതുവരെ സർവീസുകളിൽ തടസം റിപ്പോർട്ട് ചെയ്തിട്ടില്ല. മൈക്രോസോഫ്റ്റ് തകരാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിമാന […]
Read more

ഡക്കിൽ കോലി; ഏകദിനത്തിൽ സച്ചിന്റെ നാണക്കേടിന്റെ റെക്കോർഡിനൊപ്പം

മൗണ്ട് മൗംഗനൂയി: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ പൂജ്യത്തിന് പുറത്തായതോടെ അനാവശ്യ റെക്കോർഡിൽ ഇതിഹാസ താരം വിരാട് കോലി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ ഡക്കായ താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമാണ് കോലി എത്തിയത്. മത്സരത്തിൽ 244 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് വ്യക്തിപരമായും ടീം തലത്തിലും നിരാശയുടെ ദിനമായി മത്സരം മാറി. മത്സരത്തിൽ മാറ്റ് ഹെൻറിയുടെ പന്തിൽ നേരിട്ട നാലാം പന്തിലാണ് കോലി പുറത്തായത്. കോലിക്ക് പിന്നാലെ രോഹിത് ശർമയും ശ്രേയസ് അയ്യരും […]
Read more

ജപ്തി ഭീഷണിക്കിടെ വീട്ടമ്മ ജീവനൊടുക്കിയതായി പരാതി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയതായി പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി കവിതയാണ് മരിച്ചത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് കവിതയ്ക്ക് ജപ്തി നോട്ടീസ് നൽകിയിരുന്നു. ജപ്തി നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെയാണ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix