Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

‘പ്രതീക്ഷകള്‍ അസ്തമിച്ചു’; 55 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഗൗതം കൃഷ്ണയ്ക്ക് അന്ത്യകർമ്മം

കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്ക് 55 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കുടുംബം അന്ത്യകർമ്മം നടത്തി. മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് ഗൗതം കൃഷ്ണയുടെ രൂപം തടിയിൽ തീർത്ത് ചിതയിൽ ദഹിപ്പിച്ചത്. അമ്മ രേഷ്മയാണ് മകന്റെ രൂപം തടിയിൽ തീർത്തത്. കഴിഞ്ഞ ജൂലൈ 31ന് നീണ്ടകരയിൽ നിന്ന് മീൻപിടിക്കാൻ പോയ ‘ശ്രീകൃഷ്ണഭഗവാൻ കുറുവടിക്കാരൻ’ എന്ന ഔട്ട്ബോർഡ് ഫൈബർ വള്ളം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഗൗതം കൃഷ്ണയെ കാണാതായത്. അപകടത്തിൽ ഗൗതം കൃഷ്ണയുടെ പിതാവ് രാധാകൃഷ്ണന്റെയും അമ്മയുടെ പിതാവ് രാജീവന്റെയും […]
Read more

വിവാദ വഖഫ് പ്രസംഗം; ഉമർ ഫൈസി മുക്കത്തിനെ സസ്പെൻഡ് ചെയ്യാൻ നീക്കം

കോഴിക്കോട്: സിപിഎം വേദിയിലെ വിവാദ വഖഫ് പ്രസംഗവുമായി ബന്ധപ്പെട്ട് ഉമർ ഫൈസി മുക്കത്തിനെ സമസ്ത മുശാവറയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ നീക്കം. ഇന്ന് ചേരുന്ന മുശാവറ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. വഖഫ് ബോർഡിൽ ആർ.എസ്.എസ് അംഗങ്ങളെ ഉൾപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നുവെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം. മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച വഖഫ് വിശദീകരണ യോഗത്തിലായിരുന്നു പരാമർശം. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനും മുസ്‌ലിം ലീഗിനുമെതിരെയായിരുന്നു സമസ്ത മുശാവറ അംഗം കൂടിയായ ഉമർ […]
Read more

വന്ദേ ഭാരതം ആദ്യ സീസണിന് സമാപനം: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് നിക്ഷേപമുൾപ്പെടെ 50 കോടി രൂപയുടെ ഓഫറുകൾ

കൊച്ചി: ഗൗതം അദാനിയുടെ രാജ്യവ്യാപക സംരംഭകത്വ പ്രോത്സാഹന പദ്ധതിയായ ‘വന്ദേ ഭാരത’ത്തിന്റെ ആദ്യ സീസൺ സെപ്റ്റംബർ 19-ന് ഗ്രാൻഡ് ഫിനാലെയോടെ സമാപിച്ചു. ഗുജറാത്തിൽ നിന്നുള്ള കൺസ്ട്രക്ഷൻ-ടെക്നോളജി സ്റ്റാർട്ടപ്പായ ‘മൈകോബ്’ പദ്ധതിയുടെ ഓവറോൾ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിലെത്തിയ 10 സ്റ്റാർട്ടപ്പുകൾക്കായി ആകെ 1.95 കോടി രൂപയുടെ സമ്മാനത്തുകയാണ് വിതരണം ചെയ്തത്. പത്ത് എപ്പിസോഡുകളിലായി നടന്ന പരിപാടിയിൽ 54 ഫൈനലിസ്റ്റുകളാണ് നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചത്. ഇതിൽ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട 44 സ്റ്റാർട്ടപ്പുകൾക്ക് മൂലധനം, മെന്റർഷിപ്പ്, […]
Read more

മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയെന്ന കേസ്; അധ്യാപകനെ തിരിച്ചെടുക്കുന്നതിനെതിരെ എസ്.എഫ്.ഐ

തൃശൂര്‍: വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചെന്ന പരാതിയിൽ നടപടിയെടുത്ത മങ്ങാട് സെന്റ് ജോസഫ്‌സ് ആൻഡ് സെന്റ് സിറിൽസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപകൻ സാജു വർഗീസിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. എസ്.എഫ്.ഐ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. അധ്യാപകർ നൽകിയ പരാതി അവഗണിച്ച് പ്രധാനാധ്യാപകനെ വീണ്ടും സ്‌കൂളിൽ പ്രവേശിപ്പിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മങ്ങാട് സെന്ററിൽനിന്ന് ആരംഭിച്ച പ്രകടനം സ്‌കൂളിന് മുന്നിൽ പൊലീസ് തടഞ്ഞു. […]
Read more

കൊല്ലത്ത് വീണ്ടും ലോക്കപ്പ് തുറന്ന് പ്രതി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ നിന്ന് കഞ്ചാവ് കേസിലെ പ്രതി രക്ഷപ്പെട്ടു. ലോക്കപ്പിന്റെ വാതിൽ പൂട്ടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായാണ് വിവരം. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം (37) ആണ് രക്ഷപ്പെട്ടത്. മോഷണം, കഞ്ചാവ് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അബ്ദുൽ സലാം. ഞായറാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഞ്ചാവുമായി ഇയാളെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ഓടെയാണ് പ്രതി ലോക്കപ്പിന്റെ വാതിലിലെ കുറ്റി തുറന്ന് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. […]
Read more

കുട്ടനാട്ടിലെ ദുരിതാശ്വാസ വിതരണം വൈകുന്നു; MLA അമേരിക്കയിൽ

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം തുടരുന്നതിനിടെ ദുരിതാശ്വാസ സഹായ വിതരണത്തിൽ ഗുരുതരമായ കാലതാമസമെന്ന് പരാതി. ചികിത്സയ്ക്കും ദൈനംദിന ആവശ്യങ്ങൾക്കും പണം കണ്ടെത്താൻ കഴിയാതെ നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടുമ്പോഴും അർഹരായവരുടെ പട്ടിക പോലും റവന്യൂ വകുപ്പ് പുറത്തുവിട്ടിട്ടില്ലെന്നാണ് ആരോപണം. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി 41,738 പേർ അപേക്ഷ നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ 110 പേർക്ക് മാത്രമാണ് 5,000 രൂപ വീതം സഹായം ലഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റവും കൂടുതൽ ദുരിതം നേരിട്ട ചെങ്ങന്നൂരിൽ ഒരാൾക്ക് മാത്രമാണ് സഹായം […]
Read more

പുതിയ മദ്യനയം രൂപീകരിക്കാൻ സർക്കാർ; മദ്യവിരുദ്ധ സമിതികളുമായി ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകളിലേക്ക് കടക്കാൻ സര്‍ക്കാര്‍. ആദ്യദിവസം മദ്യവിരുദ്ധ സമിതികളുമായി എക്‌സൈസ് മന്ത്രി എം ലിജു ചര്‍ച്ച നടത്തും. രാവിലെ 11.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇതാദ്യമായാണ് മദ്യനയത്തിന് മുന്നോടിയായി മദ്യ വിരുദ്ധ സമിതികളുമായി ചര്‍ച്ച നടത്തുന്നത്. ഈ മാസം 25 ന് ബാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് തിങ്കളാഴ്ച മുന്‍ എക്‌സൈസ് മന്ത്രിമാരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഈ മാസം 28 വരെയാണ് ചര്‍ച്ചകള്‍ക്ക് സമയം […]
Read more

CMRL-എക്സാലോജിക് കേസ്; പോലീസ് അന്വേഷണത്തിൽ അന്തിമതീരുമാനം വൈകുന്നു

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ പോലീസ് അന്വേഷണത്തിൽ തുടർനടപടികൾ വൈകുന്നു. ഇ.ഡി. നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചെങ്കിലും, ബന്ധപ്പെട്ട ഫയലുകൾ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുന്നതിൽ കാലതാമസമുണ്ടായി. അന്വേഷണത്തിന് അനുകൂലമായി അഡ്വക്കറ്റ് ജനറൽ, അഡീഷണൽ അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരിൽനിന്ന് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇ.ഡി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ […]
Read more

സർക്കാർ പിന്തുണയില്ലെങ്കിൽ രാജിവെക്കുമെന്ന് കെ ജയകുമാർ; മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

പത്തനംതിട്ട: സർക്കാർ പിന്തുണയില്ലെന്ന് വ്യക്തമായാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് അറിയിക്കാനാണ് ജയകുമാറിന്റെ നീക്കം. രാവിലെ 11.30നാണ് മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച. മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തിന് 54 ദിവസം മാത്രം ശേഷിക്കെ ദേവസ്വം മന്ത്രിയും ബോർഡും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ബോർഡിനെ തുടർച്ചയായി വിവാദങ്ങളുടെ നിഴലിൽ നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും ദേവസ്വം മന്ത്രി കെ. മുരളീധരനും അദ്ദേഹത്തിന്റെ ഓഫീസും […]
Read more

വെങ്ങാനൂരിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: വെങ്ങാനൂർ എസ്.ബി.ഐ ബാങ്കിന് മുന്നിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റിട്ട. എഎസ്ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. വെണ്ണിയൂർ സ്വദേശി റിട്ട. എഎസ്ഐ പ്രഭാകരൻ നായർ (72) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന വാഴിച്ചൽ സ്വദേശി ശരത് (35)നും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടെ പ്രഭാകരൻ നായർ ബാങ്കിൽ നിക്ഷേപിക്കാനായി കൊണ്ടുപോയിരുന്ന പണം റോഡിലേക്ക് തെറിച്ചുവീണു. വെണ്ണിയൂരിൽ പലചരക്ക് കടയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix