വന്ദേ ഭാരതം ആദ്യ സീസണിന് സമാപനം: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് നിക്ഷേപമുൾപ്പെടെ 50 കോടി രൂപയുടെ ഓഫറുകൾ
കൊച്ചി: ഗൗതം അദാനിയുടെ രാജ്യവ്യാപക സംരംഭകത്വ പ്രോത്സാഹന പദ്ധതിയായ ‘വന്ദേ ഭാരത’ത്തിന്റെ ആദ്യ സീസൺ സെപ്റ്റംബർ 19-ന് ഗ്രാൻഡ് ഫിനാലെയോടെ സമാപിച്ചു. ഗുജറാത്തിൽ നിന്നുള്ള കൺസ്ട്രക്ഷൻ-ടെക്നോളജി സ്റ്റാർട്ടപ്പായ ‘മൈകോബ്’ പദ്ധതിയുടെ ഓവറോൾ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിലെത്തിയ 10 സ്റ്റാർട്ടപ്പുകൾക്കായി ആകെ 1.95 കോടി രൂപയുടെ സമ്മാനത്തുകയാണ് വിതരണം ചെയ്തത്. പത്ത് എപ്പിസോഡുകളിലായി നടന്ന പരിപാടിയിൽ 54 ഫൈനലിസ്റ്റുകളാണ് നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചത്. ഇതിൽ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട 44 സ്റ്റാർട്ടപ്പുകൾക്ക് മൂലധനം, മെന്റർഷിപ്പ്, […]
Read more