സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

തുണി അലക്കാൻ കുളത്തിൽ പോയ അമ്മയും മകനും മുങ്ങിമരിച്ചു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് നെന്മേനിയിൽ അമ്മയെയും മകനെയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി സ്വദേശി ബിന്ദു (46), മകൻ സനോജ് (11) എന്നിവരാണ് മരിച്ചത്. തുണി അലക്കാനും കുളിക്കാനുമായി പോയപ്പോൾ ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രണ്ടാമത്തെയാൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയുമായിരുന്നുവെന്നുമാണ് അഗ്നിരക്ഷാസേനയും പൊലീസും പറയുന്നത്. കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരും കുളത്തിൽ കുളിക്കാൻ പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി […]
Read more

കൊച്ചിയിൽ വൻ കുഴൽപ്പണവേട്ട

കൊച്ചി: കൊച്ചിയിൽ വൻ കുഴൽപ്പണവേട്ട. കണക്കിൽപ്പെടാത്ത രണ്ടുകോടിയോളം രൂപയുമായി വില്ലിങ്ടൺ ഐലൻഡിന് സമീപം രണ്ടുപേരെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ രാജ​ഗോപാൽ, ബീഹാർ സ്വദേശിയായ സതീഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 20 വർഷത്തോളമായി കൊച്ചിയിൽ താമസിക്കുന്ന വ്യക്തിയാണ് രാജ​ഗോപാൽ എന്നാണ് വിവരം. പണം എവിടെ നിന്ന് കൊണ്ടുവന്നു, ആർക്കുവേണ്ടിയാണ് എന്നീ കാര്യങ്ങളിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.
Read more

രാജ്യവ്യാപക പ്രതിഷേധം; എമ്പുരാനിൽ 17 മാറ്റങ്ങൾ വരുത്തും

തിരുവനന്തപുരം: മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്താൻ ധാരണ. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അധികൃതരുടെ നീക്കം. ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിൽ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാൽ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം […]
Read more

ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ റിമാൻഡ് നീട്ടി

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി നീട്ടി. ഏപ്രിൽ ഒന്നിന് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി പരി​ഗണിക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് 14 ദിവസത്തേക്ക് റിമാൻഡ് കാലാവധി നീട്ടിയത്.
Read more

പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി (56) യാണ് മരണപ്പെട്ടത്. ശനിയാഴ്ച വിരമിക്കാനിരിക്കെയാണ് സംഭവം. ഭാര്യയും രണ്ട് മക്കളുമുണ്ട്. അതേസമയം റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. പൊലിസ് സൊസൈറ്റിയിൽ നിന്നും എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേ​ഹം കുടുംബത്തിന് വിട്ടുനൽകും.
Read more

ആശ സമരം 48-ാം ദിവസം: നിരാഹാര സമരം 10-ാം ദിവസം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് 48-ാം ദിവസം തികയുന്നു. അനിശ്ചിതകാല നിരാഹാര സമരം 10-ാം ദിവസം പിന്നിടുന്നു. അതേസമയം സമരത്തിൻ്റെ 50-ാം ദിവസമായ തിങ്കളാഴ്ച മുടിമുറിച്ച് സമരം ചെയ്യാനാണ് ആശ പ്രവ‍‍ർത്തകരുടെ തീരുമാനം. പുതുച്ചേരി സര്‍ക്കാര്‍ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പുതുച്ചേരിയെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തയ്യാറാകണമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി […]
Read more

ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂർ

മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്ന് തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറാണ്. വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു. ഇതിൽ തന്നെ 70 ശതമാനവും സാമൂഹ്യ മാധ്യമങ്ങൾക്കും അതുപോലെ തന്നെ ഗെയിമിങ് വീഡിയോ എന്നിവയ്ക്കും വേണ്ടിയാണ് ചെലവഴിയ്ക്കുന്നതും. ഫിക്കിയും ഇവൈയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമായി പരാമർശിക്കുന്നത്. 2024-ല്‍ ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ […]
Read more

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയിൽ തിരുവല്ല സിപിഎമ്മില്‍ വിവാദം

തിരുവല്ല: സിപിഎം ഏരിയാ കമ്മിറ്റി ഭാരവാഹിയെ മഹിള അസോസിയേഷന്‍ ഭാരവാഹി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയിൽ പാര്‍ട്ടിക്കുള്ളില്‍ വിവാദം മുറുകുന്നു. വെള്ളിയാഴ്ച വിഷയത്തിൽ ചര്‍ച്ച നടന്നുവെങ്കിലും സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന നിലപാടിൽ തന്നെയാണ് ഏരിയാ കമ്മിറ്റി ഓഫീസ് ഭാരവാഹിയായ യുവതി. സമവായ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പരാതിക്കാരി യോഗ ശേഷം നിലപാട് എടുത്തത് വിവാദമായി. കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിനിടെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ചുവെന്നാണ് പരാതി.
Read more

എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ടു; വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് കേരള സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടു. മൂല്യനിർണയം നടത്തിയ അധ്യാപകന്റെ കയ്യിൽ നിന്ന് ഉത്തര കടലാസ് നഷ്ടപ്പെട്ടു എന്നാണ് പരാതി. മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ 71 വിദ്യാർഥികളുടെ ഉത്തര കടലാസാണ് നഷ്ടമായത്. വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്നാണ് സർവകലാശാല നൽകിയിരിക്കുന്ന നിർദേശം. 2022-2024 ബാച്ച് വിദ്യാർഥികൾക്കാണ് ദുരവസ്ഥ.
Read more

വാഹന നികുതി; ഏപ്രിൽ ഒന്നുമുതൽ രജിസ്​ട്രേഷൻ പുതുക്കാൻ ചെലവേറും

15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ നികുതിയടച്ച്​ രജിസ്​ട്രേഷൻ പുതുക്കാൻ അടുത്തമാസം മുതൽ ചെലവേറും. ഇലക്​ട്രിക്​ വാഹനങ്ങൾക്കും വില വർധിക്കും. വാഹനങ്ങളുടെ നികുതിനിരക്കിലെ മാറ്റം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിനെ തുടർന്നാണിത്.എന്നാൽ ടൂറിസ്റ്റ്​, സ്വകാര്യബസുകൾ ഉൾപ്പെടെയുള്ളവക്ക്​ നികുതി നിരക്കിൽ ഏകീകരണവും കുറവും വരും. പുതിയ നിരക്കുകൾ സംബന്ധിച്ച് ട്രാൻസ്​പോർട്ട്​ കമീഷണർ സി.എച്ച്​. നാഗരാജു സർക്കുലർ പുറപ്പെടുവിച്ചു.മാർച്ച്​ 31ന്​ മുമ്പ്​ പൂർണമായും പണമടച്ച്​ ബുക്ക്​ ചെയ്ത വാഹനങ്ങളെ ഈ നികുതി വ്യത്യാസത്തിൽ നിന്ന്​ ഒഴിവാക്കും. കോൺട്രാക്ട്​ കാര്യേജിലെ ഓർഡിനറി, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.