സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സർക്കാരിന് ആശ്വാസം; മാസപ്പടി കേസില്‍ വിജിലൻസ് ആവശ്യപ്പെട്ടുളള ഹർജി തള്ളി

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യമാണ് തള്ളിയത്. ഇതിനെതിരെ മാത്യു കുഴൽനാടൻ എം എൽ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയിരുന്നത്.
Read more

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ വരുമാനം 3,337 കോടി

ലോകത്തിലെ തന്നെ വലിയ റെയിൽവേ ശൃഘലയുള്ള രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിൽ തന്നെ ആദ്യ 5 രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നു. ആകെ 7,308 റെയിൽവെ സ്റ്റേഷനുകളുാണുള്ളത് ഇന്ത്യയിൽ ഉള്ളത്. ദിനം പ്രതി 13,000ൽ അധികം ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുന്നു. ടിക്കറ്റ് വരുമാനം കൂടാതെ ഷോപ്പുകളുടെ വാടക, പരസ്യങ്ങൾ, പ്ലാറ്റ്ഫോം ടിക്കറ്റ് ഫീസ്, കാറ്ററിങ് തുടങ്ങി കോടിക്കണക്കിന് രൂപ പ്രതിവർഷം വരുമാന മാർഗങ്ങളായി റെയിൽവെയ്ക്കുണ്ട്. ഏറ്റവും കൂടുതൽ വരുമാനമുള്ള റെയിൽവെ സ്റ്റേഷൻ ന്യൂഡൽഹിയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ 3,337 […]
Read more

ആന്റണി രാജു തോൽക്കും; തലസ്ഥാന നഗരി വീണ്ടും കോൺഗ്രസിലേക്ക്…?

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലങ്ങൾ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരം നിയമസഭാമണ്ഡലം നിലവിൽ വന്നത്. രൂപീകരണ ശേഷം നടന്ന ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം ആയിരുന്നു മണ്ഡലം. കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറാണ് തുടർച്ചയായി രണ്ടുതവണ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശിവകുമാറിനെ പരാജയപ്പെടുത്തിയിരുന്നു ആന്റണി രാജു വിജയിച്ചുവരുന്നത്. തുടർച്ചയായി രണ്ടു തവണ വിജയിച്ചിട്ടും ജനങ്ങൾക്കിടയിൽ സ്വീകാര്യനല്ലാത്തതുകൊണ്ടാണ് വിഎസ് ശിവകുമാർ കഴിഞ്ഞതവണ പരാജയപ്പെട്ടത്. ഉമ്മൻചാണ്ടി ഭരണകാലത്ത് വി എസ് ശിവകുമാർ ആരോഗ്യമന്ത്രി കൂടിയായിരുന്നു. നിലവിൽ തിരുവനന്തപുരത്തെ […]
Read more

ആശ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 47-ാം ദിവസം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 47-ാം ദിവസം. രാപ്പകല്‍ നിരാഹാര സമരം ഇന്ന് 9-ാം ദിവസത്തിലേക്ക് കടന്നു. കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഓണറേറിയം വര്‍ധിപ്പിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നിലപാട്. അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് അംഗനവാടി ജീവനക്കാര്‍ നടത്തുന്ന സമരം 12-ാം ദിവസത്തിലേക്ക് […]
Read more

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ്: കൊടുംക്രൂരതയെന്ന് കുറ്റപത്രം

കോട്ടയം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. കേസിൽ അഞ്ച് പ്രതികളാണുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഗാന്ധിനഗര്‍ പൊലീസ് 45 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരിത്തോട് […]
Read more

എമ്പുരാനെതിരെ ഹിന്ദുത്വവാദികള്‍; മോഹന്‍ലാലിനും പൃഥ്വിരാജിനും സൈബര്‍ ആക്രമണം

കൊച്ചി: ഗുജറാത്തിലെ മുസ്ലീം വംശഹത്യ തുറന്നു കാണിച്ചതിന് എമ്പുരാനെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ട് ഹിന്ദുത്വ വാദികള്‍. ചിത്രം റിലീസ് ആയതിന് പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ചിത്രം ബഹിഷ്‌കരിക്കാനും സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്നു. നിരവധി സംഘപരിവാര്‍ അനുകൂലികളാണ് താരങ്ങളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് താഴെ അസഭ്യവര്‍ഷവും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തുന്നത്. എമ്പുരാന്റെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകള്‍ പങ്കുവെച്ചും, പൃഥ്വിരാജിനെതിരെ ഫേസ്ബുക്ക് കുറിപ്പുകളുമായും പലരും രംഗത്തെത്തി. ഗുജറാത്ത് കലാപം അടക്കം ചൂണ്ടിക്കാട്ടി സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാണ് […]
Read more

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read more

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. എക്‌സാലോജിക്, സിഎംആര്‍എല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് വിധി പറയുന്നത്. മുഖ്യമന്ത്രിയുടെ മകള്ളെന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് കമ്പനി സി എംആര്‍ എല്ലില്‍ നിന്ന് പണം ഈടാക്കിയതെന്നായിരുന്നു വാദം. വിജിലന്‍സ് കോടതി ഉത്തരവിനെതിരായ റിവിഷന്‍ പെറ്റീഷനിലാണ് വിധി. […]
Read more

11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

കോളമ്പോ: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച്‌ 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തതായും നാവികസേന പ്രസ്താവനയില്‍ അറിയിച്ചു. നെടുംതീവ് ദ്വീപിന്റെ വടക്കൻ തീരത്ത് നടത്തിയ പ്രത്യേക ഓപറേഷനിലാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. കാങ്കേശുറൈ തുറമുഖത്ത് എത്തിച്ച ശേഷം ഇവരെ മൈലാടി ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറിയതായും നാവികസേന വ്യക്തമാക്കി.
Read more

തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കിളിമാനൂർ കാട്ടുംപുറത്ത് ഇന്ന് വൈകീട്ടാണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.