സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കൊല്ലം കരുനാഗപള്ളിയിൽ ക്രിമിനല്‍കേസ് പ്രതിയെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കരുനാഗപള്ളിയിൽ ക്രിമിനല്‍കേസ് പ്രതിയെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.ജിം സന്തോഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്. ഒരു സംഘം ആളുകള്‍ വാഹനത്തിലെത്തി വീട്ടില്‍ എത്തി സന്തോഷിനെ […]
Read more

എംപുരാൻ തിയേറ്ററുകളിൽ; ആവേശത്തോടെ വരവേറ്റ് ആരാധകർ

തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിലെത്തി. 750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, […]
Read more

പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു

എറണാകുളം: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ബയോളജി വിദ്യാർഥിയും പറവൂർ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണികയില്‍ മനീക്ക് പൗലോസിന്റേയും ടീനയുടേയും മകൻ മാനവ് (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടു നാലുമണിക്കു ശേഷമായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴുപേർ ചേർന്ന് പുത്തൻവേലിക്കര എളന്തിക്കര-കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു. മാനവ് പുഴയില്‍ മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്ത് കയറിപ്പിടിച്ചെങ്കിലും ഇരുവരും മുങ്ങിപോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പിടിച്ചുകയറ്റിയതിനാല്‍ ഒരാള്‍ […]
Read more

വില്ലേജ് ഓഫീസർക്ക് വധഭീഷണി; സിപിഐഎം ഏരിയാ സെക്രട്ടറിക്കെതിരെ പരാതി

പത്തനംതിട്ട: നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫിനെതിരെ സിപിഐഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി. സഞ്ജു വധഭീഷണി മുഴക്കിയതായി പരാതി. കെട്ടിടനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എം.വി. സഞ്ജു “വില്ലേജ് ഓഫീസിൽ കയറി വെട്ടുമെന്നു” പറഞ്ഞതെന്ന് ജോസഫ് പരാതിയിൽ അറിയിച്ചു. ഫോണിലൂടെയായിരുന്നു ഭീഷണി. 2022 മുതൽ കെട്ടിടനികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്, വില്ലേജ് ഓഫീസർ എം.വി. സഞ്ജുവിനെ ബന്ധപ്പെടുകയായിരുന്നു. നികുതി അടയ്ക്കാൻ കഴിയില്ലെന്ന മറുപടി ലഭിച്ചതോടെ, നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്ന് ഓഫീസർ അറിയിക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ സഞ്ജു ഭീഷണി […]
Read more

ബംഗ്ലാദേശ് ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ധാക്ക കോടതിയുടെ ഉത്തരവ്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുൻ പാർലമെന്റ് അംഗവുമായ ഷാക്കിബ് അൽ ഹസന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ധാക്ക കോടതി ഉത്തരവിട്ടു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ചെക്ക് തട്ടിപ്പ് കേസിൽ ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് കോടതി ഉത്തരവിട്ടത്. IFIC ബാങ്കിൽ നിന്ന് 2017-ൽ 2.5 കോടി ടാക്ക (ബംഗ്ലാദേശ് കറൻസി) വായ്പയെടുത്ത ഷാക്കിബ്, അത് തിരിച്ചടയ്ക്കാനായി രണ്ട് ചെക്കുകൾ നൽകിയിരുന്നു. എന്നാല്‍, ഫണ്ടില്ലാത്തതിനാൽ ചെക്കുകൾ നിരസിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, IFIC ബാങ്കിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ […]
Read more

വനിത വികസന കോര്‍പറേഷന്റെ ലാഭ വിഹിതം മുഖ്യമന്ത്രിയ്ക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടിയാണ് ലാഭ വിഹിതം മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭം 11.07 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലാഭ വിഹിതമായ 1,15,61,085 രൂപയുടെ ചെക്കാണ് കൈമാറിയത്.സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി വനിത വികസന കോര്‍പറേഷന്‍ വലിയ […]
Read more

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനായി ആവശ്യപ്പെട്ടിരുന്നു. നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്ന് കാണിച്ച് ജാമ്യത്തെ എതിർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഷൈനിയുടെ അച്ഛൻ കുര്യാക്കോസും നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. നേരത്തെ […]
Read more

മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ കുട്ടികൾ ഇന്ന് എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കും

വയനാട്: ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ കുട്ടികൾ ഇന്ന് എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കും. രാപ്പകലില്ലാത്ത അദ്ധ്യായനം ആയിരുന്നു അവരുടെ കൂടെ നിന്നുകൊണ്ട് അധ്യാപകർ നടത്തിയത്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 500 ൽ അധികം വിദ്യാർത്ഥികൾക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്കൂളില്ലാതെ ആയത്. കൂടെ ഉണ്ടായിരുന്ന പലരും ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായിട്ടും അവർ പിടിച്ചുനിന്നു.
Read more

യാക്കോബായ സഭയ്ക്ക് പുതിയ അധ്യക്ഷൻ; ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു

ലബനൻ: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അച്ചാനെയിലുള്ള സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത്. സ്ഥാനാരോഹണ ചടങ്ങുകൾ കേരളത്തിലെ വിശ്വാസി സമൂഹം പ്രാർഥനയോടെയാണ് വീക്ഷിച്ചത്. എറണാകുളം കരിങ്ങാച്ചിറ സെൻ്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ രണ്ടു വലിയ സ്ക്രീനുകളാണ് ലബനനിലെ ചടങ്ങുകൾ തൽസമയം കാണാനായി ഒരുക്കിയിരുന്നത്. ഇന്ത്യൻ സമയം 9.50 ഓടെ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്ക ബാവയായി വാഴിച്ചു കൊണ്ടുള്ള പ്രഖ്യാപനം. തുടർന്ന് പള്ളി മണികൾ […]
Read more

അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി

തിരുവനന്തപുരം: വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തുന്നതായ വാർത്തയെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കുമാണ് നിർദേശം നൽകിയത്. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളിൽ ‘മെൻസ്ട്രൽ ഹെൽത്ത് കിറ്റ്’ പരീക്ഷിക്കാൻ നീക്കം ഉണ്ടായതായുള്ള വാർത്തയെ തുടർന്നാണ് നടപടി.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.