സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വിപണി ഇടപെടലിനായി സപ്ലൈകോയ്‌ക്ക്‌ 100 കോടി അനുവദിച്ചതായി ധനമന്ത്രി

വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 100 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഷു, റംസാൻ കാലയളവിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക നൽകുന്നത്. ഇതുവരെ 489 കോടി രൂപയാണ്‌ ഈ സാമ്പത്തിക വർഷം സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടൽ സഹായമായി നൽകിയത്‌. ബജറ്റ്‌ വിഹിതം 205 കോടി രുപയായിരുന്നു. ഇതുനുപുറമെയാണ്‌ 284 കോടി രൂപ അധികമായി അനുവദിച്ചത്‌.
Read more

കോട്ടയത്ത്‌ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ ഇഡി റെയ്ഡ്

കോട്ടയം: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. വാഴൂർ സ്വദേശി നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ് ഡൽഹിയിൽനിന്നുള്ള ഇഡി സംഘം പരിശോധനയ്ക്കായി എത്തിയത്. പിഎഫ്ഐ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. നേരത്തേ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ ഇഡി അറസ്റ്റുചെയ്തിരുന്നു.
Read more

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് കൊലപാതകം: 1,2,6 പ്രതികൾ കുറ്റക്കാർ

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നീ മൂന്നുപേർ കുറ്റക്കാരാണെന്ന് കോടതി. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി പറഞ്ഞു. ശിക്ഷ ഈ മാസം 22 ന് വിധിക്കും. ബാക്കിയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. 15 […]
Read more

ടൂറിസം വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളം; മുഹമ്മദ് റിയാസിന് കേന്ദ്രത്തിന്റെ കൈയ്യടി

തിരുവനന്തപുരം: ഇന്ത്യയുടെ ടൂറിസം വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. പുതിയ പദ്ധതികളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പ്രധാന ഡെസ്റ്റിനേഷനുകളെ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം ഊന്നൽ നൽകണം. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനത്തെ ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി. ‘കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ അവസരങ്ങളാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യണം. നിലവിൽ കേരളം […]
Read more

പാതിവില തട്ടിപ്പ്: ബിജെപി നേതാക്കള്‍ക്കെതിരെ പരാതിക്കാര്‍

കൊച്ചി: പാതിവില തട്ടിപ്പുകേസിൽ ബിജെപി നേതാക്കള്‍ക്കെതിരെ പരാതിക്കാരായ സ്ത്രീകള്‍ രംഗത്ത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ബിജെപി നേതാക്കളെ വിശ്വാസിച്ചാണ് പണം നല്‍കിയതെന്ന് പരാതിക്കാരായ സ്ത്രീകള്‍ പറയുന്നു. ശ്രീജ, ശ്രീകല, അശ്വതി എന്നിവരുടേതാണ് വെളിപ്പെടുത്തല്‍. ബിജെപി നേതാക്കള്‍ പറ്റിച്ചതായും എ.എന്‍ രാധാകൃഷ്‌നന്‍ അടക്കമുള്ളവര്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും പരാതിക്കാര്‍ പറയുന്നു.പ്രധാനമന്ത്രിയുടെ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളില്‍ നിന്ന് പണം വാങ്ങിയതെന്നാണ് പരാതിക്കാരായ സ്ത്രീകള്‍ പറഞ്ഞു. പണം തിരികെ ലഭിക്കാന്‍ പലയിടങ്ങളിലും കയറിയിറങ്ങി. ആകെയുണ്ടായിരുന്ന […]
Read more

യാത്ര നടത്തി ശ്രീകണ്ഠൻ നായർ ഒടുവിൽ സ്ഥാനാർഥിയാകുമോ…?

എന്തെങ്കിലും വിഷയം ഉയർത്തിക്കാട്ടി ജാഥകളും യാത്രകളും രാഷ്ട്രീയപാർട്ടികൾ നടത്തുന്നത് നമ്മുടെ കേരളത്തിൽ നിരന്തരം നടക്കുന്ന ഒന്നുതന്നെയാണ്. എന്നാൽ കാലക്രമേണ രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള മത്സരങ്ങളേക്കാൾ വലിയ മത്സരമാണ് മുൻനിര വാർത്താചാനലുകൾ തമ്മിൽ നടത്തുന്നത്. ചെറിയ മത്സരം ഒന്നുമല്ല. പൊരിഞ്ഞ പോരാട്ടമാണ് വാർത്താചാനലുകൾ പരസ്പരം നടത്തുന്നത്. ചാനലുകളുടെ തലതൊട്ടപ്പൻ സ്ഥാനം ഇടയ്ക്ക് എപ്പോഴോ കൈമോശം വന്നെങ്കിലും വിട്ടുകൊടുക്കുവാൻ ഏഷ്യാനെറ്റ് തയ്യാറായിട്ടില്ല. ബാർക്ക് റേറ്റിങ്ങുകൾ പുറത്തുവരുമ്പോൾ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് തന്നെയാണ്. ഒന്നാം സ്ഥാനത്തെ വെല്ലുവിളിച്ച് ഒരുതവണ മാത്രമാണ് റിപ്പോർട്ടർ ടിവി […]
Read more

വേനൽ മഴയും കാറ്റും ശക്തമാകുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തിൽ വേനൽ മഴയും കാറ്റും ശക്തമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. വേനൽ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്.ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെയുള്ള വെയിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്
Read more

ആശ വർക്കർമാരുടെ നിരാഹാര സമരം ഇന്നു മുതൽ

തിരുവനന്തപുരം: ആശ വർക്കർമാർ ഇന്ന് മുതൽ നിരാഹാര സമരം നടത്തും. ആശാ വർക്കേഴ്സ് അസോസിയേഷനും ആരോഗ്യമന്ത്രിയുമായുള്ള രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെയാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. രാവിലെ 11 മണിക്കാണ് അനിശ്ചിതകാല നിരാഹാര സമരം ‌ആരംഭിക്കുക. സമരസമിതി ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശാ പ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് ആദ്യം നിരാഹാരം അനുഷ്ഠിക്കുന്ന മൂന്ന് പേർ.സമരം നിർത്തി പോകണമെന്ന് മന്ത്രി പറഞ്ഞുവെന്നാണ് സമരക്കാർ ആരോപിക്കുന്നത്. പുതിയ നിർദേശങ്ങളോ പരിഗണനകളോ ചർച്ചയിൽ ഉണ്ടായില്ല. ഓണറേറിയം കൂട്ടണം എന്നാണ് സർക്കാരിനും […]
Read more

കൊക്കെയ്നുമായി വിദേശ വനിത ബംഗളുരുവിൽ പിടിയിൽ

ബെം​ഗളൂരു: കൊക്കെയ്നുമായി വിദേശ വനിത ബെം​ഗളൂരുവിൽ പിടിയിൽ. 39 കോടി രൂപയുടെ കൊക്കെയ്നുമായാണ് ഡിആർഐ സംഘം യുവതിയെ പിടികൂടിയത്. ദോഹ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരിയായിരുന്നു പിടിയിലായ ജെന്നിഫർ അബായ്.
Read more

ആദ്യ ചർച്ച പരാജയം; ആശമാരുമായി 3 മണിക്ക് ആരോഗ്യമന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം: ആശ വർക്കർമാരുമായി സര്‍ക്കാർ നടത്തിയ ചര്‍ച്ച പരാജയം. ആശമാരുടെ ആവശ്യം ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് എത്താനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍എച്ച്എം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആശ വര്‍ക്കര്‍ സമര സമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടന്നതെന്നും മിനി പറഞ്ഞു. സര്‍ക്കാരിന്റെ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്ന് പിന്തിരിയണം എന്നുമാണ് എന്‍എച്ച്എം പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. അതിന് ആശമാര്‍ തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.