സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വൈറ്റില ആർമി ടവറിലെ 2 ഫ്ലാറ്റുകകൾ പൊളിക്കുന്നത് മരട് മാതൃകയിൽ

കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ടവറിലെ 2 ഫ്ലാറ്റുകകൾ മരട് മാതൃകയിൽ പൊളിച്ച് നീക്കും. പൊളിക്കൽ തിയതി അടക്കമുള്ള കാര്യങ്ങളിൽ 15 ന് കളക്ടറുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ ചന്ദര്‍കുഞ്ജ് ഫ്ലാറ്റിലെ ബി, സി ടവറുകളാണ് പൊളിച്ച് നീക്കുക. ഫ്ലാറ്റുകൾ പൊളിച്ച് നീക്കി പുനര്‍ നിര്‍മിക്കുന്നതിന് 175 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2020 ജനുവരി 11,12 തീയതികളിൽ കൊച്ചി മരട് മുൻസിപ്പാലിറ്റിയിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ […]
Read more

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഒറ്റപെട്ടയിടങ്ങളില്‍ മിതമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊടുംചൂടില്‍ വലയുന്ന വടക്കന്‍ ജില്ലകളിലും ഇന്ന് മഴ പ്രതീക്ഷിക്കാം. മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Read more

പാകിസ്ഥാനില്‍ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി; ബലൂച് ലിബറേഷൻ ആർമി

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്.6 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബർ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്. പാകിസ്ഥാൻ സൈന്യം സൈനിക നടപടികള്‍ ആരംഭിച്ചാല്‍‌ കൂടുതല്‍ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച്‌ പ്രസ്താവനയില്‍ പറഞ്ഞു. റെയില്‍വേ ട്രാക്കുകള്‍ സ്ഫോടനത്തില്‍ തകർത്ത് ട്രെയിൻ നിർത്താൻ നിർബന്ധിച്ചതിന് പിന്നാലെ ഇവർ ട്രെയിനിന്റെ ഉള്ളിലേക്ക് […]
Read more

പത്താം ക്ലാസിൽ ഉറപ്പുള്ള ചോദ്യോത്തരങ്ങളുമായി വീണ്ടും എം.എസ്. സൊലൂഷൻസ്

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമായി വീണ്ടും എം എസ് സൊല്യൂഷൻസ്. 199 രൂപക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് എന്ന തലക്കെട്ടോടെയാണ് പരസ്യം നൽകിയിരിക്കുന്നത്. പിഡിഎഫ് ഫയൽ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്നാണ് എം എസ് സൊല്യൂഷൻസിന്റെ വാഗ്ദാനം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബിനേയും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുള്‍ നാസറിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ […]
Read more

വി.എസിനെ പ്രത്യേക ക്ഷണിതാവാക്കും; അന്തിമ തീരുമാനം പാർട്ടി കോൺഗ്രസിന് ശേഷം

തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവ് വി. എസ്. അച്ചുതാന്ദനെ പാർട്ടി സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കും. പാർട്ടി കോൺഗ്രസ് കഴിഞ്ഞ ശേഷമാകും വിഎസിനെ പ്രത്യേക ക്ഷണിതാവ് ആക്കി കൊണ്ടുള്ള തീരുമാനം പുറത്തുവിടുക. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വിശ്രമത്തില്‍ ആണെങ്കിലും വിഎസിനെ കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലും ക്ഷണിതാവ് ആക്കിയിരുന്നു. ഇത്തവണ സംസ്ഥാന സമ്മേളനത്തില്‍ ക്ഷണിതാക്കളുടെ പട്ടികയില്‍ വി. എസിൻ്റെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ, പ്രായപരിധി മൂലം സംസ്ഥാന സമിതിയിൽ നിന്നൊഴിഞ്ഞ എ.കെ. ബാലൻ എകെജി സെൻ്റര്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. […]
Read more

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ സാധ്യത നിലനിൽക്കുന്നതിനാൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read more

പരുന്തുംപാറയില്‍ കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചയാള്‍ക്കെതിരെ കേസെടുത്തു

ഇടുക്കി: പരുന്തുംപാറയിൽ കയ്യേറ്റഭൂമിയിൽ കുരിശ് സ്‌ഥാപിച്ച ആൾക്കെതിരെ പൊലീസ് കേസ്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിനെതിരെയാണ് കേസെടുത്തത്.ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് നിർമാണം നടത്തിയതിനാണ് കേസ്. പീരുമെട് എൽ.ആർ തഹസിൽദാരുടെ പരാതിയിൽ വണ്ടിപ്പെരിയാർ പൊലീസ് ആണ് കേസ് എടുത്തത്. കയ്യേറ്റ ഭൂമിയിലെ കുരിശ് ഇന്നലെ റവന്യൂ സംഘം പൊളിച്ച് നീക്കിയിരുന്നു.ഇടുക്കിയിൽ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും വ്യാപക കയ്യേറ്റമുണ്ടെന്നും പീരുമേട് മഞ്ചുമല വില്ലേജുകളിൽ സർവേ നമ്പർ മാറി പട്ടയം നൽകിയിട്ടുണ്ടെന്നുമായിരുന്നു ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ […]
Read more

ഗ്വാട്ടിമാലയിൽ അഗ്നിപർവത സ്ഫോടനം; ആയിരത്തോളം പേരെ ഒഴിപ്പിച്ചു

ഗ്വാട്ടിമാല: മധ്യ അമേരിക്കയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലാവയും ചാരവും പാറകളും പുറത്തേക്ക് തള്ളിയതിനെ തുടർന്ന് ഗ്വാട്ടിമാലൻ അധികൃതർ ആയിരത്തോളം ആളുകളെ ഒഴിപ്പിച്ചു. അപകട മേഖലയിലുള്ളത് 30,000 പേരാണ്. ഫ്യൂഗോ അഗ്നിപർവതം ലാവ, ചാരം, പാറകൾ എന്നിവ പുറത്തേക്ക് തുപ്പിയതിനെ തുടർന്ന് താമസക്കാർ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ സുരക്ഷ തേടി. ഗ്വാട്ടിമാല സിറ്റിയിൽ നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഫ്യൂഗോ അഗ്നിപർവതം ഞായറാഴ്ച മുതൽ സജീവമായി കാണപ്പെട്ടിരുന്നു. 2018ലെ വൻ അഗ്നിപർവത സ്ഫോടനത്തിൻ്റെ ആഘാതം […]
Read more

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; അപകടനില തരണം ചെയ്തു

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. അപകടനില തരണം ചെയ്തെന്ന് വത്തിക്കാൻ അറിയിച്ചു. ചികിത്സക്കായി കുറച്ച് ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. 88 വയസുള്ള മാർപാപ്പയെ ബ്രോങ്കെെറ്റിസ് ലക്ഷണങ്ങളുമായി ഈ മാസം 14നാണ് റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.ഇതിനുപിന്നാലെ നിരവധി തവണ ശ്വാസതടസവും, കടുത്ത അണുബാധയും റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. 76ാം വയസില്‍ മാർപാപ്പയായി ചുമതലയേറ്റ […]
Read more

കെഎസ്‌ഇബിക്ക് ആദ്യമായി കേരളത്തിന് പുറത്തുനിന്ന് വനിതാ ഡയറക്ടർ

തിരുവനന്തപുരം: കെഎസ്‌ഇബിക്ക് ആദ്യമായി കേരളത്തിന് പുറത്തുനിന്ന് വനിതാ ഡയറക്ടർ വരുന്നു. മീനാക്ഷി ഡാവറിനെ നിയമിക്കാനാണ് ശുപാർശ. ഗ്രിഡ് കണ്‍ട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ, പവർ ഗ്രിഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സിസ്റ്റം ഓപ്പറേഷൻ രംഗത്തെ പരിചയം മുൻനിർത്തി ആ വിഭാഗത്തിലെ ഡയറക്ടറാക്കാനാണ് സാധ്യത. മൂന്ന് വർഷത്തിന് ശേഷമാണ് കെഎസ്‌ഇബിയില്‍ വനിതാ ഡയറക്ടറെ നിയമിക്കുന്നത്. മുമ്പ് കെഎസ്‌ഇബിയിലെ മുതിർന്ന വനിതാ ചീഫ് എൻജിനീയർമാരെയാണ് ഡയറക്ടറായി നിയമിച്ചിരുന്നത്. അതേസമയം, പുറത്തുനിന്ന് ഡയറക്ടർമാരെ നിയമിക്കുന്നതില്‍ കെഎസ്‌ഇബിക്കുള്ളില്‍ എതിർപ്പുണ്ട്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.