സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബിയെ കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നോബിയുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് പരാതി. ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി(43), അലീന(11), ഇവാന(10 ) എന്നിവരാണ് ട്രെയിനിന് മുന്നിൽ‌ ചാടി ജീവനൊടുക്കിയത്. ഫെബ്രുവരി 28ന് പുലർച്ചെ 5.20നായിരുന്നു സംഭവം. […]
Read more

ആശാ വർക്കർമാരെ മനസാക്ഷിയുള്ളവർ ചേർത്തുപിടിക്കുമെന്ന് ഷാഫി പറമ്പിൽ എം പി

ആശാ വർക്കർമാരെ മനഃസാക്ഷിയുള്ളവർ ചേർത്തുപിടിക്കുമെന്ന് ഷാഫി പറമ്പിൽ എം പി. ആശാവർക്കർമാരെ പിരിച്ചുവിടുമെന്ന് പറയുന്നവരെ ജനങ്ങൾ പിടിച്ചുവിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാർലമെന്റിനു അകത്തും പുറത്തും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. മനഃസാക്ഷിയുള്ളവർക്ക് ആശാവർക്കർമാർക്ക് ഉമ്മ കൊടുക്കാൻ തോന്നും. ഒരു കുഞ്ഞ് ജനിക്കുന്നതിനു മുന്നേ അമ്മമാരെ പരിപാലിച്ചു തുടങ്ങുന്നവരാണ് ആശാവർക്കർമാർ. ആശാവർക്കർമാർ ആവശ്യപ്പെട്ടത് ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് അല്ല, കഞ്ഞി കുടിച്ചു പോകാനുള്ള വക മാത്രമാണ് അവര് ചോദിക്കുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. വീണാ ജോർജ് കേരളത്തിന്റെ […]
Read more

ചോദ്യപേപ്പർ ചോർത്തിയ സംഭവം; പ്യൂണിനെ സസ്‌പെൻഡ് ചെയ്തു

ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തി നൽകിയ സംഭവത്തിൽ അറസ്റ്റിലായ പ്യൂൺ അബ്ദു നാസറിനെ സ്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തു. മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്യൂൺ ജോലിയിൽ നിന്നാണ് അബ്ദു നാസറിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കുറ്റം ചെയ്തിട്ടുള്ളവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ഇതിനായി എല്ലാ പിന്തുണയും നൽകുമെന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി. ചോദ്യപേപ്പറുകൾ ഫോട്ടോയെടുത്ത് എം എസ് സൊല്യൂഷൻസിന് അയച്ചു നൽകുകയായിരുന്നു അബ്ദു നാസർ. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ പരീക്ഷയുടെ കണക്ക് എന്നീ […]
Read more

ബസിൽ ലൈംഗികാതിക്രമം; ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാലക്കാട്: കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) ആണ് അറസ്റ്റിലായത്. അനുവാദം ചോദിച്ച് അടുത്തിരുന്നതിനു ശേഷമാണ് മുഹമ്മദ് അഷറഫ് ലൈംഗികാതിക്രമം കാട്ടിയത്. പാലക്കാട് നിന്നും കോഴിക്കോടേക്ക് പോയ ബസിലായിരുന്നു സംഭവം.
Read more

അമ്മ മ​രി​ച്ചെ​ന്ന് ക​രു​തിയാ​ണ് മ​റ്റു​ള്ള​വ​രെ കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ച്ച​ത്; താനും ജീ​വ​നൊ​ടു​ക്കു​മെ​ന്ന് വെഞ്ഞാറ​മൂ​ട് കൂ​ട്ട​ക്കൊ​ലക്കേസ് പ്ര​തി അ​ഫാ​ന്‍

തിരുവനന്തപുരം: താ​നും ജീ​വ​നൊ​ടു​ക്കു​മെ​ന്ന് വെഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി അ​ഫാ​ന്‍. പൂജപ്പുര സെൻട്രൽ ജ​യി​ല്‍ ഉ​ദ്യ​ഗോ​സ്ഥ​രോ​ടാ​ണ് പ്രതി ഇ​ക്കാ​ര്യം പ​റ​ഞ്ഞത്. ക​ടം ക​യ​റി​യ​തോ​ടെ ഇ​നി ജീ​വി​ക്കേ​ണ്ടെ​ന്ന് കു​ടും​ബം തീ​രു​മാ​നി​ച്ചി​രു​ന്നു. അ​മ്മ മ​രി​ച്ചെ​ന്ന് ക​രുതിയാ​ണ് മ​റ്റു​ള്ള​വ​രെ കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ച്ച​ത്. അ​മ്മ മ​രി​ച്ചി​ല്ലെ​ന്ന​ത് താ​ന്‍ അ​റി​ഞ്ഞ​ത് ര​ണ്ട് ദി​വ​സം മു​മ്പ് മാ​ത്ര​മാ​ണെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് അ​ഫാ​നെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. പ്ര​ത്യേ​ക നി​രീക്ഷ​ണ​ത്തോ​ടെ​യാ​ണ് അ​ഫാ​നെ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Read more

ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച; സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ജോലിക്കെതിയത് മദ്യപിച്ച് ലക്കുകെട്ട്

കൊല്ലം: ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയാണ് മദ്യലഹരിയില്‍ ജോലിക്കെതിയത്. ഇതേത്തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി അധികൃതർ പരാതി നല്‍കി. സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചുവെന്ന് കണ്ടെത്തി. പൂയപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്രകാശാണ് ജോലി സമയത്ത് മദ്യപിച്ച് ലക്ക് കെട്ട് സുരക്ഷാ ഭീഷണിയുണ്ടാക്കിയത്. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിലൂടെ വന്‍ സുരക്ഷാ വീഴ്ചയുണ്ടായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് എയിഡ് പോസ്റ്റില്‍ […]
Read more

വ്യാജ വാർത്ത; ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിനെതിരെ എഐസിസി ലീഗൽ സെൽ നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട് സത്യവിരുദ്ധമായ വാർത്ത പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് പത്രത്തിനെതിരെ എഐസിസി ലീഗൽ സെൽ നോട്ടീസ് അയച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയസാധ്യതയെ മങ്ങലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സർവെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് ദേശീയ ഇംഗ്ലീഷ് ദിനപത്രം വാർത്ത പ്രസിദ്ധീകരിച്ചത്. അടിസ്ഥാനരഹിതവും അവാസ്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് നൽകിയത്. ഈ വാർത്തയിലെ തെറ്റായ ഉള്ളടക്കം പിൻവലിച്ച് ഖേദം […]
Read more

സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഫിലിം ചേമ്പർ ചർച്ച ഇന്ന്

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഫിലിം ചേമ്പർ ചർച്ച ഇന്നു നടക്കും. ചേമ്പറിന് കീഴിലെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കുംസിനിമാ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യ അജണ്ട. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി നടത്തേണ്ട ചർച്ചകളെക്കുറിച്ചും ആലോചിക്കും. സർക്കാരുമായുള്ള ചർച്ചകളും അജണ്ടയിലുണ്ട്. ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പ്രശ്നം സമവായത്തിൽ എത്തിയതിനുശേഷം സിനിമാ സമരത്തെക്കുറിച്ച് പുനരാലോചിക്കും എന്ന് ചേമ്പർ വ്യക്തമാക്കിയിരുന്നു.
Read more

കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: ലോകകപ്പ് ഫൈനൽ പരാജയത്തിന് പകരംവീട്ടി ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിൽ . ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് ടോപ് സ്കോററായി. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ […]
Read more

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല; നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത

കോഴിക്കോട്: സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത എപി വിഭാഗം. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സമസ്തയ്ക്ക് കീഴില്‍ വരുന്ന പ്രധാന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സര്‍വകലാശാലയ്ക്ക് കീഴില്‍ ഏകോപിപ്പിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. സര്‍വകലാശാലയ്ക്ക് ആവശ്യമായ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. നൂറ് കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടം 50 കോടി രൂപ സമാഹരിക്കും. ചരിത്രം ഭാഷാ പഠനങ്ങള്‍ക്ക് പ്രാധാന്യം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.