സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി ആംആദ്മി

ന്യൂഡൽഹി: എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കി ആംആദ്മി പാർട്ടി. കെജ്‌രിവാൾ രാജ്യസഭയിലേക്ക് പോകുന്നുവെന്ന ആഭ്യൂഹം ശക്തമായതോടെയാണ് നിലപാട് വ്ക്തമാക്കി ആം ആദ്മി പാർട്ടി എത്തുന്നത്. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാജ്യസഭ എം പി സഞ്ജീവ് അറോറയെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതോടെയാണ് അഭ്യൂഹം ശക്തമായത്. കെജ്‌രിവാൾ പഞ്ചാബിൽ നിന്ന് രാജ്യസഭയിൽ എത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ നേതൃത്വം ഇത് തള്ളിയതായാണ് വ്യക്തമാക്കിയത്.
Read more

ഏറ്റവുമധികം തവണ ഇന്റ‍ർനെറ്റ് സേവനം റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമത്

കഴിഞ്ഞ വർഷം ഏറ്റവുമധികം തവണ ഇന്റ‍ർനെറ്റ് സേവനം റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ. 84 തവണയാണ് ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. 2018 മുതൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ തള്ളി മ്യാൻമാറാണ് പട്ടികയിൽ ഒന്നാമത്. 85 തവണയാണ് മ്യാൻമാറിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനിൽ 21 തവണയാണ് കഴിഞ്ഞ വർഷം ഇന്റർനെറ്റ് സേവനം റദ്ദാക്കിയിയത്. രാജ്യത്ത് 16 സംസ്ഥാനങ്ങളിൽ ഇന്റർനെറ്റ് സേവനം പലപ്പോഴായി റദ്ദാക്കി. കലാപം നടക്കുന്ന മണിപ്പൂരിൽ തന്നെയാണ് ഏറ്റവുമധികം […]
Read more

ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് ആരംഭിക്കും

ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് ആരംഭിക്കും. അമ്പതോളം കാട്ടാനകളാണ് മേഖലയിലുളളത്. ഇവയെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തുമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പു നൽകിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്‍റെ ദൗത്യം. പ്രദേശത്തെ സോളാർ ഫെൻസിങ് ലൈൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനുളള നടപടികളും എത്രയും വേഗം നടപ്പിലാക്കും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെളളിയുടെയും ലീലയുടെയും മക്കൾക്ക് നഷ്ടപരിഹാര തുകയിലെ ആദ്യ […]
Read more

രഞ്ജി ട്രോഫി ക്രിക്കറ്റ്; ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുത്തു

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുത്തു. മത്സരത്തിൽ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികൾ. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം തുടങ്ങും. പരാജയത്തിന്റെ വക്കില്‍നിന്ന് ഫൈനല്‍വരെ എത്തിയത് കേരളത്തിന് കരുത്തുനൽകുന്നുണ്ട്. നാഗ്പുരില്‍ നേരത്തേ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ടുമത്സരങ്ങളും സമനിലയായിരുന്നു. കഴിഞ്ഞവര്‍ഷം ഫൈനലില്‍ മുംബൈക്കുമുന്നില്‍ തോറ്റ വിദര്‍ഭയ്ക്ക് ഇത് വീണ്ടെടുപ്പിനുള്ള അവസരമാണ്. സെമിയില്‍ കളിച്ച കേരള ടീമില്‍ ചെറിയമാറ്റത്തിന് സാധ്യതയുണ്ട്. രാവിലെ ഈര്‍പ്പമുണ്ടെങ്കിലും പിന്നീട് തെളിഞ്ഞ […]
Read more

തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന ഉത്തരവ് തള്ളി ആശാ വര്‍ക്കര്‍മാര്‍; സമരം തുടരും

തിരുവനന്തപുരം: ആശ വർക്കർമാർ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ഉത്തരരവ് തള്ളി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. കൂടുതല്‍ നേതാക്കള്‍ ഇന്ന് സമരത്തിലെത്തിയേക്കും.സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും തിരികെ ജോലിയില്‍ പ്രവേശിക്കാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നുമായിരുന്നു സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഉത്തരവ്.
Read more

ഗോഡ്സയെ പ്രകീർത്തിച്ച് കമൻ്റിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം

കോഴിക്കോട്: ഗോഡ്സയെ പ്രകീർത്തിച്ച് കമൻ്റിട്ട് വിവാദത്തിലായ എൻ ഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം. ഏപ്രിൽ 7മുതൽ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് ഡീൻ ആയാണ് സ്ഥാനക്കയറ്റം. ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ വർഷമാണ് സമൂഹമാധ്യമ പോസ്റ്റിനു താഴെ ഗോഡ്സയെ പ്രകീർത്തിച്ച് ഷൈജ കമൻ്റിട്ടത്. അഡ്വ. കൃഷ്ണരാജ് എന്നയാളിൻ്റെ പോസ്റ്റിന് ഷൌജ നൽകിയ കമൻ്റാണ് വലിയ വിവാദമായത്. ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു ഷൈജ കമൻ്റിട്ടത്.
Read more

ഇന്ന് മഹാശിവരാത്രി; വ്രതശുദ്ധിയോടെ ഭക്തര്‍

രാജ്യമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ഈ ദിവസം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇത്തവണ ഫെബ്രുവരി 26 ബുധനാഴ്ചയാണ് ശിവരാത്രി. ഈ ദിവസം ശിവരാത്രി വ്രതം അനുഷ്ഠിക്കുകയും ഉറക്കമൊഴിക്കലും പ്രധാനമാണ്. ശിവരാത്രി ദിനത്തിൽ പരമശിവനായി സമർപ്പിക്കണമെന്നാണ് ഐതിഹ്യം. ഈ ​ദിവസം മംഗള രാത്രി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ശിവം എന്നാൽ മംഗളം എന്നാണ് അർത്ഥമാക്കുന്നത്. അതുകൊണ്ട് ശിവരാത്രി എന്നാൽ മംഗളരാത്രി എന്ന് കൂടി സൂചിപ്പിക്കുന്നു. ശിവരാത്രി ആഘോഷത്തിന് നാടും ക്ഷേത്രങ്ങളും ഒരുങ്ങി കഴിഞ്ഞു. ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ […]
Read more

മഹാ കുംഭമേള ഇന്ന് അവസാനിക്കും

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ചടങ്ങായ മഹാകുംഭമേളക്ക് ഇന്ന് പര്യവസാനം. മഹാ ശിവരാത്രി ദിനത്തിൽ പുണ്യസ്നാനത്തിന് ജനപ്രവാഹത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്. ഇത്തവണ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തതത് 70 കോടിയോളം ഭക്തരാണെന്ന് യുപി സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. 45 ദിവസത്തെ മഹാകുംഭമേളയാണ് ഇന്ന് അവസാനിക്കുന്നത്. കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സം​ഗമത്തിൽ സ്നാനം ചെയ്യുമ്പോൾ പാപങ്ങൾ അലിഞ്ഞില്ലാതാകുന്നുവെന്നാണ് വിശ്വാസം. സനാതന ധർമത്തിൽ പങ്കാളികളാകണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആഹ്വാനത്തോടെയായിരന്നു കുഭമേള ചടങ്ങുകൾക്ക് തുടക്കമായത്.
Read more

ആറളം കാട്ടാന ആക്രമണം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി

കണ്ണൂർ: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി-ലീല ദമ്പതികളുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി. 5 ലക്ഷം വീതം 10 ലക്ഷം രൂപയാണ് മക്കൾക്ക് കൈമാറിയത്.ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചവിട്ടിൽ നെഞ്ചും തലയും തകർന്നു പിന്നീട് ഇരുവരെയും വലിച്ചെറിഞ്ഞതോടെ ശരീരങ്ങളിൽ ആഘാതം ഉണ്ടായതും മരണത്തിന് കാരണമായി. ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ സ്ഥിരതാമസക്കാരായിരുന്ന ദമ്പതികൾ രാവിലെ കശുവണ്ടി ശേഖരിക്കാനെത്തിയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. പിന്നാലെ വാർത്ത പുറംലോകം […]
Read more

മണപ്പുള്ളിക്കാവ് വേല: പാലക്കാട് താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 27 ന് അവധി

പാലക്കാട്: പാലക്കാട് മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 27 ന് പാലക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.