സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞു; കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്‌ളോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്വന്തം പറമ്പില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെടുകയായിരുന്നു. വേദനാജനകമായ സംഭവമെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് പ്രതികരിച്ചു. 2020ല്‍ പട്ടിക വര്‍ഗ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് ആന മതില്‍ കെട്ടാന്‍ ഭരണാനുമതി ലഭിച്ചിരുന്നുവെന്നും മെല്ലെപ്പോക്ക് നയത്തിന്റെ ഭാഗമായി അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു
Read more

ചലച്ചിത്ര മേഖലയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കണം; നിർമാതാക്കളുടെ സമരത്തിനെതിരെ പ്രമേയം

കൊച്ചി: സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ സംവിധായകരുടെ പ്രമേയം. മലയാള ചലച്ചിത്ര മേഖലയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കപ്പെടേണ്ടതാണെന്ന പ്രമേയമാണ് പാസാക്കിയത്. സംവിധായകൻ ബ്ലെസിയാണ് പ്രമേയം അവതരിപ്പിച്ചത്. അൻവർ റഷീദ് പ്രമേയത്തെ പിന്താങ്ങി. ഡയറക്ടേഴ്സ് യൂണിയൻ പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്. മലയാള ചലച്ചിത്രമേഖലയെ അനിശ്ചിത കാലത്തേക്ക് സ്തംഭിപ്പിക്കുന്ന ഒരു സമരപരിപാടി ഇന്നത്തെ സാഹചര്യത്തിൽ ഒഴിവാക്കപ്പെടേണ്ടതാണ്. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്ന ഫെഫ്കയുടെ പ്രഖ്യാപിത നിലപാടിന് ഇപ്പോൾ വലിയ പ്രസക്തിയാണുള്ളത്. മലയാള സിനിമാമേഖലയിൽ പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കുന്ന ചലച്ചിത്ര സംഘടനകൾക്ക് അർത്ഥപൂർണമായ […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് സ്വദേശിയായ യുവതി മരിച്ചു

കോഴിക്കോട്: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. അസുഖം ബാധിച്ച് കോഴിക്കോട് സ്വദേശിയായ യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശിയാണ് മരിച്ചത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗാണു തലച്ചോറിലേക്ക് പ്രവേശിച്ച് മസ്തിഷ്ക മരണത്തിന് കാരണമാകുന്ന ഗുരുതരമായ രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ, നെയ്ഗ്ലേറിയ ഫൗളറി. ഉയർന്ന താപനിലയിൽ മാത്രം അതിജീവിക്കുന്ന അമീബ, കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയാക്കാത്ത സ്വിമ്മിങ് പൂളുകള്‍, തടാകങ്ങൾ, നദികൾ എന്നിവിടങ്ങളിലാണ് ഉണ്ടാവുക. ഇത്തരം വെള്ളത്തില്‍ കുളിക്കുന്നതിനിടെ […]
Read more

ഇഗ്നോ പ്രവേശനം 2025, അപേക്ഷാ തീയതി നീട്ടി

കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ യൂണിവേഴ്സിറ്റിയുടെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. ജനുവരി 2025 സെഷനിൽ ആരംഭിക്കുന്ന ബിഎഡ്, ബി.എസ്.സി നഴ്‌സിംഗ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ തീയതി ആണ് ഫെബ്രുവരി 28 വരെ നീട്ടിയത്. ഒപ്പം റീ-രജിസ്‌ട്രേഷനുള്ള തീയതിയും 28 വരെ നീട്ടിയതായി സർവകലാശാല അറിയിച്ചു. ഇഗ്നോ ബി.എഡ്, ബി.എസ്‌സി നഴ്‌സിംഗ് പ്രവേശന പരീക്ഷ 2025 മാർച്ച് 16 ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.അപേക്ഷകർക്ക് രജിസ്ട്രേഷൻ ഫീസ് തിരികെ നൽകുന്നതല്ല. എന്നാൽ, പ്രവേശനം സ്ഥിരീകരിക്കുന്നതിന് മുമ്പ് റീഫണ്ട് […]
Read more

മുൻ കാമുകിക്ക് പുതിയ പ്രണയ ബന്ധം; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മുൻകാമുകനും സുഹൃത്തുക്കളും

മുംബൈ: മുൻകാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. യുവതി പുതിയ പ്രണയബന്ധത്തിലേക്ക് പ്രവേശിച്ചതാണ് മുൻകാമുകനെ പ്രകോപിതനാക്കിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ പീഡനത്തിനിരയായ യുവതി ഭിവണ്ടി പൊലീസിന് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഭിവണ്ടി പോലീസ് സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു. എഫ്ഐആറിലെ വിവരങ്ങൾ അനുസരിച്ച് കുറ്റാരോപിതനായ യുവാവും 22കാരിയായ […]
Read more

ഡൽഹിയിലെ പ്രതിപക്ഷം അതിഷി നയിക്കും; ഈ പദവിയിലെത്തുന്ന ആദ്യ വനിത

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേന ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ആദ്യമായാണ് ഡൽഹി സർക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിത എത്തുന്നത്. ബിജെപിയുടെ വനിതാ മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കെതിരെയുള്ള പ്രതിപക്ഷത്തെ അതിഷി മര്‍ലേന നയിക്കും. ഇന്ന് നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിന്റേതാണ് തീരുമാനം. തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനും പാർട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമായി ഉണ്ടാകുമെന്നും അതിഷി […]
Read more

മിസോറാം സ്വദേശിയായ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ മിസോറാം സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. രാജധാനി കോളേജിലെ ബിടെക് നാലാം വര്‍ഷ വിദ്യാര്‍ഥി വാലന്റൈന്‍ വി.എല്‍. ചാന ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതേ കോളേജിലെ ബിടെക് സിവില്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും മിസോറാം സ്വദേശിയമായ ടി. ലാസങ് സ്വാലയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ സംഭവം ഉണ്ടായത്. നഗരൂരിലെ രാജധാനി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളായ ഇരുവവരും കോളേജിന് പുറത്ത് വീടെടുത്താണ് താമസിച്ചിരുന്നത്. ഇരുവരും ഇന്നലെ രാത്രി […]
Read more

അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം. മകന്‍ രഘുവിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. മകനെ കാണാത്തതിനെ തുടര്‍ന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കി. അപ്പോഴാണ് ഇയാള്‍ രേശിയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ചത്. രഘുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാരാണ് രഘുവിനെ പിടിച്ചുവെച്ചത്. രഘുവും അമ്മയുമായി ഇടയ്ക്കിടയ്ക്ക് […]
Read more

സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. ഇതിൽ കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ്‌ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്കൂൾ, […]
Read more

ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

ആലപ്പുഴ: കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു. ആലപ്പുഴയിൽ വെച്ചാണ് മകൾ പ്രിയങ്ക (28)ന് പാമ്പുകടിയേറ്റത്. ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയതായിരുന്നു പ്രിയങ്ക. പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ MICU വിൽ നിരീക്ഷണത്തിലാണ്. അപകടാവസ്ഥയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.